ബിഗ് ബോസില്‍ നിന്നും ആദ്യം പുറത്ത് പോവുന്ന താരം; ഒരാഴ്ച കൊണ്ട് ഷോ യില്‍ തിളങ്ങിയ മത്സരാര്‍ഥികള്‍ ഇവരാണ്
ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നതേയുള്ളു. വെറും ഒരാഴ്ചയിലെ പ്രകടനം വെച്ച് ആരെയും വിലയിരുത്താനും സാധിക്കില്ല. എന്നാല്‍ കഴിഞ്ഞ സീസണിലെ താരഹ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തവണ മികവുറ്റ മത്സരാര്‍ഥികളെ തന്നെയാണ് കൊണ്ട് വന്നത്. വളരെ അപൂര്‍വ്വം പേര് മാത്രമേ ഈ പറഞ്ഞതിന് എതിരായിട്ടുള്ളു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
അങ്ങനെ നോക്കുമ്പോള്‍ ഈ ആഴ്ചയിലെ എലിമിനേഷന്‍ ഉണ്ടെങ്കില്‍ ആരാവും പുറത്ത് പോവുക എന്ന ചോദ്യത്തിന് പ്രസക്തി വര്‍ദ്ധിക്കും. മികവുറ്റ പ്രകടനം കാഴ്ച വെച്ചവര്‍ ആരൊക്കെയാണെന്നും വീക്ക് ആയിട്ടുള്ളവരെ തിരഞ്ഞെടുക്കാനും ലേശം ബുദ്ധിമുട്ടാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ആദ്യ ആഴ്ച പരസ്പരം സ്‌നേഹവും കരുതലുമൊക്കെ പങ്കുവെച്ചാണ് ഓരോ മത്സരാര്‍ഥികളും മുന്നോട്ട് പോയത്. എല്ലാ സീസണുകളിലും സമാനമായ സ്ഥിതിയാണ്. എന്നാല്‍ അടുത്ത ആഴ്ച മുതല്‍ കളിയില്‍ മാറ്റം വന്ന് തുടങ്ങും. ഇപ്പോഴെ ചില സൗഹൃദങ്ങള്‍ക്കിടയില്‍ നിന്നും കല്ലുകടികള്‍ കണ്ട് തുടങ്ങി കഴിഞ്ഞു. എങ്ങനെയും സഹമത്സരാര്‍ഥികളുടെ നോമിനേഷനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളിലാണ് ഓരോരുത്തരും. എങ്കിലും ആദ്യത്തെ എലിമിനേഷനിലൂടെ പുറത്ത് പോവുന്നത് ആരായിരിക്കുമെന്ന് അറിയാനുള്ള ആകാഷയിലാണ് പ്രേക്ഷകര്‍.

ആദ്യ ആഴ്ച കഴിയുമ്പോള്‍ ചിലര്‍ മികവുറ്റ പ്രകടനവും മറ്റ് ചിലര്‍ പിന്നിലേക്കും മാറി കൊണ്ടിരിക്കുകയാണ്. ഡിംപല്‍ ഭാല്‍, നോബി മര്‍ക്കോസ്, മജ്‌സിയ എന്നിവരൊക്കെയാണ് പ്രതീക്ഷിക്കാതെ മുന്നിലേക്ക് എത്തിയ താരങ്ങള്‍. പോസിറ്റീവ് എനര്‍ജിയുടെ കാര്യത്തില്‍ മൂന്ന് പേരും കട്ടയ്ക്ക് നില്‍ക്കുന്നവരാണ്. സ്വന്തം ജീവിതത്തിലെ പോരായ്മകള്‍ ചിരിച്ച് കൊണ്ട് നേരിട്ടാണ് ഡിംപല്‍ ആരാധകരെ നേടിയെടുത്തത്. നേരത്തെ ഉള്ളത് പോലെ കൗണ്ടര്‍ ഡയലോഗുകളിലൂടെ നോബിയും തിളങ്ങി.

മജ്‌സിയ ഭാനു ആണ് പ്രതീക്ഷിക്കാത്ത ലെവലിലേക്ക് കാര്യങ്ങള്‍ മാറ്റി എടുത്തത്. എല്ലാവരും ഇമോഷണല്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സ്വന്തം നേട്ടത്തെ കുറിച്ചാണ് മജ്‌സിയ വെളിപ്പെടുത്തിയത്. പുറത്തും വീടിനകത്തും വലിയ സപ്പോര്‍ട്ട് താരത്തിനൊപ്പമുണ്ട്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച ചിലര്‍ കൂടിയുണ്ട്. കിടിലം ഫിറോസ് ആണ് ആദ്യത്തെയാള്‍. തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പേസ് കിട്ടിയ ഫിറോസ് മറ്റുള്ളവരെ ഉപദേശിച്ച് സ്വന്തം കാര്യത്തില്‍ വീഴ്ചകള്‍ വരുത്തുന്നു എന്നാണ് പൊതുവേയുള്ള സംസാരം. പ്ലാന്‍ ചെയ്ത് ഒടുവില്‍ വട്ടായി പോയെന്ന് മജ്‌സിയ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

മത്സരബുദ്ധിയിലും കായികക്ഷമതയിലും വിജയം കൈവരിച്ച് ഭാഗ്യലക്ഷ്മി ആദ്യ ക്യാപ്റ്റനായി മാറി. സുഹൃത്തിനെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് മണിക്കുട്ടന്‍ തന്റെ സ്ഥാനം നിലനിര്‍ത്തിയത്. റിതു മന്ത്ര, സന്ധ്യ മനോജ്, അഡോണി എന്നിവര്‍ സൈലന്റ് ഗെയിം കളിക്കുന്നു. അനൂപ് കൃഷ്ണനും ലക്ഷ്മി ജയനും എല്ലാ കാര്യത്തിലും ഇടപ്പെട്ട് ബഹളമുണ്ടാക്കി നടന്നാണ് തന്ത്രങ്ങള്‍ മെനയുന്നത്. ഇനി മൂന്ന് പേരാണ് പിന്നോട്ട് നില്‍ക്കുന്നവര്‍.
Recommended Video

ആദ്യ ദിവസം മുതല്‍ കരച്ചിലും സങ്കടങ്ങളുമായി നടക്കുകയാണ് സൂര്യ മേനോന്‍. തനിക്ക് യാതൊരു കഴിവ് ഇല്ലെന്നും പൈസയ്ക്ക് വേണ്ടിയാണ് വന്നതെന്നുമൊക്കെ താരം പറയുന്നുണ്ട്. ഈ ആഴ്ച എലിമിനേഷന്‍ ഉണ്ടെങ്കില്‍ സാധ്യത ഇവര്‍ക്കാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. സായി വിഷ്ണുവും ഏകദേശം ഇതേ റൂട്ടിലാണ്. വീട്ടില്‍ പണമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് സായി സംസാരിക്കാറുള്ളത്. പിന്നെയുള്ളത് റംസാന്‍ മുഹമ്മദ് ആണ്. എല്ലാ മത്സരാര്‍ഥികള്‍ക്കുമൊപ്പം ഓടി നടക്കുന്ന റംസാന്‍ ഇതുവരെ ഗെയിമിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള അനുമാനം.


Click it and Unblock the Notifications











