ബിഗ് ബോസ് വിജയി ആരാകും? ഇഷ്ട മല്‍സരാര്‍ത്ഥികളെ കുറിച്ച് ഗായത്രി സുരേഷ്

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. ഇത്തവണ വിന്നറാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് കിടിലം. അതേസമയം കിടിലം ഫിറോസിനോടുളള ഇഷ്ടം തുറന്നുപറഞ്ഞ് മുന്‍പ് എത്തിയ താരമാണ് ഗായത്രി സുരേഷ്. ഫിറോസിന്‌റെ പ്രകടനത്തെ പ്രശംസിച്ച് നടി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അതേസമയം കിടിലം ഫിറോസിനെ കുറിച്ചുളള ചോദ്യത്തിന് മറുപടിയുമായി ഗായത്രി എത്തിയിരുന്നു. ആരാധകരുമായുളള ചോദ്യോത്തര വേളയിലാണ് ഫിറോസിനെ എപ്പോഴാണ് ഇഷ്ടപ്പെട്ടുതുടങ്ങിയതെന്ന് ഗായത്രി പറഞ്ഞത്.

gayathri-suresh

തനിക്ക് ഫിറോസ്‌ക്കയെ നേരത്തെ അറിയില്ലെന്ന് നടി പറയുന്നു. എനിക്ക് ഷോയില്‍ വന്ന ശേഷമാണ് അറിയുക. അതില് ഷോയുടെ പകുതി ആയപ്പോഴെക്കെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. എനിക്ക് അദ്ദേഹത്തിന്‌റെ സ്വഭാവവും നിലപാടുകളുമെല്ലാം ഇഷ്ടമാണ്, ഗായത്രി പറഞ്ഞു. കൂടാതെ സായി വിഷ്ണു, റിതു മന്ത്ര എന്നിവരെ കുറിച്ചുളള ചോദ്യത്തിനും നടി മറുപടി നല്‍കി. സായി എനിക്ക് വളരെ ഇഷ്ടമുളള ഒരു മല്‍സരാര്‍ത്ഥിയാണ്. സായി നല്ലൊരു മനുഷ്യത്വമുളള മനുഷ്യനായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്.

പിന്നെ നല്ലൊരു ഡീപായിട്ടുളള മനുഷ്യനാണ്. റിതു അവളെ കുറിച്ച് കൂടുതല്‍ സംസാരിക്കാറില്ല. ഫിറോസ്‌ക്ക പറഞ്ഞ പോലെ റിതു ഒരിക്കലും സ്വയം മാര്‍ക്കറ്റ് ചെയ്യാറില്ല. എനിക്ക് എറ്റവും ഇഷ്ടമുളള താരങ്ങള്‍ ലാലേട്ടന്‍, ദിലീപേട്ടന്‍, നിവിന്‍ പോളി എന്നിവരാണ്. കാരണം ഇവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളും നാച്ചുറലാവും എന്നൊരു തോന്നല്‍. അതായത് അവിടുന്ന വരുന്ന ആക്ഷന്‍സ് നാച്ചുറലാവുമ്പോള്‍ ഇവിടെ നിന്നുളള റിയാക്ഷനും നാച്ചുറലാവും. അപ്പോ ഭയങ്കര വൈബുളള സീനായി മാറും, ഗായത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X