ബിഗ് ബോസ് സീസൺ 3യ്ക്ക് ഫിനാലെ ഉണ്ടാകുമോ, ഷോയെ കുറിച്ചുള്ള പുതിയ വിവരവുമായി രേവതി
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു വിഷയം വിഷയം ബിഗ് ബോസ് സീസൺ 3യെ കുറിച്ചാണ്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസൺ 3. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഫെബ്രുവരി 14 ന് ഷോ ആരംഭിച്ചതെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് 95ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അറിയിച്ചുകൊണ്ടാണ് ഷോ നിർത്തി വയ്ക്കുന്നത്.
കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ ദിതി റാവു ഹൈദരി, ചിത്രം കാണാം
ഒരാഴ്ചത്തെ വോട്ടിങ്ങായിരുന്നു വിജയിയെ കണ്ടെത്താനായി നടത്തിയിരുന്നത്. വോട്ടിങ്ങ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ച് ബിഗ് ബോസ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.. ഷോയെ കുറിച്ച് കൃത്യമായ വിവരം നൽകാത്തിൽ പ്രതിഷേധിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സീസൺ 3 ഉണ്ടാകില്ലെന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് ഫിനാലെയെ കുറിച്ചാണ്. വ്ലോഗർ രേവതിയാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ജൂൺ മാസത്തിൽ തന്നെ ഫിനാലെ ഉണ്ടാകുമെന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്. ജൂൺ 14 ന് ഫിനാലെ ഉണ്ടാകുമെന്നാണ് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നത്. അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് കൃത്യമായി പറയാൻ സാധിക്കില്ലെന്നും പറയുണ്ട്.

കേരളത്തിൽ മാത്രമല്ല ചെന്നൈയിലും ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. അവതാരകനായ മോഹൻലാൽ ഇപ്പോൾ ചെന്നൈയിലാണുള്ളത്. അദ്ദേഹത്തിന് കേരളത്തിൽ എത്താനുള്ള ബുദ്ധുമുട്ടു ഷോ നീണ്ടു പോകുന്നതിന് പിന്നിലുണ്ട്. കേരളത്തിൽ വെച്ച് തന്നെയാകും ബിഗ് ബോസ് സീസൺ 3യുടെ ഫിനാലെ നടക്കുക. എന്നാൽ വേദിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. അൽ സാജിൽ വെച്ച് ഫിനാലെ നടത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ഷൂട്ടിങ്ങുകൾ നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശം ലഭിച്ചാൽ മാത്രമേ ചിത്രീകരണം സാധ്യമാകുകയുള്ളൂ. അൽ സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കൂടാതെ ഏഷ്യനെറ്റ് സ്റ്റുഡിയോയിൽ വെച്ച് ഫിനാലെ ചിത്രീകരിക്കുമെന്നുളള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഫിനാലെ നീണ്ടു പോകുന്നത് കൊണ്ട് തന്നെ മത്സരാർഥികൾക്ക് മറ്റു വർക്കുകളിൽ കമിറ്റ് ചെയ്യാൻ സാധിക്കുന്നില്ല. ഫൈനൽ 8 ലുള്ള ഭൂരിഭാഗം മത്സരാർഥികളും അഭിനേതാക്കാളാണ്. ഷോ അവസാനിച്ചതിന് ശേഷം മാത്രമേ ഇവർക്ക് മറ്റ് ചാനൽ പരിപാടികളിലും മറ്റും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഇതും ഫിനാലെ നീണ്ടു പോകുന്നതിലൂടെ ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ്. എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങളും മറ്റും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ഫൈനൽ വോട്ടിങ്ങ് അവസാനിച്ചതിന് പിന്നാലെ തന്നെ അനൗദ്യോഗികമായ വോട്ടിങ്ങ് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. മണിക്കുട്ടൻ വിജയിയാകുമെന്നാണ് അധികം പേരും പറയുന്നത്. രണ്ടാം സ്ഥാനത്ത് സായിയുടെ പേരാണ് ഉയർന്ന് കേൾക്കുന്നത്. ബാക്കിയുള്ള സ്ഥാനങ്ങളെ കുറിച്ച് വ്യത്യസ്തമായ റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഫിനാലെ നടന്നാൽ മാത്രമേ കൃത്യമായ വിവരം അറിയാൻ സാധിക്കുകയുള്ളൂ.


Click it and Unblock the Notifications











