ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ബിഗ് ബോസ് താരങ്ങൾ, വലിയ ട്വിസ്റ്റുമായി മോഹൻലാൽ...

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.ഹിന്ദിയിൽ ആദ്യം ആരംഭിച്ച ഷോ വൻ വിജയമായിരുന്നു. ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പുതിയ കാഴ്ചയായിരുന്നു ബിഗ് ബോസ് ഷോ. അത് വരെ കണ്ടു വന്ന ഷോകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ബിഗ് ബോസ്ഷോ. ഹിന്ദിയിൽ ഷോ വലിയ വിജയമായതിന് ശേഷമാണ് ബിഗ് ബോസ് തെന്നിന്ത്യൻ ഭാഷകളിൽ ആരംഭിച്ചത്. 2018 ലാണ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വലിയ വിജയമായിരുന്നു. ഇപ്പോൾ മൂന്ന് സീസണുകൾ മലയാളത്തിൽ പിന്നിട്ടിരിക്കുകയാണ്.

 bigg boss malayalam

2018 ൽ തുടങ്ങിയ ബിഗ് ബോസ് ഷോ മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. രണ്ടും മൂന്നും സീസണുകൾ കൊവിഡ് ലോക്ക് ഡൗൺ പ്രശ്നങ്ങൾ കൊണ്ട് നീട്ടി വയ്ക്കുകയായിരുന്നു. 2020 ലാണ് രണ്ടാം സീസൺ ആരംഭിക്കുന്നത്. എന്നാൽ വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മൂന്നാം സീസൺ ആരംഭിക്കുന്നത്. 2021 ഫെബ്രുവരി 14 ന് വലിയ ആഘോഷത്തോടെയാണ് ഷോ ആരംഭിച്ചത്. അവസാനത്തിലേയ്ക്ക് അടുക്കുമ്പോൾ ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് മത്സരം നിർത്തി വയ്ക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മൂന്നാം സീസണിന് ലഭിച്ചത്. അതിനാൽ തന്നെ വിജയിയെ കണ്ടെത്താണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുക ആയിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സീസൺ 3യുടെ വിജയിയെ പ്രഖ്യാപിക്കാൻ പോകുകയാണ് ബിബി ടീം.

ഫിനാലെ തുടങ്ങിയത്

ബിഗ് ബോസ് ഹൗസിലെ സംഭവവികാസങ്ങൾ ഒരിക്കൽ കൂടി പ്രേക്ഷകരെ ഓർമിപ്പിച്ച് കൊണ്ടായിരുന്നു ഫിനാലെ ആരംഭിച്ചത്. ഒരിക്കൽ കൂടി ബിഗ് ബോസ് ഓർമകളിലേയ്ക്ക് പ്രേക്ഷകരെ കൊണ്ട് പോയിരിക്കുകയാണ്. ഗംഭീര ഗെറ്റപ്പിലാണ് മോഹൻലാൽ ഫിനാലെ വേദിയിൽ എത്തിയത്. മാസ് എൻട്രിയിലൂടെയാണ് താരം എത്തിയത്. ഭാഗ്യലക്ഷ്മി ഒഴികെ എല്ലാവരും ഫിനാലെയിൽ എത്തിയിരുന്നു. ഡാൻസ് പെർഫോമൻസിലൂടെയാണ് എല്ലാവരേയും മോഹൻലാൽ സ്വാഗതം ചെയ്തത്. ഗംഭീര നൃത്ത ചുവടുകളോടെയാണ് എല്ലാവരും സ്റ്റേജിലേയ്ക്ക് എത്തിയത്.

മത്സരാർഥികളുടെ  വിശേഷം

ബിഗ് ബോസ് ഷോയ്ക്ക് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ചാണ് മത്സരാർഥികളോട് മോഹൻലാൽ ആദ്യം ചോദിച്ചത്. എട്ട് പേർക്കും നല്ല വിശേഷങ്ങളായിരുന്നു പറയാനുണ്ടായിരുന്നത്. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമുള്ള ട്രോളുകളെ കുറിച്ചാണ് നോബി പറഞ്ഞത്. വാഴ എന്നായിരുന്നു തനിക്ക് ലഭിച്ച ഇരട്ട പേര് എന്നാണ് നോബി പറഞ്ഞത്. പ്രവചനത്തെ കുറിച്ചായിരുന്നു ഫിറോസിനോട് ചോദിച്ചത്. അനൂപിനും ഇഷയ്ക്കും ആശംസകളും മോഹൻലാൽ നേർന്നു. ആരാധകരെ കുറിച്ചായിരുന്നു മണിക്കുട്ടനോട് മോഹൻലാൽ ചോദിച്ചത്. എംകെ എന്ന പേരിനെ കുറിച്ചും പുറത്ത് ഇറങ്ങിയപ്പോൾ ഞെട്ടി എന്നും മണിക്കുട്ടൻ വിശേഷം പങ്കുവെച്ച കൊണ്ട് പറഞ്ഞു. പുതിയ സിനിമയിൽ പാട്ട് പാടിയതിനെ കുറിച്ച് ഋതുവും പറഞ്ഞു. കുടുംബാംഗങ്ങളെ കുറിച്ചാണ് ഡിംപലിനോട് ചോദിച്ചത്. പുത്തൻ ഗെറ്റപ്പിലായിരുന്നു സായി എത്തിയത്. പുതിയ ലുക്കിനെ കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. റംസാനും തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു

 ഫിനാലെ ഷൂട്ട്

ജൂലൈ അവസാനത്തോടെ ഫിനാലെ ചിത്രീകരണം കഴിഞ്ഞിരുന്നു. ആഗസ്റ്റ് 1 ന് മോഹൻലാൽ ബിഗ് ബോസ് സീസൺ 3യുടെ വിജയിയെ പ്രഖ്യാപിക്കും. തുടക്കം പോലെ തന്നെ വലിയ ആഘോഷത്തോടെയാണ് ഷോയുടെ അവസാനവും. ബിഗ് ബോസ് സീസൺ 3യിലെ മുഴുവൻ താരങ്ങളോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ താരങ്ങളും ബിഗ് ബോസ് ഫിനാലെയ്ക്കായി എത്തിയിട്ടുണ്ട്. ഗംഭീരമാ/ കാലാപരിപാടികളുമായിട്ടാണ് താരങ്ങൾ എത്തിയിരിക്കുന്നത്. നൃത്തം, പാട്ട് എന്നിങ്ങനെ കളർഫുള്ളായിട്ടാണ് ബിഗ് ബോസ് സീസൺ3 അവസാനിപ്പിക്കുന്നത്. ഷോയുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Recommended Video

Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam
ഫിനാലെ സംപ്രേക്ഷണം

ഏഴ് മണിക്കാണ് ഫിനാലെയുടെ സംപ്രേക്ഷണം ആരംഭിച്ചത്. ചെന്നൈയിൽ തന്നെയാണ് ഷോ നടക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മോഹൻലാൽ തന്നെയാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയിയെ പ്രഖ്യാപിക്കുന്നത്. ലാലേട്ടൻ പുത്തൻ ഗെറ്റപ്പിലാണ് ഷോയ്ക്കായി എത്തിയിരിക്കുന്നത്. ലാലേട്ടന്റെ ഗംഭീര ഗെറ്റപ്പ് നേരത്തെ തന്നെ സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും ചർച്ചയായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X