ബിഗ് ബോസ് സീസൺ 3 വിജയി ആരാകും, ഉത്തരവുമായി മോഹൻലാൽ, ഫിനാലെ വേദി ഇവിടെ

പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ചാണ്. കൊവിഡിനെ തുടർന്ന് മൂന്നാം സീസണും നിർത്തി വയ്ക്കുകയായിരുന്നു. 95ാം ദിവസമായിരുന്നു ഷോ അവസാനിപ്പിക്കുന്നത്. ചെന്നൈയിൽ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഷോ നിർത്തിവെച്ചത്. മത്സരം അവസാനത്തിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുമ്പോൾ ഷോ നിർത്തി വെച്ചത് പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിയിരുന്നു.

സ്റ്റൈലൻ ലുക്കിൽ ഇനിയയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം

ഷോ നിർത്തിവച്ചെങ്കിലും വിജയിയെ കണ്ടെത്താൻ ബിഗ് ബോസ് അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബിഗ് ബോസ് ടീമിനേയും ഏഷ്യനെറ്റ് ചാനലിനേയും അഭിനന്ദിച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. വിജയിയെ കണ്ടെത്തുന്നതിന് വേണ്ടി വോട്ടിംഗും നടത്തിയിരുന്നു. ഒരാഴ്ചത്തെ വോട്ടിംഗ് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടാതിരുന്നത് പ്രേക്ഷകരുടെ ഇടയിൽ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഷോയെ കുറിച്ചുള്ള നിരവധി വാർത്തകൾ ഉയർന്നിരുന്നു. ഇപ്പോഴിത പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടിയുമായി അവതാരകനായ മോഹൻലാൽ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. ഇത് പ്രേക്ഷകർക്ക് ആശ്വാസം നൽകുന്നതാണ്.

മോഹൻലാലിന്റെ വീഡിയോ

സീസൺ 3യ്ക്ക് ഫിനാലെ ഉണ്ടാകുമെന്ന് അറിയിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മോഹൻലാലിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഏഷ്യനെറ്റ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. ഫിനാലെയ്ക്കായി അൽപം കാത്തിരിക്കണമെന്നാണ് താരം വീഡിയോയിൽ പറയുന്നത്. ഫിനാലെ ഉണ്ടാകുമെന്ന് മോഹൻലാൽ ഉറപ്പും നൽകിയിട്ടുണ്ട്,

വൈകുന്നതിനുള്ള  കാരണം

പുറത്തു വന്ന വീഡിയോയിൽ മോഹൻലാൽ പറയുന്നത് ഇങ്ങനെ..."ബിഗ് ബോസ് മലയാളം സീസണ്‍ 3ന്‍റെ തുടക്കം മുതല്‍ക്കേ ഒപ്പം സഞ്ചരിച്ച്, സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച്, ഇഷ്‍ട മത്സരാര്‍ഥികള്‍ക്കുവേണ്ടി കൃത്യമായി വോട്ട് ചെയ്ത്, ഷോയെ ഒരു വിസ്‍മയ വിജയമാക്കിത്തീര്‍ത്ത പ്രിയ പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. വിജയിയെ കണ്ടെത്തുവാനുള്ള ഫൈനല്‍ വോട്ടിംഗിലും വന്‍ പ്രേക്ഷക പങ്കാളിത്തമാണ് ഉണ്ടായത്.

വിജയി ആരാണ്

ഇപ്പോള്‍ പ്രേക്ഷകര്‍ ഒരേ മനസ്സോടെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ വിജയി ആര്? പക്ഷേ അല്‍പ്പംകൂടി ക്ഷമിച്ചേ മതിയാവൂ. മഹാമാരി മൂലമുള്ള ഇപ്പോഴത്തെ ഗുരുതര പ്രശ്‍നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം ആവുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ ഉണ്ടായിരിക്കും. അതുവരെ പ്രിയ പ്രേക്ഷകര്‍ കാത്തിരിക്കുക. ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ, ഇപ്പോള്‍ കഴിവതും വീട്ടില്‍ത്തന്നെ കഴിയുക. സുരക്ഷിതരായി ഇരിക്കുക", മോഹന്‍ലാല്‍ പറയുന്നു.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
പുതിയ ലുക്കിൽ

അതേസമയം ചെന്നൈയിൽ ആയിരുന്ന മോഹൻലാൽ നാട്ടിലെത്തിയിട്ടുണ്ട്. ചെന്നൈയിലെ കൊവിഡ് സാഹചര്യം കണിക്കിലെടുത്ത് ബിഗ് ബോസ് ഫിനാലെ കേരളത്തിലാകും നടക്കുക എന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. മോഹൻലാൽ കൂടി നാട്ടിലെത്തിയതോടെ പുറത്ത് വന്ന വാർത്തകൾ സത്യമാകാനാണ് സാധ്യത. ജൂൺ 16 വരെ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുളള സർക്കാരിന്റെ നിർദ്ദേശം വരുന്നതിന്റെ തൊട്ട് പിന്നാലെ തന്നെ ഫിനാലെ ഉണ്ടാകമെന്നാണ് സൂചന. ഇതിനായുള്ള തയ്യാറെടുപ്പുക അണിയറയിൽ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഫിനാലെയിൽ ഗംഭീര ലുക്കിലാകും ലാലേട്ടൻ എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X