ബിഗ് ബോസ് സീസൺ 3യുടെ ഗ്രാൻഡ് ഓപ്പണിങ് വീണ്ടും, വോട്ടിങ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 3. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ബിഗ് ബോസ് സീസൺ 2, 75ാം ദിവസം നിർത്തി വയ്ക്കുന്നത്. പിന്നീട് മാസങ്ങൾക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സീസൺ3 ആരംഭിക്കുകയായിരുന്നു. ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. വൻ ആഘോഷത്തോടെയായിരുന്നു ഷോ ആരംഭിച്ചത്. ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുകയാണ്.

bigg boss malayalam

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ അതിന്റെ 95ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സീസൺ 3 യുടെ ടൈറ്റിൽ വിന്നറെ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും വിജയിയെ പ്രഖ്യാപിക്കുക. തിങ്കളാഴ്ച ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച 12 മണിക്ക് അവസാനിക്കും. ഫാൻസും ആർമി ഗ്രൂപ്പും തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥിയെ വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വളരെ കുറച്ച് മണിക്കൂറുകൾ മാത്രമാണ് വോട്ടിങ്ങിനായുള്ളത്.

അതേസമയം ഗ്രാൻഡ് ഫിനാലെയെ കുറിച്ചുള്ള സൂചനകൾ ഒന്നും ചാനലോ ബിഗ് ബോസ് അധികൃതരോ ഇതുവരെ പങ്കുവെച്ചിട്ടില്ല. അറിയിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഏഷ്യനെറ്റ് പങ്കുവെച്ച വീഡിയോയാണ്. ബിഗ് ബോസ്സ് സീസൺ 3യുടെ ഗ്രാൻഡ് ഓപ്പണിങ് വീണ്ടും പ്രേക്ഷകർക്കായി സംപ്രേക്ഷണം ചെയ്യുകയാണ്. രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്. ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഞായറാഴ്ച അറിയാൻ സാധിക്കും ബിഗ് ബോസ് ഷോ കുറിച്ചുള്ള മറ്റ് വിവരങ്ങൾ.

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

8 മത്സരാർഥികളാണ് നിലവിൽ ബിഗ് ബോസ് ഷോയിലുള്ളത്. മണിക്കുട്ടൻ, ഡിംപൽ, സായ്, അനൂപ്, ഋതു, റംസാൻ, ഫിറോസ്, നോബി എന്നിവരാണ്. ഈ എട്ടു പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളണ്. ഇവരെ പിന്തുണച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ലൈവിലൂടെ ഇവർ പ്രേക്ഷകരുമായി സംവദിക്കാൻ എത്തുന്നുണ്ട്. സീസൺ 4 ഉടൻ തന്നെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X