പൊളി ഫിറോസിനോട് ചൂടായി മണിക്കുട്ടനും, ഇനി ഇവിടെയുളള പെണ്ണുങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് സംസാരിച്ചാല്‍....

By Midhun Raj

ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡുകളില്‍ പൊളി ഫിറോസിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. ജയില്‍ നോമിനേഷനിടെ ആയിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എറ്റവുമൊടുവിലായി ഫിറോസിനോട് വാക്കേറ്റം നടത്തുന്ന മണിക്കുട്ടന്‌റെ വീഡിയോയും ബിഗ് ബോസ് പുറത്തുവിട്ടിരുന്നു. ഫിറോസ് സ്വയം നിയന്ത്രിക്കണമെന്ന ആവശ്യവുമായാണ് മണിക്കുട്ടന്‍ എത്തിയത്. എന്നാല്‍ മണിക്കുട്ടനോട് ചൂടാവുന്ന ഫിറോസിനെയാണ് പുതിയ വീഡിയോയില്‍ കാണാനാവുക.

ഗ്ലാമറസ് ലുക്കില്‍ നടി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

നിന്‌റെയടുത്തുളള സ്‌നേഹം കൊണ്ട് പറയുവാണ്, നീ നിയന്ത്രിക്കണമെന്ന് ഞാന്‍ പറയുന്നു. നീ സൂര്യയുടെ കാര്യം പറഞ്ഞതും. രമ്യയുടെ കാര്യം പറഞ്ഞതും. മണിക്കുട്ടന്‍ ഫിറോസിനോട് പറഞ്ഞു. തുടര്‍ന്ന് നിനക്ക് കൂടുതല്‍ അറിയണോ അവളെ കുറിച്ച് എന്ന് ചോദിക്കുകയാണ് ഫിറോസും സജ്‌നയും. എന്നാല്‍ നീ എന്തെങ്കിലും കൂടുതല്‍ അവളെ കുറിച്ച് പറഞ്ഞാല്‍. ഇനി ഇവിടെയുളള പെണ്ണുങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് സംസാരിച്ചാല്‍ എന്‌റ് വിധം മാറുമെന്ന് മണിക്കുട്ടന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ ഞാന്‍ ഒറ്റയ്ക്ക് തന്നെയാടാ

ഇവിടെ ഞാന്‍ ഒറ്റയ്ക്ക് തന്നെയാടാ നില്‍ക്കുന്നേ. നിന്‌റെയടുത്ത് സംസാരിക്കണം എനിക്ക്. ബ്ലാക്ക്‌മെയില് എന്നൊരു വാക്ക് ഇവിടെ ഉപയോഗിച്ചാല്‍ ഫിറോസെ. മണിക്കുട്ടന്‍ ഈ പടികടന്ന് പോവേണ്ടി വന്നാലും നീ അതിന് അറിഞ്ഞിരിക്കും എന്നും മണിക്കുട്ടന്‍ പൊളി ഫിറോസിനോട് പറയുന്നുണ്ട്. അതേസമയം ബിഗ് ബോസില്‍ മുന്‍പ് അധികം പ്രശ്‌നങ്ങള്‍ തമ്മില്‍ ഇല്ലാതിരുന്ന മല്‍സരാര്‍ത്ഥികളാണ് മണിക്കുട്ടനും ഫിറോസും.

അടുത്ത സുഹൃത്തിനോട്

അടുത്ത സുഹൃത്തിനോട് ഇടപഴകുന്ന രീതിയിലാണ് ഫിറോസിനോട് മണിക്കുട്ടന്‍ സംസാരിച്ചിട്ടുളളത്. ബിഗ് ബോസ് വീട്ടില്‍ സൈലന്റായി ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ആളാണ് മണിക്കുട്ടനെന്ന് മുന്‍പ് മല്‍സരാര്‍ത്ഥികളെല്ലാം പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് പറയേണ്ട കാര്യങ്ങളെല്ലാം ആരുടെ മുന്നിലായാലും തുറന്നുപറയാറുണ്ട് മണിക്കുട്ടന്‍. ക്യാപ്റ്റന്‍സി ഇത്തവണയും നല്ല രീതിയില്‍ കൊണ്ടുപോവാന്‍ മണിക്കുട്ടന് സാധിച്ചിരുന്നു.

പ്രശ്‌നങ്ങള്‍ ഉണ്ടാവാറുളള

പ്രശ്‌നങ്ങള്‍ ഉണ്ടായ ഇടത്തെല്ലാം ഓടിയെത്തിയിരുന്നു മണിക്കുട്ടന്‍. ഇപ്പോള്‍ റംസാന്‍ ക്യാപ്റ്റനായതിന് പിന്നാലെയാണ് പൊളി ഫിറോസിനെതിരെ മണിക്കുട്ടന്‍ രംഗത്തെത്തിയത്. ഫിറോസിനോട് അടുത്ത സുഹൃത്തിനോട് ഇടപഴകുന്ന രീതിയിലാണ് മണിക്കുട്ടന്‍ സംസാരിച്ചത്. മണിക്കുട്ടന് പുറമെ രമ്യയും പൊളി ഫിറോസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. അതും ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിലാണ് കാണിക്കുന്നത്.

അതേസമയം അമ്പത് ദിവസങ്ങള്‍

അതേസമയം അമ്പത് ദിവസങ്ങള്‍ പിന്നിട്ടതോടെ ബിഗ് ബോസ് മൂന്നാം സീസണില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. പിടിച്ചുനില്‍ക്കാന്‍ മല്‍സരാര്‍ത്ഥികളെല്ലാം തന്നെ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ ആഴ്ച ബിഗ് ബോസില്‍ എവിക്ഷനില്ലാതെയാണ് കടന്നുപോയത്. ലാലേട്ടന്‍ ഈ ആഴ്ച വരില്ലെന്ന് ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെ അറിയിച്ചിരുന്നു. നിലവില്‍ എവിക്ഷനില്‍ സന്ധ്യ, അഡോണി, ഫിറോസ് സജ്‌ന, റിതു, സായി വിഷ്ണു തുടങ്ങിയവരാണുളളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X