വധുവിന് തടി കൂടുതലാണല്ലോ? നിശ്ചയത്തിന് പിന്നാലെ ബോഡി ഷെയിമിങ്ങ് നടത്തിയവർക്ക് ചുട്ടമറുപടിയുമായി അനൂപ് ലൈവില്‍

ബിഗ് ബോസ് താരവും സീരിയല്‍ നടനുമായ അനൂപ് കൃഷ്ണന്റെ വിവാഹനിശ്ചയം ജൂണ്‍ 23 നാണ് നടത്തിയത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഡോക്ടറായ ഐശ്വര്യയാണ് വധു. ബിഗ് ബോസില്‍ നിന്നുമാണ് അനൂപിന്റെ വധുവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ഇഷ എന്ന് വിളിക്കുന്ന ഐശ്വര്യയെ നിശ്ചയത്തിന്റെ അന്നാണ് പുറംലോകം കാണുന്നതും.

നടക്കാനിറങ്ങിയതാണോ, നേഹ ശർമ്മയുടെയും ആയിഷ ശർമ്മയുടെയും പുത്തൻ ചിത്രങ്ങൾ കാണാം

ഇഷയുടെ ചിത്രങ്ങളും വീഡിയോസും കണ്ടതിന് പിന്നാലെ ബോഡിഷെയിമിങ്ങ് നടന്നിരുന്നു. തടി കൂടുതലാണെന്നും അനൂപിന് ചേരുന്നില്ലെന്നും തുടങ്ങി നെഗറ്റീവ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇഷയെ സ്‌നേഹിച്ചത് താനാണെന്നും തനിക്കോ കുടുംബത്തിനോ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും ലൈവിലെത്തി അനൂപ് പറയുന്നു. വിവാഹമടക്കം ചില വെളിപ്പെടുത്തലുകള്‍ കൂടി താരം നല്‍കിയിട്ടുണ്ട്.

 ഷെയിമിങ്ങ് നടത്തിയവര്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് ലൈവില്‍

ഫേക്ക് ഐഡി ഉണ്ടോന്നുള്ള ചോദ്യത്തിന് അങ്ങനെ എന്നൊന്ന് ഇല്ലെന്നാണ് താരം പറയുന്നത്. കുറേ ആയി ഞാനും അത് കേട്ടോണ്ട് ഇരിക്കുകയാണ്. എന്താണ് അതിന്റെ അര്‍ഥം. സ്വന്തം വ്യക്തിത്വം ഇല്ലാത്ത ചിലരാണ് ഇതിന് പിന്നില്‍. എന്തൊക്കെയോ അവര്‍ക്ക് വിളിച്ച് പറയാനുണ്ട്. എന്നാല്‍ അതിനുള്ള ധൈര്യം ഇല്ല.

 ഷെയിമിങ്ങ് നടത്തിയവര്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് ലൈവില്‍

പറയുന്ന കാര്യത്തില്‍ വ്യവസ്ഥ ഇല്ലാത്തവരോ ചങ്കൂറ്റം ഇല്ലാത്തവരോ ആണ് ഇതുപോലെയുള്ള ഫേക്ക് ഐഡി ഉണ്ടാക്കി വെറുതേ കേറി മറ്റുള്ളവരെ ചൊറിയും. ഞാനൊക്കെ കരിയര്‍ തുടങ്ങിയിട്ടേയുള്ളു. വളരെയൊക്കെ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയിലോ സീരിയലിലോ ഒക്കെ എന്തെങ്കിലും നേടിയെടുക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. അതിന് ശ്രമിക്കുകയാണ്. ഞാനിവിടെ ജീവിച്ചിരുന്നു എന്നൊരു ലേബല്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് അനൂപിന്റെ അഭിപ്രായം.

 ഷെയിമിങ്ങ് നടത്തിയവര്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് ലൈവില്‍

എനിക്ക് ആ കുട്ടിയോട് ഇഷ്ടം തോന്നി. പരസ്പരം ഇഷ്ടം പറഞ്ഞു. വീട്ടിലും പറഞ്ഞു. ഞങ്ങള്‍ ആര്‍ക്കും ഇല്ലാത്ത കുഴപ്പങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ ആങ്ങളമാര്‍ക്കും പെങ്ങള്‍മാര്‍ക്കും ഉള്ളത്. എന്ത് ആവശ്യത്തിനാണ് നിങ്ങളിതൊക്കെ ആലോചിച്ചോണ്ട് ഇരിക്കുന്നതെന്ന് അനൂപ് ചോദിക്കുന്നു. ലൈവിനിടെ തന്നെ പട്ടി എന്ന് വിളിച്ചയാള്‍ക്കും അനൂപ് കിടിലന്‍ മറുപടി കൊടുക്കുന്നുണ്ട്. നിങ്ങള്‍ പട്ടിയെ വളര്‍ത്തുന്നുണ്ടോ. പട്ടി നല്ല മൃഗമാണ്. സൂക്ഷിച്ച് വളര്‍ത്തണം. ഇല്ലെങ്കില്‍ അത് കടിക്കും.

 ഷെയിമിങ്ങ് നടത്തിയവര്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് ലൈവില്‍

ഞങ്ങളുടെ വിവാഹം അടുത്ത വര്‍ഷമായിരിക്കും ഉണ്ടാവുക. എന്റെ അനിയത്തിയുടെ വിവാഹം കഴിഞ്ഞിട്ടാണ് എന്റേത്. സെപ്റ്റംബര്‍ പതിനൊന്നിനാണ് അവളുടെ കല്യാണം. അത് കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളു. ബോഡി ഷെയിമിങ്ങ് നടത്തുന്നവരോട് എനിക്ക് പറയാനുള്ളത്, ഇത് എന്റെ ഇഷ്ടമാണ്. എന്റെ താല്‍പര്യമാണ്. എന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പ്രശ്‌നമില്ല. ഞാന്‍ ഇഷ്ടപ്പെടുന്ന ആള്‍ക്ക് പ്രശ്‌നമില്ല, എനിക്ക് തീരെ കുഴപ്പമില്ല. മനസിലായല്ലോന്ന് താരം പറയുന്നു.

 ഷെയിമിങ്ങ് നടത്തിയവര്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് ലൈവില്‍

മണിക്കുട്ടന്‍ വിളിക്കാറുണ്ട്. സംസാരിക്കാറുണ്ട്. മണിക്കുട്ടന്‍ തിരുവനന്തപുരത്ത് ഉണ്ട്. ഞങ്ങള്‍ ഫോണില്‍ സംസാരിക്കാറുണ്ട്. പൊളി ഫിറോസിനെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം വിളിക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ നല്ല വീഡിയോസ് അദ്ദേഹം പങ്കുവെക്കുന്നുണ്ട്. എല്ലാവരും കാണണം. റിതുവുമായിട്ടും കിടിലം ഫിറോസുമായിട്ടുമൊക്കെ കോണ്‍ടാക്ട് ഉണ്ട്. ചിലര്‍ നമ്പര്‍ മാറ്റിയത് കൊണ്ട് അവരെ വിളിക്കാന്‍ സാധിച്ചിട്ടില്ല. ബാക്കി എല്ലാവരുമായി സംസാരിച്ചിരുന്നു.

 ഷെയിമിങ്ങ് നടത്തിയവര്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് ലൈവില്‍

ബിഗ് ബോസ് ഫിനാലെ ഡേറ്റ് ഇതുവരെ പറഞ്ഞിട്ടില്ല. ഔദ്യോഗികമായി ചാനല്‍ തന്നെ അനൗണ്‍സ് ചെയ്യും. ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ലാലേട്ടനെയാണ്. ഇനി അഭിനയിക്കുകയാണെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു വേഷം ചെയ്യണമെന്നാണ് ആഗ്രഹം.

Recommended Video

Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam
 ഷെയിമിങ്ങ് നടത്തിയവര്‍ക്ക് ചുട്ടമറുപടിയുമായി അനൂപ് ലൈവില്‍

അനൂപ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഇഷ ചേച്ചിയ്ക്ക് കഴിക്കാമല്ലോ എന്നൊരു ആരാധകന്‍ പറഞ്ഞപ്പോള്‍ ഇഷ വെജിറ്റേറിയന്‍ ആണ്. ഞാന്‍ പക്കാ നോണ്‍ വെജിറ്റേറിയനും. ഇഷയ്ക്ക് കുക്കിങ് അറിയാമോന്ന് ചോദിച്ചപ്പോള്‍ അറിയാമെന്ന് കരുതുന്നതായി ചിരിച്ചോണ്ട് താരം പറയുന്നു. കുക്കിങ് അറിയാമെങ്കിലും പക്കാ വെജിറ്റേറിയന്‍ ആണല്ലോന്നും അനൂപ് സൂചിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X