പഴങ്കഞ്ഞി അല്ല കാടി വെള്ളമായിട്ടുണ്ട്, ബിഗ് ബോസ് ഫിനാലെയെ ട്രോളി പ്രേക്ഷകർ
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റുവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് മറ്റ് ഭാഷകളിലും തുടങ്ങുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്. ഷോ വൻ വിജയമായിരുന്നു . 2020 ൽ ആയിരുന്നു ബിഗ് ബോസ് സീസൺ 2 ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 ലാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. ഷോ ഗംഭീരമായി മുന്നോട്ട് പോകുമ്പോഴാണ് സീസൺ 3യും നിർത്തി വയ്ക്കുന്നത്. 95ാം ദിവസമാണ് ഷോ നിർത്തി വയ്ക്കുന്നത്.

മത്സരം നിർത്തി വെച്ചുവെങ്കിലും ഫിനാലെ നടത്താനുള്ള ഒരുക്കത്തിലാണ് ബിഗ് ബോസ് അധികൃതർ. വോട്ടിംഗിലൂടെയാണ് ഇക്കുറി വിജയിയെ കണ്ടെത്തുന്നത്. ഇതിനായുള്ള ഒരാഴ്ചത്തെ വോട്ടിംഗ് കഴിഞ്ഞിട്ടുണ്ട്. വോട്ടിംഗ് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് അണിയറ പ്രവർത്തകർക്കെതിരേയും ചാനലിനെതിരേയും രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഫിനാലെയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ഫിനാലെ വൈകുന്നതിനെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നാണ് ഇയാൾ കുറിച്ചിരിക്കുന്നത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്.
Recommended Video
അത് കുഴപ്പമില്ല തണുത്ത കഞ്ഞി ആണെങ്കിലും ഒന്ന് വിളമ്പിയാൽ മതി. കട്ട വെയിറ്റിംഗ് എന്നാണ് ഒരാൾ മറുപടിയായി കുറിച്ചിരിക്കുന്നത്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് ഒരു കൂട്ട പറയുമ്പോൾ, വൈകുന്നതിലുള്ള പ്രതിഷേധവും മറ്റൊരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ട്. സീസൺ 4 തുടങ്ങാൻ സമയം ആയി അപ്പോഴാണ് ഫിനാലെ, ഇത് ഇപ്പോൾ കാടി വെള്ളമായിട്ടുണ്ടെന്നും ചിലർ പറയുന്നുണ്ട്. വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും സീസൺ 3 യുടെ വിജിയിയെ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications