For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോണില്‍ വിളിച്ച് ബോളിവുഡ് നായികയാക്കാമെന്ന വാഗ്ദാനം; തന്നെ പറ്റിച്ച ഫിറോസിനെയും ഭാര്യയെയും കണ്ടുപിടിച്ച് റിതു

  |

  കേരളത്തിലും ബിഗ് ബോസ് ഷോ വലിയ ചലനം സൃഷ്ടിച്ച് കഴിഞ്ഞു. ആദ്യ രണ്ട് സീസണുകളെക്കാളും മൂന്നാം സീസണിന് ജനപിന്തുണ കൂടിയത് മത്സരാര്‍ഥികള്‍ കാരണമാണ്. ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടത് ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസിനും ആയിരുന്നു. നിയമലംഘനം നടത്തിയതിന്റെ പേരില്‍ ഇരുവരെയും ഷോ യില്‍ പുറത്താക്കുകയാണ് ചെയ്തത്.

  കറുപ്പഴകിൽ മൌനി റോയി. ക്യൂട്ട് ആയിട്ടുള്ള ചിത്രങ്ങൾ കാണാം

  ഫാന്‍സിന്റെ വലിയ പിന്തുണയുള്ള ഫിറോസും ഭാര്യ സജ്‌നയും ഇപ്പോള്‍ യൂട്യൂബ് ചാനലിലാണ് സജീവം. സഹമത്സരാര്‍ഥികളായി ഉണ്ടായിരുന്ന താരങ്ങളെ വിളിച്ച് പ്രാങ്ക് ഷോ നടത്തി വമ്പന്‍ കൈയടി നേടുകയാണ് ഈ താരദമ്പതിമാര്‍. ഏറ്റവുമൊടുവില്‍ മോഡലും നടിയും ബിഗ് ബോസ് താരവുമായ റിതു മന്ത്രയെ ഫോണിലൂടെ വിളിച്ച് പറ്റിച്ചിരിക്കുകയാണ് താരങ്ങള്‍.

  താന്‍ ബോളിവുഡില്‍ നിന്നുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളറാണെന്ന് പറഞ്ഞായിരുന്നു ഫിറോസ് റിതുവിനെ വിളിച്ചത്. ഒപ്പം സജ്നയും ഉണ്ടായിരുന്നു. സ്ഥിരമായി പറയാറുള്ളത് പോലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സ്റ്റീഫനായി തന്നെയാണ് ഫിറോസ് റിതുവിനെയും വിളിച്ചത്. ബിഗ് ബോസില്‍ നിങ്ങളെ കണ്ടിരുന്നു. കൊറോണ കാരണം നേരിട്ടുള്ള മീറ്റിങ്ങ് ഇല്ല. സൂം മീറ്റിങ്ങ് ഒരുക്കാം.

  ഏതെങ്കിലും മൂവി കരാര്‍ ചെയ്തിട്ടുണ്ടോന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിയാത്തത് കൊണ്ട് ചില നിയന്ത്രണങ്ങളുണ്ട്. അടുത്ത മാസം ഫിനാലെ കഴിയുമെന്ന് റിതു പറയുന്നു. സിനിമയുടെ ചിത്രീകരണം അതിരപ്പള്ളിയില്‍ വെച്ചാണ്. ഷാരുഖ് ഖാന്‍ നായകനും സഞ്ജയ് ദത്ത് വില്ലനുമായി എത്തുന്നുണ്ട്. അത് കേട്ടതോടെ തന്നെ പ്രാങ്ക് ചെയ്യുകയാണോന്ന് റിതു തിരിച്ച് ചോദിക്കുന്നുണ്ട്.

  അല്ലെന്ന് ഉറപ്പ് പറഞ്ഞ ഫിറോസ് നിങ്ങള്‍ സിനിമയിലെ രണ്ടാമത്തെ നായികയാണെന്ന് സൂചിപ്പിച്ചു. സംശയം വിടാതെ നിങ്ങളുടെ പേരെന്താണെന്നും ഏത് പ്രൊഡക്ഷനിലാണ് വര്‍ക്ക് ചെയ്തതെന്നും റിതു ചോദിക്കുന്നുണ്ട്. ബാഹുബലി മലയാളത്തില്‍ എടുത്തപ്പോള്‍ ഞാനാണ് പ്രൊഡക്ഷന്‍ ചെയ്തത്. കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഞാനാണെന്ന് പറഞ്ഞതോടെ നടി വിശ്വസിച്ചു.

  സൂം മീറ്റിങ്ങില്‍ വരുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് പറഞ്ഞതോടെ നിങ്ങള്‍ ചെയ്ത വര്‍ക്കുകള്‍ എനിക്ക് അയക്കാമോ എന്നായി റിതു. ഇതിനിടെ താന്‍ മില്‍മയുടെ പരസ്യത്തിലും ഒപ്പറേഷന്‍ ജാവ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ടെന്ന് നടി വ്യക്തമാക്കി. 38 ദിവസമായിരിക്കും കേരളത്തില്‍ ഷൂട്ടിങ്ങ് ഉണ്ടാവുക. അതില്‍ ഏട്ടോളം സംഘട്ടന രംഗമുണ്ടെന്ന് ഫിറോസ് പറഞ്ഞതോടെ ഇതെന്നെ ഭയങ്കരമായി പ്രാങ്ക് ചെയ്യുന്നതാണെന്ന് എനിക്ക് മനസിലായെന്ന് റിതു പറഞ്ഞു. പിന്നാലെ പൊളി ഫിറോസിന്റെ നമ്പര്‍ തരാമോന്ന് ചോദിച്ച് ഫിറോസ് സത്യം വെളിപ്പെടുത്തി.

  ഇത് പൊളി ഫിറോസ് തന്നെയാണെന്നും നിങ്ങള്‍ ഷാരുഖ് ഖാന്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്കത് മനസിലായിരുന്നു. നിങ്ങള്‍ ഇതല്ല, ഇതിന് അപ്പുറം ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു.തുടങ്ങി ഇരുവരും പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചു. ഇതിനിടെ തന്റെ യൂട്യൂബ് ചാനല്‍ കാണാറില്ലേ എന്നും മര്യാദയ്്ക്ക് ഇത് കണ്ടോണം. അതായിരിക്കും നല്ലത് എന്ന് തമാശരൂപേണ ഫിറോസ് റിതുവിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.

  മലയാള ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ട് ദമ്പതിമാര്‍ ബിഗ് ബോസിലെത്തുന്നത്. വന്നത് മുതല്‍ വീടിനുള്ളില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. തുടക്കത്തിലെ തന്നെ വിജയസാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ഥികളാണ് ഇവര്‍. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കണ്ടന്റുണ്ടാക്കാന്‍ ദമ്പതിമാര്‍ക്ക് കഴിഞ്ഞതോടെ പുറത്ത് വലിയ ഫാന്‍ പവറും ഉണ്ടായി.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam
   ഞങ്ങള്‍ക്ക് പറയാനുള്ളത്...

  ഞങ്ങള്‍ക്ക് പറയാനുള്ളത്...

  ചാനലുകള്‍ക്ക് വേണ്ടി പ്രാങ്ക് ഷോ നടത്തി മുന്‍പരിചയമുള്ള വ്യക്തിയാണ് ഫിറോസ്. തന്റെ ആരാധകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ വളരെ തമാശയ്ക്ക് വേണ്ടി ചെയ്യുന്ന വീഡിയോ മറ്റാര്‍ക്കും വേദന ഉണ്ടാക്കാത്ത തരത്തില്‍ ഉള്ളത് കൊണ്ട് അഭിനന്ദനാര്‍ഹമാണ്. സാധാരണക്കാര്‍ ഇത് പരീക്ഷിച്ച് മറ്റുള്ളവരെ പറ്റിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പ് തരികയാണ്.

  English summary
  Bigg Boss Malayalam Season 3: Here's How Firoz Khan And Sajna Pranked Finalist Rithu Manthra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X