തുടക്കത്തിൽ മണിക്കുട്ടൻ ഹൗസിൽ നിശബ്ദത പാലിക്കാൻ കാരണമുണ്ട്, കുറിപ്പ് വൈറലാകുന്നു
ബിഗ് ബോസ് സീസൺ 3 അവസാനത്തിലേയ്ക്ക് അടുക്കുകയാണ്. ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രമാണ് ഷോ അവസാനിക്കാനുള്ളത്. നിലവിൽ 10 മത്സരാർഥികളാണ് ഹൗസിലുള്ളത്. ഇവർ പത്ത് പേരും ബിബി 3 ലെ മികച്ച മത്സരാർഥിളാണ്. ഇവരുടെ പേരുകൾ ഫൈനൽ ഫൈവിലേയ്ക്ക് ഉയർന്നു കേൾക്കുന്നുമുണ്ട്. കൂടാതെ ഇവർ 10 പേർക്കും മികച്ച പ്രേക്ഷക പിന്തുണയും ലഭിക്കുന്നുണ്ട്.

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് നടൻ മണിക്കുട്ടൻ. ഫൈനൽ ഫൈവിൽ എത്തുമെന്ന് ഉറപ്പുള്ള മത്സരാർഥി കൂടിയാണ് മണിക്കുട്ടൻ. മത്സരം അതിന്റെ അവസാനത്തിലേയ്ക്ക് എത്തുമ്പോൾ തന്റെ മത്സരവും കടുപ്പിച്ചിരിക്കുകയാണ് നടൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മണിക്കുട്ടന്റെ ഗെയിം പ്ലാനിനെ കുറിച്ചുള്ള കുറിപ്പാണ്. നാട്ടുകൂട്ടം ടാസ്ക്ക് മുതലാണ് മണിക്കുട്ടൻ എന്ന ഗെയിമർ മാറിത്തുടങ്ങിയതെന്നാണ് ആരാധകൻ പറയുന്നത്. മണിക്കുട്ടൻ അന്തിമ വിജയം നേടുമെന്നും പോസ്റ്റിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ....
നാട്ടുകൂട്ടം ടാസ്ക് മുതൽ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് മണിക്കുട്ടൻ എന്ന ഗെയിമറുടെ മാറ്റം. എതിരാളികൾക്കെതിരെ തൊടുക്കുവാനുള്ള അസ്ത്രങ്ങൾ ശേഖരിക്കുകയായിരുന്നു അതുവരെ.
1.ഫിറോസിന്റേയും നോബിയുടെയും സൂര്യയുടെ പുറത്തെ പ്രണയത്തെക്കുറിച്ചുള്ള പരാമർശം
2.ഋതു മന്ത്രയുടെ ജാതി പറഞ്ഞുള്ള പരാമർശം
3.ഫിറോസിന്റെ ക്യാമറ നോക്കിയുള്ള ഒറ്റപ്പെടൽ തന്ത്രം
4.റംസാൻറെ മുതിർന്നവരോടും സ്ത്രീകളോടുള്ള പെരുമാറ്റം
5.ആത്മാർത്ഥ സുഹൃത്ത് എന്ന് പറഞ്ഞ് തളക്കാൻ നോക്കുന്ന അനൂപിന്റെ തന്ത്രം
6.രമ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം
"ഇവയെല്ലാം വേണ്ട സമയത്ത് ശേഖരിച്ച് മനസ്സിൽ കുറിച്ചിട്ട മണിക്കുട്ടൻ ഓരോ ശത്രുവിനെതിരെയും പ്രയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിക്കുന്നുണ്ട്. എതിരാളികൾക്ക് അത് നല്ല രീതിയിൽ മുറിവേറ്റിട്ടുണ്ട് എന്ന് പിന്നീടുള്ള അവരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തം.
ഇടയ്ക്കൊന്നു പതറിയെങ്കിലും മണിക്കുട്ടൻ വീണ്ടും മത്സരത്തിലേക്ക് മടങ്ങിയെത്തി ഇരിക്കുകയാണ്.മത്സരം മുറുകുമ്പോൾ എതിർവശത്ത് ശത്രുക്കൾ കൂടുമെങ്കിലും.അവരെല്ലാം നിഷ്പ്രഭമാക്കാൻ കഴിയുന്ന അസ്ത്രങ്ങൾ ആവനാഴിയിൽ ഉള്ള യോദ്ധാവായ മണിക്കുട്ടൻ അന്തിമവിജയം നേടുക തന്നെ ചെയ്യും" പോസ്റ്റിൽ പറയുന്നു.
Recommended Video
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം


Click it and Unblock the Notifications