For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയും പേര്‍ ഡീഗ്രേഡ് ചെയ്തിട്ടും 95 ദിവസം അവിടെ നില്‍ക്കാന്‍ ഋതുവിനായി, ഇനിയും പിന്തുണയ്ക്കണമെന്ന് ആരാധകര്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി മുന്നേറിയ താരമാണ് ഋതു മന്ത്ര. അഭിനേത്രിയായും സൗന്ദര്യ മല്‍സരങ്ങളിലുമൊക്കെ തിളങ്ങിയ ശേഷമാണ് ഋതു ഷോയില്‍ എത്തിയത്. പൊതുവെ ശാന്ത സ്വഭാവക്കാരിയായ ഋതുവിനെ അവിടെ ജെനുവിനായിട്ടാണ് തോന്നിയതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ബിഗ് ബോസിന്‌റെ ആദ്യ പകുതിയില്‍ ശ്രദ്ധിക്കപ്പെട്ട പെര്‍ഫോമന്‍സുകളൊന്നും ഋതുവിന്‌റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.

  ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  എന്നാല്‍ രണ്ടാം പകുതിയില്‍ വീക്ക്‌ലി ടാസ്‌ക്കുകളിലും മറ്റും മികച്ച പ്രകടനം കാഴ്ചവെച്ച് നടി വീണ്ടും ആക്ടീവായിരുന്നു. ബിഗ് ബോസില്‍ ഇത്തവണ വിജയ സാധ്യതകളുളള മല്‍സരാര്‍ത്ഥിയായാണ് ഋതുവിനെ എല്ലാവരും വിലയിരുത്തുന്നത്. നടിക്ക് പിന്തുണയുമായി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനേത്രി എന്നതിലുപരി മോഡലിംഗ് രംഗത്തും സജീവമായിരുന്നു ഋതു.

  ഒപ്പം നിരവധി പരസ്യ ചിത്രങ്ങളിലും ബിഗ് ബോസ് താരം അഭിനയിച്ചു. എറ്റവുമൊടുവിലായി ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ് ഋതു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ബിഗ് ബോസിലുളള സമയത്ത് പാട്ട് പാടിയും സഹമല്‍സരാര്‍ത്ഥികളെ റിതു കൈയ്യിലെടുത്തിരുന്നു. അതേസമയം റിതു മന്ത്രയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് സെലിബ്രിറ്റികളും ആരാധകരുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

  മേയ് 24 മുതലാണ് ബിഗ് ബോസ് വോട്ടിംഗ് വീണ്ടും പുനരാരംഭിച്ചത്. അതേസമയം ഋതു മന്ത്രയെ കുറിച്ച് ഋതു ഫാന്‍സ് ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. "ഒരു പിആര്‍ വര്‍ക്ക് ഇല്ലാതെയും പുറത്ത് കാമുകന്‍ എന്ന് പറഞ്ഞ് നടക്കുന്ന ഒരുത്തന്‍ കട്ടക്ക് ഡീഗ്രേഡ് ചെയ്തിട്ടും കുലസ്ത്രീ/കുലപുരുഷന്മാര്‍ മോശം ഡീഗ്രേഡ് നടത്തിയിട്ടും 95 ദിവസം അവിടെ നിന്ന്, 8 നോമിനേഷനില്‍ വന്നിട്ടും അവിടെ നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ അത് ഋതുവിന്‌റെ കഴിവിനെ അംഗീകരിക്കുന്ന ആളുകളുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്.

  ഋതുവിനൊപ്പമുളള ചിത്രങ്ങള്‍ അടുത്തിടെയാണ് കാമുകന്‍ ജിയ ഇറാനി തന്‌റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നത്. ആദ്യ ഭാര്യയുമായുളള വിവാഹമോചന കേസ് നടക്കുന്നതിനാലാണ് റിതുവിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പ് പങ്കുവെക്കാതിരുന്നത് എന്നാണ് അന്ന് ജിയ പറഞ്ഞത്. കൂടാതെ കുറച്ച് വര്‍ഷങ്ങളായി താനും റിതുവുമായി പ്രണയത്തിലാണെന്നും ജിയ പറഞ്ഞിരുന്നു.

  അതേസമയം റിതുവിനൊപ്പമുളള ചിത്രങ്ങള്‍ക്ക് പിന്നാലെ ജിയയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്തുക്കൊണ്ടാണ് ജിയയെ ഋതു അണ്‍ഫോളോ ചെയ്തതെന്നും അവര്‍ എന്തുക്കൊണ്ടാണ് നിങ്ങളുമായുളള ബന്ധത്തെ കുറിച്ച് ഒരു സൂചന തരാതെ ഇരുന്നതെന്നും ചോദ്യങ്ങളുണ്ടായിരുന്നു. ഈ സമയത്താണ് റിതുവിനെ കുറിച്ചുളള ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്നത്.

  Mani Kuttan response after Bigg Boss got postponed

  നിങ്ങള്‍ക്ക് ഋതുവുമായി ഒരു ബന്ധം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു. ഇത് സത്യസന്ധം ആയിരുന്നുവെങ്കില്‍ അവര്‍ക്ക് ഒപ്പമുളള സ്വകാര്യ നിമിഷങ്ങള്‍ അവളുടെ സമ്മതമില്ലാതെ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടില്ലായിരുന്നു. ഋതു അണ്‍ഫോളോ ചെയ്തതിലൂടെ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകുന്നു ഇറാനി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍.

  English summary
  Bigg Boss Malayalam Season 3: Here's How Rithu Manthra's Fans Seek Votes For Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X