ആദ്യ വോട്ട് ബിഗ് ബോസിനും ഏഷ്യാനെറ്റിനും; ടൈറ്റില്‍ വിന്നര്‍ ഉണ്ടാവുമെന്ന അറിയിപ്പിന് നന്ദിയുമായി ആരാധകര്‍
വിന്നര്‍ ഇല്ലാതെ ബിഗ് ബോസ് അവസാനിക്കുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായിരിക്കുകയാണ്. ഒരു വിജയ് ഉണ്ടാവുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ച് കഴിഞ്ഞു. പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ചായിരിക്കും ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഋതു മന്ത്ര തന്നെ വിജയിക്കാന്‍ സാധ്യത ഉള്ളതായിട്ടാണ് ഒരു ആരാധകന് പറയാനുള്ളത്.
'എന്റെ ആദ്യ വോട്ടു ബിഗ് ബോസിനും ഏഷ്യാനെറ്റിനും. പ്രതികൂല സാഹചര്യങ്ങളില്‍ ബിഗ് ബോസ് ഷോ 95 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നിട്ട് പോലും ഒരു വിജയിയെ കണ്ടെത്താനുള്ള തീരുമാനത്തിന്, ബിഗ് ബോസും ഏഷ്യാനെറ്റും അഭിന്ദനം അര്‍ഹിക്കുന്നു. പക്ഷെ അവര്‍ക്കു വേണ്ടി വോട്ടു ചെയ്യാന്‍ ഓപ്ഷന്‍ ഇല്ലല്ലോ.

എല്ലാവരും സ്പ്ലിറ്റ് ചെയ്യാതെ ഓരോത്തരും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിക്ക് തന്നെ നല്‍കുക. അര്‍ഹതയുള്ളവര്‍ ജയിക്കട്ടെ. ഈ സീസണ്‍ സ്വപ്‌നം കാണുന്നവരുടെതായിരുന്നു എന്നാണ് പറയപ്പെടുന്നത്, സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവരുടെത്. മികച്ച രീതിയില്‍ കളിക്കുന്നവരുടേത്. ആരാണ് ഇഷ്ട പ്ലെയെര്‍?
ഹോട്ട് ആയി പുജ ഹെഡ്ഹെ, ആരെയും മയക്കുന്ന നടിയുടെ ഫോട്ടോസ് വൈറലാവുന്നു
സംശയം എന്ത്? ഋതു മന്ത്ര തന്നെ! ഒന്നോ രണ്ടോ ടാസ്‌കില്‍ ഒഴിച്ച് എല്ലാ ടാസ്‌കിലും മികച്ച പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥി തന്നെയാണ് ഋതു മന്ത്ര. ബിഗ്ബോസ് ഷോയില്‍ ഉടനീളം കണ്ടന്റ് ക്രിയേറ്റ് ചെയ്തു നിറഞ്ഞു പെര്‍ഫോം ചെയ്തു 95 ദിവസവും ഷോയില്‍ പ്രേക്ഷക പ്രീതിയുടെ നിന്നു. ഏതാണ്ട് എട്ട് ആഴ്ച എവിക്ഷന്‍ അഭിമുഖീകരിച്ച ഋതു മന്ത്ര പ്രേക്ഷക പിന്തുണയോടെ മാത്രം ആണ് ഷോയില്‍ നിന്നത്.

Recommended Video
മികച്ച ഒരു അഭിനേത്രിയും ഗായികയും ആണെന്ന് പലവട്ടം തന്റെ പ്രകടനങ്ങളിലൂടെ ബിഗ്ബോസ് ഷോയുടെ ആരാധകരെ നിരന്തരം അവര്‍ ഓര്‍മ്മിപ്പിച്ചു. ഭയമില്ലാതെ മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ കൂടുതല്‍ സമയവും ഒറ്റയ്ക്ക് എന്നപോലെ ഷോയില്‍ നിറഞ്ഞു നിന്നു ഋതു മന്ത്ര ഒരു പക്ഷെ ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായിരിക്കും ഋതു മന്ത്ര. അതുകൊണ്ടു തന്നെ 95 ദിവസവും ഷോയില്‍ ഉറച്ചു നിന്ന് പെര്‍ഫോമന്‍സിലൂടെയും കണ്ടന്റ് ക്രിയേഷനിലൂടെയും എന്റെയും നിങ്ങളുടെയും മനം കവര്‍ന്ന ഋതു മന്ത്രയ്ക്കു തന്നെ എന്റെ പിന്തുണ .


Click it and Unblock the Notifications