For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഋതുവിന് ഇനിയുളള ദിവസങ്ങള്‍ കഠിനമാവും, കാരണം പറഞ്ഞ് പ്രേക്ഷകന്‍, കുറിപ്പ് വൈറല്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച വനിത മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു മന്ത്ര. വീക്ക്‌ലി ടാസ്‌ക്കുകളിലും മറ്റും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചാണ് ഋതു വീണ്ടും ആക്ടീവായത്. ആദ്യ പകുതിയില്‍ ഋതുവിന്‌റെ പ്രകടനം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മികച്ച ഗെയിമര്‍മാരില്‍ ഒരാളായി റിതു മാറിയിരുന്നു. ബിഗ് ബോസ് ഫൈനലിനോട് അടുക്കുമ്പോള്‍ ഫൈനലിസ്റ്റായി പലരും പറഞ്ഞ മല്‍സരാര്‍ത്ഥിയാണ് ഋതു മന്ത്ര. ബിഗ് ബോസ് ഹൗസിലെ അവസാന ക്യാപ്റ്റനായി ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ നടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

  ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  ക്യാപ്റ്റന്‍സി നോബി കൈമാറിയതോടെയാണ് റിതുവിന് ക്യാപ്റ്റനാവാനുളള അവസരം ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ റിതു ആദ്യം പുറത്തായിരുന്നു. കൂടുതല്‍ ബോളുകള്‍ കൈവശം വെക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് റിതു പുറത്തുപോയത്. അതേസമയം ഇനിയുളള ദിവസങ്ങള്‍ ഋതുവിന് കഠിനമാവും എന്ന് പറഞ്ഞുകൊണ്ടുളള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

  ബിഗ് ബോസ് മലയാളം സീസണ്‍ 3 ഒഫീഷ്യല്‍സ് പേജില്‍ വന്ന കുറിപ്പിലാണ് റിതുവിനെ കുറിച്ച് പറയുന്നത്. ഇതിനുളള കാരണങ്ങളും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. "90 ദിവസം അടച്ചിട്ട വീട്, ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഒറ്റക്ക് നിന്ന സ്ത്രീയാണ് റിതുവെന്ന് പോസ്റ്റില്‍ പറയുന്നു. അറിഞ്ഞും അറിയാതെയും ഒരുപാട് ശത്രുക്കള്‍... പണ്ട് ചങ്ക് പോലെ കൂടെ ഉണ്ടായ സായി ഇപ്പൊ ശത്രു.

  റംസാന്‍ മുന്‍പുള്ള ആത്മാര്‍ഥത ഇല്ല. ഒരു ആശ്വാസ വാക്കിന് ഉണ്ടായ സൂര്യ പോയി. നല്ല ബന്ധം കാത്ത് സൂക്ഷിച്ച മണിക്കുട്ടന്‍ ഇപ്പൊ ബ്രെയിന്‍ വാഷ്ട് ആയി ഋതുവിനെ എതിര്‍ത്ത് തുടങ്ങി. അവസാനത്തെ രണ്ട് വീക്ക്ലി ടാസ്‌കില്‍ കൂടെ കിട്ടിയത് സൂര്യയെ. എന്നിട്ടും അതി ശക്തമായി കളിച്ചും പക്ഷെ എല്ലാവരും ചേര്‍ന്ന് ജയിലില്‍ അടച്ചു. ഇനിയുള്ള ദിവസം ഋതു വിന് മറ്റുള്ളവരേക്കാള്‍ കാഠിന്യം മുമ്പ് കൂടെ ശ്രീനി ഉണ്ടായിട്ടും പേളിയുടെ അവസ്ഥ നമ്മള്‍ കണ്ടതാണ് ഒരു ഭ്രാന്ത് വരുന്ന അവസ്ഥ.

  മോഡല്‍ രംഗത്ത് ഉള്ളവര്‍ക്ക് ഉള്ളതാണ് ഈ പോളിഷ് പെരുമാറ്റം അതൊരിക്കലും നെഗറ്റീവ് ആയി കാണേണ്ട . മറ്റുള്ളവരെ തന്റെ വലയില്‍ ആക്കാനുള്ള കുബുദ്ധി ഇല്ല . അനാവശ്യമായി ഹീറോ ഡയലോഗുകള്‍ അടിച്ചുള്ള ഷോ ഇല്ല. ബിഗ് ബോസ് ഷോയില്‍ വന്ന ശേഷം തന്റെ അക്കൗണ്ട് പോലും അനക്കമില്ല.

  Bigg boss malayalam season 3 is going to end?

  അപ്പൊള്‍ മനസ്സിലാക്കാം ഇവിടെ പിആര്‍ വര്‍ക്ക് നടത്താത്ത ഏക വ്യക്തി ഋതു ആണ്. എനിക്ക് പറയാനുള്ളത് അവള്‍ക്ക് ഇത്തിരി സമയം പിന്തുണ ഒക്കെ കൊടുക്കൂ. ഒക്കെ ശെരി ആയി പൂര്‍വാധികം ശക്തിയോടെ മുന്നോട്ട് വരും. ഡിമ്പല്‍ , എംകെ , സായി , അനൂപ് എന്നിവര്‍ക്കൊപ്പം ഋതുവും വേണം എല്ലാവരോടും സ്‌നേഹം മാത്രം.

  English summary
  Bigg Boss Malayalam Season 3: Here's Why The Upcoming Days Will Be Tougher For Rithu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X