മജ്സിയ പറഞ്ഞത് കള്ളം, തുറന്നടിച്ച് മോഹൻലാൽ, അനൂപ്- മജ്സിയ വിഷയം ഹൗസിൽ വലിയ ചർച്ചയാകുന്നു

പ്രേക്ഷകർ കാണുന്നതും കാണാത്തതുമായിട്ടുള്ള നിരവധി പ്രശ്നങ്ങളാണ് ഓരോ ദിവസവും ബിഗ് ബോസ് ഹൗസിൽ സംഭവിക്കുന്നത്. ഹൗസിൽ നടക്കുന്ന പല സംഭവങ്ങളും പ്രേക്ഷകർക്ക് അവ്യക്തമാണ്. പ്രശ്നങ്ങളുടെ കൃത്യമായ ചിത്രം അറിയണമെങ്കിൽ വാരാന്ത്യത്തിൽ മോഹൻലാൽ എത്തണം. കാര്യകാരണം സഹിതമാണ് വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ വെളിപ്പെടുത്തുന്നത് പ്രശ്നത്തെ കുറിച്ച് ചോദിക്കുക മാത്രമല്ല മുഖം നോക്കാതെ മറുപടിയും ശിഷ നടപ്പിലാക്കുകയും ചെയ്യും.

പ്രേക്ഷകർ ആരും കാണാത്ത മോഹൻലാലിന്റ ജോർജ്ജ്കുട്ടി ലുക്ക്, കാണൂ

ഈ കഴിഞ്ഞ വാരാന്ത്യം എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേരായിരുന്നു മജ്സിയ ഭാനു. മജ്സിയയുടെ പല പ്രവൃത്തിയും വാക്കുകളും പുറത്ത് വലിയ ചർച്ചയായിരുന്നു. ഇതിനെ കുറിച്ച് മോഹൻലാൽ മജ്സിയയോട് ചോദിക്കുകയും തക്കീത് നൽകുകയും ചെയ്തിരുന്നു. മജ്സിയ പറഞ്ഞ ഒരു വ്യാജ ആരോപണം കയ്യോടെ പിടിച്ചിരിക്കുകയാണ് മോഹൻലാൽ. ഇതോട് കൂടി രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.

അനൂപിന്റെ മീൻകറി

അനൂപിന്റെ മീൻകറി ഉണ്ടാക്കിയ പ്രശ്നങ്ങളിലൊന്നാണ് ഞായറാഴ്ചത്തെ എപ്പിസോഡിലെ പ്രധാനപ്പെട്ട ഹൈലൈറ്റുകളിൽ ഒന്ന്. കഴിഞ്ഞ ആഴ്ച അനൂപായിരുന്നു കുക്കിംഗ് ടീമിന്റ ക്യാപ്റ്റൻ. അനൂപിനോടൊപ്പം സന്ധ്യ മനോജ്, സൂര്യ, രമ്യ പണിക്കരും ഗ്രൂപ്പിലുണ്ടായിരുന്നു. വ്യത്യസ്ത വിഭവങ്ങളായിരുന്നു കിച്ചണിൽ അനൂപ് പരീക്ഷിച്ചത്. പൊതുവെ നല്ല അഭിപ്രായമായിരുന്നു അനൂപിന്റെ പാചകത്തിന് ലഭിച്ചിരുന്നത്. ഇതിൽ അനൂപ് ഉണ്ടാക്കിയ മീൻ കറി ബിഗ് ബോസ് ഹൗസിൽ ചിലർക്ക് പ്രശ്നമുണ്ടാക്കുകയായിരുന്നു.

ഭാഗ്യലക്ഷ്മിയുടെ പേര്

ഇത് എപ്പിസോഡിന്റെ ആദ്യം മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. അനൂപ് കൃഷ്‍ണന്റെ കുക്കിംഗിനെ കുറിച്ച് നല്ല അഭിപ്രായമാണല്ലോ വ്യത്യസ്‍ത വിഭവങ്ങള്‍ വെച്ചുനല്‍കിയല്ലോ എന്ന് മോഹൻലാല്‍ ചോദിച്ചു. എന്നാല്‍ ചിലര്‍ക്ക് അനൂപ് കൃഷ്‍ണന്റെ കുക്കിംഗ് ചിലര്‍ക്ക് ഇഷ്‍ടമായില്ലല്ലോ എന്ന് മോഹൻലാല്‍ ചോദിച്ചു. അത് ആരൊക്കെയാണ് എന്ന് മോഹൻലാല്‍ ചോദിച്ചതിന് പിന്നാലെയായിരുന്നു മജ്സിയയുടെ പേര് വിളിച്ചത്. മജ്‍സിയയ്‍ക്ക് ഇഷ്‍ടമായില്ല എന്ന് പറഞ്ഞുവെന്ന് തോന്നുന്നുവല്ലോയെന്ന് മോഹൻലാല്‍ ചോദിച്ചു. ഉടൻ തന്നെ മജ്സിയ ഭാഗ്യലക്ഷ്‍മിയുടെ പേര് പറയുകയായിരുന്നു.
ചേച്ചിയാണ് അങ്ങനെ പറഞ്ഞതെന്നും മജ്സിയ പറഞ്ഞു. എന്നാല്‍ അങ്ങനെയല്ലോ എന്ന് മോഹൻലാല്‍ മറുപടി പറഞ്ഞു.

ഭാഗ്യലക്ഷ്മിയെ  കോർണർ ചെയ്യുന്നു

മജ്‍സിയ അല്ലേ മീൻ കറിയെ കുറിച്ച് എന്തോ അഭിപ്രായം പറഞ്ഞത്. ഇങ്ങനെ വയ്‍ക്കാമായിരുന്നുവെന്നെക്കേയെന്ന് മോഹൻലാല്‍ സൂചിപ്പിച്ചു. താൻ അങ്ങനെ പറഞ്ഞുവെങ്കിലും ഭാഗ്യലക്ഷ്‍മി ചേച്ചിയും അങ്ങനെ പറഞ്ഞുവെന്നും മജ്‍സിയ മറുപടി നൽകി. ഉടൻ തന്നെ താൻ മീൻ കഴിക്കില്ലെന്ന് ഭാഗ്യലക്ഷ്മി അവിടെ പറഞ്ഞു. മീൻ കഴിക്കാത്ത ഭാഗ്യലക്ഷ്‍മി അങ്ങനെ പറഞ്ഞോയെന്ന് മോഹൻലാല്‍ മറുചോദ്യം മജ്സിയയോട് ചോദിച്ചു. വെറുതേയെന്തിനാണ് ഭാഗ്യലക്ഷ്‍മിയെ കോര്‍ണര്‍ ചെയ്യുന്നുവെന്നും മോഹൻലാല്‍ ചോദിച്ചു.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല
ഡിംപലിനോട് പറഞ്ഞത്

മജ്സിയ ഡിംപലിനോടാണ് അനൂപിന്റെ മീൻ കറിയെ കുറിച്ച് പറഞ്ഞത്. അനൂപ് മീൻകറിയിൽ പഞ്ചസാര ചേർത്തുവെന്നും ഇതിലും നന്നായി ചെയ്യാമായിരുന്നുവെന്നും പറഞ്ഞിരുന്നു. വല്ലപ്പോഴുമാണ് മീൻ കിട്ടുന്നതെന്നും മജ്സിയ സംസാരത്തിനിടെ പറഞ്ഞു,. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു മജ്സിയയും അനൂപും. എന്നാൽ ഇവരുടെ സൗഹൃദത്തിന് ചെറിയ കോട്ടം തട്ടിയിട്ടുണ്ട്. ഇതിനെ കുറിച്ച് ടാസ്ക്കിനിടെ ഡിംപലൽ പറയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X