ബിഗ് ബോസിലെ മൂന്നാമത്തെ ക്യാപ്റ്റന് വേണ്ടിയുള്ള പോരാട്ടം; നോബിയും മണിക്കുട്ടനും ലക്ഷ്മിയും തമ്മിലുള്ള പോരാട്ടം

തമ്മില്‍ തല്ലും തര്‍ക്കങ്ങളുമൊക്കെയായി ബിഗ് ബോസ് വീട് കലുഷിതമായി കൊണ്ടിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരങ്ങളാണ് പ്രശ്‌നങ്ങളുടെ തുടക്കകാര്‍. എന്നാല്‍ അവര്‍ക്ക് തന്നെ തിരിച്ചടി കിട്ടുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണാന്‍ സാധിച്ചത്. ഫിറോസ് ഖാനും ഭാര്യ സജ്‌നയ്ക്കും മുന്നറിയിപ്പുമായി ബിഗ് ബോസ് എത്തിയതും ശ്രദ്ധേയമായിരുന്നു.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

പുതിയൊരു ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനെ കണ്ട് പിടിക്കാനുള്ള മത്സരം നടന്നിരിക്കുകയാണ്. നിലവിലെ ക്യാപ്റ്റനായ സൂര്യയ്ക്ക് പകരം ആരായിരിക്കും എത്തുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ക്യാപ്റ്റന്‍സിക്ക് വേണ്ടി രസകരമായൊരു ടാസ്‌ക് ആണ് കൊടുത്തിരിക്കുന്നതെന്ന് പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്.

മൂന്നാമത്തെ ക്യാപ്റ്റന്‍ ആരായിരിക്കും

ഈ ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുക്കുന്നത് മൂന്ന് പേരാണ്. മണിക്കുട്ടന്‍, നോബി മര്‍ക്കോസ്, ലക്ഷ്മി ജയന്‍ എന്നിവര്‍ക്കാണ് അതിനുള്ള അവസരം ലഭിച്ചത്. 'ബിഗ് ബോസ് വീട്ടിലെ മൂന്നാമത്തെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള സമയം എത്തിയിരിക്കുന്നു.മൂന്നാല് കൊട്ടകളിലായി പലതരത്തിലുള്ള വസ്ത്രങ്ങള്‍ വെച്ചിട്ടുണ്ട്. അതില്‍ നിന്നും ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശമനുസരിച്ചുള്ള ഗെറ്റപ്പില്‍ എത്തുക എന്ന ടാസ്‌ക് ആയിരുന്നു മത്സരാര്‍ഥികള്‍ക്ക് കൊടുത്തത്.

 മൂന്നാമത്തെ ക്യാപ്റ്റന്‍ ആരായിരിക്കും

വെളുത്ത നിറമുള്ള ഷര്‍ട്ടും തൊപ്പിയും ഷൂവുമൊക്കെ വെച്ച് മൂന്ന് പേരും ശക്തമായി തന്നെ പോരാടി. ഇതിനിടയില്‍ രസകരമായ പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മറ്റ് മത്സരാര്‍ഥികളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നു. അതേ സമയം പുതിയ ക്യാപ്റ്റന്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇത് രണ്ടാം തവണയാണ് ലക്ഷ്മി ജയന്‍ ക്യാപ്റ്റന്‍സിയ്ക്ക് വേണ്ടി മത്സരിക്കുന്നത്. ആദ്യം ഭാഗ്യലക്ഷ്മിയുമായിട്ടുള്ള മത്സരത്തില്‍ ലക്ഷ്മി ജയിച്ചെങ്കിലും മത്സരാര്‍ഥികളുടെ അഭിപ്രായം മാനിച്ച് ക്യാപ്റ്റന്‍സി കിട്ടാതെ പോയി.

മൂന്നാമത്തെ ക്യാപ്റ്റന്‍ ആരായിരിക്കും

ഇത്തവണ ലക്ഷ്മിയ്ക്ക് കിട്ടുകയാണെങ്കില്‍ എലിമിനേഷനില്‍ നിന്ന് രക്ഷപ്പെടാമെന്നുള്ള ഗുണമുണ്ട്. എന്നാല്‍ നോബിയും മണിക്കുട്ടനും ക്യാപ്റ്റനാകാന്‍ ഏറ്റവും യോഗ്യരായ മത്സരാര്‍ഥികളാണെന്നാണ് പ്രേക്ഷകാഭിപ്രായം. നോബി തന്നെ ക്യാപ്റ്റനാവുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അദ്ദേഹത്തിന് അത് ചേരുമോ എന്ന സംശയം കൂടിയുണ്ട്. നോബി പാവമാണെന്നും എല്ലാവരെയും വരച്ച വരയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ക്യാപ്റ്റനായാല്‍ അണ്ണന്റെ തനി രൂപം പുറത്ത് വരുമെന്നും ആരാധകര്‍ പറയുന്നു

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
മൂന്നാമത്തെ ക്യാപ്റ്റന്‍ ആരായിരിക്കും

ഏറ്റവും മികച്ച പെര്‍ഫോര്‍ ആരൊക്കെയാണോ അവരെയാണ് ക്യാപ്റ്റന്‍സിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. എന്നാല്‍ കിടിലം ഫിറോസിനെയും സായി വിഷ്ണുവിനെയും കാണാനില്ലായിരുന്നു. ഈ ആഴ്ചയിലെ ഏറ്റവും മോശം പ്രകടനത്തിന് ഇരുവരും ജയിലില്‍ പോയെന്ന തരത്തിലുള്ള കണ്ടുപിടുത്തവും നടന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X