twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാല‍ിന് നൽകിയ വാക്ക് പാലിച്ചു, ഒരാഴ്ചകൊണ്ട് എല്ലാവരുടേയും പ്രിയപ്പെട്ടവനായി സായ് വിഷ്ണു

    |

    ബിഗ് ബോസ് ഷോ ആരംഭിച്ചിട്ട് നൽപ്പത് ദിവസം പൂർത്തിയാവുകയാണ്. ദിവസങ്ങൾ കഴിയുന്തോറും മത്സരാർഥികളിലും വലിയ മാറ്റം വന്നിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടാക്കിയിരുന്നത് സജ്ന ഫിറോസ് ദമ്പതികളാണ്. എന്നാൽ ഈ ആഴ്ച ഇവർ അനാവശ്യ വഴക്കുകൾക്കും പ്രശ്നങ്ങൾക്കും പോയിരുന്നില്ല.

    റായ് ലക്ഷ്മി അതെ മാറിപ്പോയി, നടി ചിത്രം വൈറലാകുന്നു

    അതുപേലെ സായ് വിഷ്ണുവിനെതിരേയും മത്സരാർഥികൾ രംഗത്തെത്തിയിരുന്നു. വേഗം പൊട്ടിത്തെറിക്കുന്നു എന്ന പരാതിയാണ് സായിയുടെ മേൽ മത്സരാർഥികൾ ഉന്നയിച്ചത്. എന്നാൽ ഈ ആഴ്ച അത് മാറിയിരിക്കുകയാണ്. സായ് വിഷ്ണുവിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ഇപ്പോൾ ഹൗസ് അംഗങ്ങൾക്കുള്ളത്. എല്ലാവരും സായ് യുടെ പെരുമാറ്റത്തെ കുറിച്ച് മികച്ച അഭിപ്രായം പറയുകയും ചെയ്തു.

    സായ് വിഷ്ണു

    താനുമായി ഏറ്റവും കൂടുതൽ വഴക്ക് നടന്നിരുന്ന സജ്ന- ഫിറോസ് ഖാൻ, ഡിംപൽ എന്നിവർ പോലും സായിയുടെ പെരുമാറ്റത്തെ പറ്റി പറഞ്ഞ് അഭിനന്ദിക്കുകയായിരുന്നു. കഴിഞ്ഞ വാരം മോഹൻലാൽ പറഞ്ഞത് സായ് അക്ഷരംപ്രതി അനുസരിച്ചുവെന്നാണ് ക്യാപ്റ്റൻ സി ടാസ്ക്കിൽ സായിയെ നോമിനേറ്റ് ചെയ്തുകൊണ്ട് എല്ലാവരും പറഞ്ഞത്. ടാസ്ക്കിലും വളരെ ശാന്തനായി നിന്നുകൊണ്ടാണ് സായ് കളിച്ചത്.

    ഇമേജ് മാറി

    വെള്ളിയാഴ്ചയാണ് ബിഗ് ബോസ് ഹൗസിൽ അടുത്ത ആഴ്ചയിലേയ്ക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത്. വീക്കിലി ടാസ്ക്കിന്റേയും ഹൗസിലെ പ്രകടനത്തിന്റേയും അടിസ്ഥാനത്തിലാണ് മൂന്ന് പേരെ ക്യാപ്റ്റൻസി ടാസ്ക്കിലേയ്ക്ക് തിരഞ്ഞെടുക്കാനുളളത്. മികച്ച പ്രകടനം കാഴ്ചവച്ചവരായി സായി, ഡിംപൽ, സജിന- ഫിറോസ് എന്നിവരുടെ പേരുകളാണ് മറ്റുള്ളവർ പറഞ്ഞത്. സായ് വിഷ്ണുവിനെ കുറിച്ചാണ് എല്ലാവരു നല്ല അഭിപ്രായം പറഞ്ഞത്. ഇതുവരെ കാണാത്ത പ്രകടനമാണ് നടത്തിയതെന്നും ഇപ്പോഴാണ് ഗെയിമിലേയ്ക്ക് സായ് ഇറങ്ങി വന്നതെന്നും മറ്റുള്ളവർ പറഞ്ഞു.

    ക്യാപ്റ്റൻ സി ടാസ്ക്ക്

    സജ്ന, ഫിറേസ് സായ്,മജ്സിയ , ഡിംപൽ എന്നിവരുടെ പേരാണ് പറഞ്ഞത്. കിടിലൻ ഫിറോസ് സജ്ന- ഫിറോസിന്റേയും സായിയുടേയും ഡിംപലിന്റേയും പേര് നിർദ്ദേശിച്ചു. ഋതു, സായ്, ഡിംപൽ എന്നിവരുടെ പേരാണ് അനൂപ് പറഞ്ഞത്. അഡോണി സായിയുടേയും ഡിംപലിന്റേയും മജ്സിയയുടേയും പേരുകൾ പറഞ്ഞു. ഋതു, ഫിറോസ്- സജ്ന, ഡിംപൽ എന്നിവരുടെ പേരാണ് പറഞ്ഞത്. റംസാൻ ഋതുവിന്റേയും സായ് വിഷ്ണുവിന്റേയും ഡിംപലിന്റേയും പേരാണ് നിർദ്ദേശിച്ചത്.

    കൂടുതൽ പേർ പറഞ്ഞത് ഈ പേര്

    ഋതു, ഫിറോസ്- സജിന, സായിയുടെ പേരാണ് നോബി പറഞ്ഞത്. ഭാഗ്യലക്ഷ്മി സജിന, ഫിറോസ്, ഡിംപൽ, സായ് എന്നിവരുടെ പേരാണ് നിർദ്ദേശിച്ചത്. ഫിറോസ്- സജിന, മജിസിയ, സായിയുടെ പേരാണ് ഡിംപൽ പറഞ്ഞത്. സജ്ന ഫിറോസ്, സായ് , ഡിംപൽ എന്നിവരുടെ പേരാണ് സൂര്യ നോമിനേറ്റ് ചെയ്തത്. ഇതേ പേരെ തന്നെയാണ് മജ്സിയയും, സന്ധ്യയും പറഞ്ഞത്. മണിക്കുട്ടൻ സായ്, ഡിപംൽ എന്നിവർക്കൊപ്പം മജ്സിയയേും നോമിനേറ്റ് ചെയതു. ഋതു അനൂപിനേയും സജ്ന ഫിറോസ്, സായ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. എല്ലാവരും മികച്ച പ്രകടനത്തിന് സായിയെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

    English summary
    Bigg Boss Malayalam Season 3 House Members appreciate Sai Vishnu For Best performar of the week,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X