ഇനിയെങ്കിലും ഇത് ഓർക്കുക, അഡോണിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, കുറിപ്പ് വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3 പത്താം ആഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഫിനാലയിലേയ്ക്ക് ഉള്ളത്. ഇപ്പോഴുള്ള 12 മത്സരാർഥികളുടേയും ലക്ഷ്യം 100 ദിവസം ഹൗസിൽ പൂർത്തിയാക്കുക എന്നതാണ്. അതിനായി കഠിന പോരാട്ടമാണ് ഹൗസിനുള്ളിൽ നടത്തുന്നത്. വീക്കിലി ടാസ്ക്കിലും മറ്റും മികച്ച പ്രകടനമാണ് ഇവർ കാഴ്ച വെയ്ക്കുന്നത്.

കറുത്ത വസ്ത്രത്തിൽ അധീവ ഗ്ലാമറസായി സാക്ഷി, ചിത്രം കാണൂ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഡോണിയുടെ ഡബിൾ സ്റ്റാൻഡിനെ കുറിച്ചാണ്. ഗ്രൂപ്പ് അംഗങ്ങളെ ചതിക്കുന്ന തരത്തിലുളള പെരുമാറ്റമാണ് ഉണ്ടായതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറവലാകുന്നത്. അഡോണിയുടെ ഡബിൾ പ്ലേ ചൂണ്ടികാണിച്ചു കെണ്ടുള്ള ആരാധകന്റെ കുറിപ്പാണ്.

 നാട്ടുകൂട്ടം ടാസ്ക്ക്

10ാ ആഴ്ചയിലെ വീക്കിലി ടാസ്ക്കായ നാട്ടുകൂട്ടും മത്സരാർഥികളുടെ ഇടയിൽ മാത്രമല്ല പുറത്തും ചർച്ചാ വിഷയമായിട്ടുണ്ട്. രണ്ട് ടീമുകൾ തിരിഞ്ഞുള്ള മത്സരത്തിൽ അഡോണി മണിക്കുട്ടൻ, സായ് വിഷ്ണു, സൂര്യ, അനൂപ് , ഡിംപൽ എന്നിവരുടെ ടീമിലായിരുന്നു. മത്സരാർഥികളെ പ്രകോപിപ്പിച്ച് മത്സരത്തിൽ നിന്ന് പുറത്താക്കുന്നതായിരുന്നു നാട്ടുകൂട്ടം ടാസ്ക്ക്. ഇതിൽ അഡോണി രണ്ട് ഗ്രൂപ്പുകളിലും നിന്നു കളിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

എതിര് ടീമനെ  സഹായിച്ചു

സ്വന്തം ടീമിന് മത്സരിക്കാനുള്ള പോയിന്റ് പറഞ്ഞു കൊടുക്കുന്നത് പോലെ എതിരാളികൾക്കും കളിക്കാനുള്ള പോയിന്റ് പറഞ്ഞു കൊടുത്തു വെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. അഡോണിയ എന്ന ഗെയിമറുടെ ഡബിൽ സ്റ്റാൻഡിനെ കുറിച്ചാണ് ഈ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കുറിപ്പിനെ അനുകൂലിച്ചും അഡോണിയെ വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ... അപ്പുറത്തെ ടീമിനോട് ചെന്ന് സ്വന്തം ടീമിലെ മെംബേഴ്സിനെതിരെ നിരത്താൻ പറ്റിയ പോയിന്റ്സും നെഗറ്റീവ്‌സും അക്കമിട്ട് ചോർത്തികൊടുക്കുന്ന ഇവനൊക്കെ ഒരു ടീം പ്ലേയർ. കർമ്മ എന്നത് പോലെ അണ്ണൻ അവസാനം മൂഞ്ചി ജയിലിൽ പോയി. അഡോണി ഇനിയെങ്കിലും ഓർക്കേണ്ടത്.. അകത്തെ കളി നിയന്ത്രിക്കുന്നത് തങ്ങളാണ് എന്ന് സ്വയം വിചാരിച്ച് നടക്കുന്ന രണ്ടുപേരാണ് ഫിറോസും അഡോണിയും. രണ്ടുപേരും ബാക്കിയുള്ളവർക്കിടയിൽ അവരവരുടെ പ്ലാനുകൾ ഇൻജെകട്ട് ചെയ്ത് അവർക്ക് വേണ്ട പോലെ കളി കണ്ട്രോൾ ചെയ്ത് ഇൻഡിവിജ്വൽ ഗെയിം കളിക്കുകയാണ്. ഹൗസിനകത്ത് ഏതൊക്കെ ഇൻഡിവിജ്വൽ ഗെയിം മേനഞ്ഞാലും അവർക്ക് തന്നെ അത് വിനയാകും എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇന്നത്തെ എപ്പിസോഡ്.. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജയിലിലേയ്ക്ക്

10ാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിലെ മോശം പ്രകടനത്തിന് റംസാനും അഡോണിയുമായിരുന്നു ജയിലിൽ പോയത്. അഡോണി മികച്ച പ്രകടനമായിരുന്നു ഗെയിമിലും മറ്റും കാഴ്ചവെച്ചത്. രണ്ട് ടീം അംഗങ്ങളോടു മോശം പ്രകടനം കാഴ്ച വെച്ച രണ്ട് പേരെ തിരഞ്ഞെടുക്കാനയിരുന്നു ബിഗ് ബോസ് നിർദ്ദേശിച്ചത്. മണിക്കുട്ടനും സായിയും ഡിംപലും റാംസാന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ചെരുപ്പേറിന്റെപശ്ചാത്തലത്തിലായിരുന്നു റംസാനെ ജയിലിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. എന്നാൽ കിടിലൻ ഫിറോസും ടീം അംഗങ്ങളും രണ്ടു പേരുടെ പേരുകള്‍ തീരുമാനിച്ചിരുന്നു. എതിര്‍ടീം റംസാനെ പറയുകയാണെങ്കില്‍ അഡോണിയെ പറയാമെന്നും മറ്റാരെയെങ്കിലും പറഞ്ഞാൽ സൂര്യയുടെ പേര് പറയാമെന്നും തീരുമാനിച്ചിരുന്നു, റംസാന്റെ പേര് സായ് പറഞ്ഞതോടെ കിടിലൻ ഫിറോസ് അഡോണിയുടെ പേര് പറയുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X