For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കും സായിക്കും ലോട്ടറിയായത് ഇതാണ്, പറ്റിക്കുന്നവരെ തിരിച്ചറിയാൻ ബോധമില്ലാത്തവരാണോ പ്രേക്ഷകർ ?

  |

  സംഭവബഹുലമായിരുന്നു ബിഗ് ബോസ് സീസൺ 3. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആണ് ഷോ ആരംഭിക്കുന്നത്. ബിഗ് ബോസ് സീസൺ 3 അവസാനത്തിലേയ്ക്ക് അടുക്കുമ്പോഴാണ് ഷോ നിർത്തി വയ്ക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്നാണ് ഷോ അവസാനിപ്പിക്കുന്നതെങ്കിലും വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു ബിബി അധികൃതർ. തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച 12 മണിക്ക് അവസാനിച്ചത്. സായ് , മണിക്കുട്ടൻ എന്നിവരുടെ പേരുകളാണ് ആദ്യത്തെ രണ്ട് സ്ഥാനങ്ങളിൽ ഉയർന്നു കേൾക്കുന്നത്.

  manikutan- sai vishnu

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ആരാധകന്റെ കുറിപ്പാണ്. കൊറോണ കാരണം മണിക്കും സായിക്കും കിട്ടിയത് ലോട്ടറി ആണെന്നാണ് ഇദ്ദേഹം പറയുന്നത്. ആരാധകന്റെ വാക്കുകൾ ഇങ്ങനെ... കിടിലം ഫിറോസ്, റംസാൻ, റിതു ഈ സീസണിലെ അടിപൊളി പ്ലയെർസ് ആയിരുന്നു . ചിലരുടെ ആർട്ടിഫിഷ്യൽ ഫ്രണ്ട്ഷിപ് ഒക്കെ കാണുമ്പോഴും ഒരുപാട് പ്രേക്ഷകർ അതിന് പിന്നാലെ പോകുന്നതും കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി . കണ്മുന്നിൽ നിന്ന് അഭിനയിച്ചു പറ്റിക്കുന്നവരെ തിരിച്ചറിയാൻ ബോധമില്ലാത്തവർ ആണോ മലയാളി പ്രേക്ഷകർ ?

  നിഷ്പക്ഷമായി നോക്കിയാൽ നേട്ടം ഉണ്ടാക്കിയവർ ഇവരാണ് ... ഒട്ടും നാണികെടേണ്ടതോ തല താഴ്ത്തേണ്ടതോ ഇല്ല . ബോൾഡ് ആയി പറയേണ്ടത് പറഞ്ഞതിന് ഇവർക്ക് കയ്യടി കിട്ടേണ്ടതുണ്ട്. വിന്നർ മണിക്കുട്ടൻ ആവാൻ ആണ് നിലവിലെ സാഹചര്യത്തിൽ സാധ്യത. ഷോ ഫൈനൽ ഫൈവിൽ ചുരുങ്ങിയിരുന്നു എങ്കിൽ റംസാൻ ,കിടിലൻ, ഡിംപൽ, സായി, മണി ആയിരുന്നു ഫൈനൽ ഫൈവിൽ വരേണ്ട താരങ്ങൾ. ഋതുവിന്റെയും നോബിയുടെയും സൂര്യയുടെയും ഫാൻസ്‌ , പുറത്തു പോയ മറ്റു പ്ലയേഴ്‌സിന്റെ ഫാൻസ്‌ ഒക്കെ കൂടി വോട്ട് ചെയ്ത് കിടിലനോ റാംസാനോ വിന്നർ ആവുമായിരുന്നു.

  കൊറോണ കാരണം മണിക്കും സായിക്കും കിട്ടിയത് lottery ആണ്. ഫൈനൽ 8 എന്ന ലോട്ടറി . റിസൾട്ടും വോട്ടിങ് നില കാണുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും. ഇവർക്ക് മുന്നിൽ ഉള്ളവർ എങ്ങനെയാണ് individual fanbase ശക്തമാക്കിയത്? മണിക്ക് സൂര്യയുടെ അടിപൊളി ഗെയിമിൽ കിട്ടിയ നായക പരിവേഷം. സായിക്ക് ഗ്രൂപ്പ് കളിക്കുന്നവർക്കെതിരെ പറഞ്ഞു എന്നതിനാൽ കിട്ടിയ followers . എന്നാൽ ഈ സായി ആണ് ഏറ്റവും കൂടുതൽ ഗ്രൂപ്പിന്റെ ഭാഗമായത്, വേറെ ഒരു കാര്യം ദരിദ്ര്യം പറിച്ചിൽ. ഡിംപൽ കാൻസർ survivor എന്ന് പറഞ്ഞ അതിന്റെ advantage എടുത്തു . പ്രേക്ഷകർ സീസൺ രണ്ടിന് ശേഷം ഗ്രൂപ്പ് തീർത്തും ഇഷ്ടമല്ലാതെ ആയിരിക്കുന്നു. ബിഗ്‌ ബോസിൽ ഒറ്റക്കും നിൽക്കാം ഗ്രൂപ്പ് ആയും നിൽകാം . അത് അവരുടെ സ്ട്രാറ്റജി.- ആരാധകൻ കുറിപ്പിൽ പറയുന്നു.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

  English summary
  Bigg Boss malayalam Season 3: How The Ongoing Pandemic Helped Manikuttan And Sai In Voting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X