twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രമ്യ മാത്രമായിരുന്നു വൈല്‍ഡ് കാര്‍ഡ് എങ്കില്‍ പോവേണ്ടവര്‍ പോയ് മികച്ച സീസണ്‍ ആയേനെ, വൈറല്‍ കുറിപ്പ്‌

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. ഒമ്പത് മല്‍സരാര്‍ത്ഥികളാണ് നിലവില്‍ ഷോയിലുളളത്. കഴിഞ്ഞ ദിവസം ഒരാള്‍ പുറത്തുപോവുമെന്ന് കരുതിയെങ്കിലും ആരെയും പുറത്താക്കിയില്ല. അനൂപ് കൃഷ്ണനാണ് ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഈ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിക്കവരും പുറത്തുപോയ കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.

    സ്‌റ്റൈലിഷ് ലുക്കില്‍ നടി ലാവണ്യ ത്രിപതി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    പൊളി ഫിറോസ് സജ്‌ന, എയ്ഞ്ചല്‍, മിഷേല്‍ തുടങ്ങിയവരെല്ലാം വൈല്‍ഡ് കാര്‍ഡിലൂടെ എത്തി പുറത്തായവരാണ്. രമ്യയും പുറത്തായെങ്കിലും പിന്നീട് റിഎന്‍ട്രി നടത്തി നടി വീണ്ടും ഷോയില്‍ പ്രവേശിച്ചു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലെത്തിയവരെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വിസ്മയ് ഗുപ്തന്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

    ഫസ്റ്റ് സീസണില്‍ ആകെ ഒരു വൈല്‍ഡ് കാര്‍ഡ്

    ഫസ്റ്റ് സീസണില്‍ ആകെ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ വന്നുള്ളൂ ഷിയാസ് കരീം. അത് വരെ ഉണ്ടായിരുന്ന ബാക്കി 14 കണ്‍ടസ്റ്റന്‍സിനെ അലക്കി 3ാം സ്ഥാനവും കൊണ്ടു ആണ് അങ്ങേരു പോയത്. പക്ഷെ ഇപ്രാവശ്യം കൊണ്ടു വന്ന 4 വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍കള്‍ ആയി എന്ന് മാത്രം അല്ല. ഇപ്പൊ ഈ ഷോയുടെ ഫ്‌ളോ തന്നെ കളഞ്ഞു എന്നു പറയാം..

    കാരണം 3 നിര്‍ഗുണ കൊണ്ടെന്‍സ്റ്റന്റ് കള്‍

    കാരണം 3 നിര്‍ഗുണ കണ്ടെന്‍സ്റ്റന്റുകള്‍ വന്ന സ്പീഡില്‍ തന്നെ പോയപ്പോ അവിടെ ഉണ്ടായിരുന്ന ഇപ്പോഴും തുടരുന്ന നോബി, സൂര്യ, റംസാന്‍ പോലുള്ളവര്‍ സേവ് ആവുക ആയിരുന്നു. 4ാമത്തതിന്റെ കാര്യം പിന്നെ പറയണ്ടല്ലോ. ലാലേട്ടന്‍ ഇടക്ക് കേറി വന്നു എടുത്തു കളയെണ്ട അവസ്ഥ വന്നപ്പോ വീണ്ടും ഒരെണ്ണം സേവ് ആയി.

    ഈ 4 എണ്ണം കൊണ്ടു പരുപാടി ക്കു

    ഈ 4 എണ്ണം കൊണ്ടു പരുപാടിക്കു കുറച്ചു റേറ്റിംഗ് കൂടിയെങ്കിലും ഒട്ടും പണി എടുക്കാത്ത അര്‍ഹത തീരെ ഇല്ലാത്ത പലരും ഇപ്പോളും തുടരാനും അവസരം ഉണ്ടാക്കി എന്നത് ആണ് വിഷമം. അതിന്റെ ഇടയില്‍ നോമിനേഷന്‍ ക്യാന്‍സല്‍ കൂടെ ആയപ്പോ പൂര്‍ത്തിയായി. 50 ദിവസം പോലും സഹിക്കാന്‍ പാടു പെട്ടവര്‍ 80 ദിവസം കഴിഞ്ഞിട്ടും അകത്ത്.

    Recommended Video

    സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
    അതില്‍ നോബി ഒക്കെ ഈച്ചയെ അടിച്ചു

    അതില്‍ നോബി ഒക്കെ ഈച്ചയെ അടിച്ചു കൊല്ലാന്‍ പോലും ഗുണം ഇല്ല. ഇങ്ങേരുടെ അതെ പോലെ ഉണ്ടായിരുന്ന കണ്‍ടെസ്റ്റന്റ് ആയിരുന്നു ദീപന്‍, ആര്‍ജെ സൂരജ് ഒക്കെ അവര്‍ ഒക്കെ പോയ സ്പീഡ് ഇല്‍ പുല്ല് മുളചിട്ടില്ല. അപ്പോളാണ് 80 ദിവസം ആയിട്ടും ചളിയും കരച്ചിലും ആയി കുറെ പേര്... ഹോ...ഫസ്റ്റ് ദിവസം വന്നവര്‍ തന്നെ നില നിര്‍ത്തി രമ്യ മാത്രം വൈല്‍ഡ് കാര്‍ഡ് വന്നിരുന്നു എങ്കില്‍ പോവേണ്ടവര്‍ പോയ് മികച്ച സീസണ്‍ ആയേനെ എന്ന് പേര്‍സണല്‍ അഭിപ്രായം ഉണ്ട്.

    English summary
    Bigg Boss Malayalam Season 3: How The Wild Card Entries Helped Noby And Soorya To Continue In The Game
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X