കുഴല്‍പന്ത് കളിക്ക് ഞാനും റംസാനും കൊണ്ട ഇടിയാണ് അവന്‌റെ ക്യാപ്റ്റന്‍സി, സായിക്കെതിരെ അഡോണി
ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റനായ ശേഷം സായി വിഷ്ണുവിന് ഉണ്ടായ മാറ്റങ്ങളെ വിമര്‍ശിച്ച് അഡോണിയും നോബിയും. അഡോണിയാണ് സായിക്കെതിരെ നോബിയോട് ആദ്യം സംസാരിച്ചുതുടങ്ങിയത്. "കഴിഞ്ഞ ആഴ്ച ലാലേട്ടന്‍ വന്നപ്പോള്‍ പറഞ്ഞു മിടുക്കനായിരുന്നു സായി എന്ന്. അതില്‍ നിന്നും അവന്‍ നേരെ ഇപ്പുറത്ത് മാറിയെങ്കില്‍ ആ ഇത് മനസിലാക്കേണ്ടത് ക്യാപ്റ്റനാകാന്‍ വേണ്ടി ചിരിച്ചുകളിച്ച് നടന്നതാണെന്നുളളതാണ്. ഒരാഴ്ച മുഴുവന്‍ സായിയുടെ ചിരിയും കളിയും നമ്മള് കണ്ടു, അഡോണി പറഞ്ഞു.

ഇതിന് മറുപടിയായി സായിയെ എറ്റവും കൂടുതല്‍ പ്രകോപിപ്പിക്കുന്നത് സജ്‌നയും ഫിറോസുമാണ് എന്ന് നോബി പറയുന്നു. സ്ത്രീശാക്തീകരണം എന്ന് പറഞ്ഞപ്പോ അതിനെ പ്രതികരിച്ചു സായി. അങ്ങനെ പറഞ്ഞ അവനെ ഒരു പെണ്ണ് ചന്നാപിന്നെ വലിച്ചിട്ട് അവന്‍ മിണ്ടാതെ നിന്നു. ഈ സ്ത്രീ ശാക്തീകരണം എന്തുകൊണ്ട് വരണമെന്നതിന് മറുപടി കൊടുത്ത ആള്, സജ്‌ന വലിച്ച് പറിച്ചിട്ടതൊക്കെ ഞാന്‍ കണ്ടോട്ടുനില്‍ക്കുവാണ്. അപ്പോ ആരാണ് മണ്ടന്‍മാര്. നമ്മളല്ലെ മണ്ടന്‍മാര്. നോബി പറഞ്ഞു. ഇതിന് മറുപടിയായി നമ്മളും ജനങ്ങളും എന്ന് അഡോണി പറഞ്ഞു. ആ കുഴല്‍പന്ത് കളിക്ക് ഞാനും റംസാനും കൊണ്ട ഇടിയാണ് അവന്‌റെ ക്യാപ്റ്റന്‍സി.
ഗ്ലാമറസായി നടി, പുത്തന്‍ ഫോട്ടോസ് കാണാം
Recommended Video
മൊത്തത്തില്‍ പ്രത്യേകിച്ച് ഞങ്ങള് രണ്ട് പേരും. അഡോണി പറഞ്ഞു. ഞാനൊരു കേസ് പറയട്ടെ ഫിറോസ് അന്ന് പറയുവാണ് സായി വെച്ചത് കറക്ടല്ല, കറക്ട് വെച്ചത് ഡിംപലാണെന്ന് പറഞ്ഞാല്‍ ആര് ക്യാപ്റ്റനാകും, നോബി ചോദിച്ചു. അതേസമയം അഡോണിക്ക് ക്യാപ്റ്റനാകാന്‍ പറ്റാത്തതിന്‌റെ സങ്കടമാണ് ഈ കാണുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സായി ക്യാപ്റ്റനായ ശേഷം ക്ഷമിച്ചു നില്‍ക്കുന്നത് അഡോണിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് മറ്റുചിലരും പറയുന്നു. അഡോണിക്ക് സായിയോട് നല്ല അസൂയയുണ്ടെന്നാണ് മറ്റൊരു പ്രേക്ഷകര്‍ പറയുന്നത്. അടുത്ത ആഴച സായിയെ ആദ്യം നോമിനേറ്റ് ചെയ്യുന്നത് അഡോണി ആയിരിക്കുമെന്നും കമന്റുകള്‍ വന്നിരിക്കുന്നു.


Click it and Unblock the Notifications