ആദ്യം രജിത് കുമാർ, ഇപ്പോൾ അഡോണി, ഡോക്ടറുമായി ഇദ്ദേഹത്തിന് ഒരു ബന്ധമുണ്ടെന്ന് സോഷ്യൽ മീഡിയ
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസൺ 3. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സീസൺ 3 ഏഷ്യനെറ്റിൽ ആരംഭിച്ചിരിക്കുന്നത്. പ്രണയദിനത്തിലായിരുന്നു 14 മത്സരാർഥികളുമായി സീസൺ 3 ആരംഭിച്ചത്. താരങ്ങൾ മാത്രമല്ല പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 3 ൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർഥിയാണ് അഡോണി ടി ജോൺ. സിനിമാ പശ്ചാത്തലമില്ലെങ്കിലും ആൾ നിസ്സാരക്കാരനല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഡോണിയെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ്, എറണാകുളം മഹാരാജാസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് ഗവേഷണ വിദ്യാർത്ഥിയാണ്. കോട്ടയം ജില്ലയിലെ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തിനടുത്ത് വണ്ടൻപതാലിലാണ് വീട്. പപ്പ അമ്മ അനിയൻ അടങ്ങുന്ന കൊച്ചു കുടുംബം. പപ്പാ കൃഷിക്കാരനാണ്. അമ്മ വീട്ടമ്മ. അനിയൻ പ്ലസ് വണ്ണിൽ പഠിക്കുന്നു. കേരളത്തിലെ കോളേജ് മത്സരവേദികളിൽ വർഷങ്ങളായി അഡോണിയുണ്ട്. കോട്ടയം ബസേലിയസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
എം ഫിൽ പഠനം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ആയിരുന്നു. കൈരളി ചാനലിൽ പേളി മാണി അവതാരകയായിരുന്ന "മാന്യ മഹാജനങ്ങളെ" എന്നാ പ്രസംഗ റിയാലിറ്റി ഷോയിലും ഫ്ലവേർസ് ചാനലിലെ ശ്രീകണ്ഠൻ നായർ അവതാരകനായിരുന്ന "ഒരു നിമിഷം" റിയാലിറ്റി ഷോയിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയിലെ "ഉടൻ പണം" ചോദ്യോത്തര പരിപാടിയിലും അഡോണി പങ്കെടുത്തിട്ടുണ്ട്. നിരവധി ദേശീയ -അന്തർ ദേശീയ ഗവേഷണ ജേർണലുകളിൽ അഡോണിയുടെ ഗവേഷണ പ്രബന്ധങ്ങൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്.
Recommended Video
കേരളത്തിലുടനീളം പ്രസംഗം,ഡിബേറ്റ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് പേഴ്സണാലിറ്റി, RJ Hunt മുതലായ മത്സര വേദികളിലെ നിറസാന്നിധ്യമായിരുന്നു അഡോണി. ഇന്ത്യയിലെ ഏറ്റവും വലിയ ഡിബേറ്റ് മത്സരമായ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ മത്സരത്തിൽ കേരള എഡിഷനിൽ 2019 ലെ റണ്ണർ അപ്പ് ആയിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന മത്സരങ്ങളായ സിസ്റ്റർ സാവിയോ പ്രസംഗ മത്സരം, സി എം സ്റ്റീഫൻ പ്രസംഗ മത്സരം, ബാഗ്ഷോ ബെസ്റ്റ് പേഴ്സണാലിറ്റി അവാർഡ്, MBC ബെസ്റ്റ് പേഴ്സണാലിറ്റി അവാർഡ്, KMEA ബെസ്റ്റ് പേഴ്സണാലിറ്റി അവാർഡ്, തുടങ്ങിയ അനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ മത്സരവേദികളിലെ ജഡ്ജിങ് പാനലിലെ അംഗമാണ്. എംറിക് ലേണിംഗ് അപ്ലിക്കേഷൻ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയിൽ വീഡിയോ പ്രസന്ററായും കണ്ടന്റ് റൈറ്ററായും പ്രവർത്തിക്കുന്നുണ്ട്. ബിഗ് ബോസ സീസൺ 2 ലെ ഡോക്ടർ രജിത് കുമാറിനെ പോലെ ഇ സീസണിലെ വിദ്യാസമ്പന്നനായ മത്സരാർഥിയാണ് അഡോണിയും.


Click it and Unblock the Notifications











