അത്യാപൂര്‍വ്വമായി ബിഗ് ബോസിലത് നടക്കുന്നു; 2 ക്യാപ്റ്റന്മാരോ? കിടിലം ഫിറോസിനും ഭാഗ്യലക്ഷ്മിയ്ക്കും ട്രോള്‍

ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ഥിയായിരിക്കുമെന്ന് തുടക്കം മുതല്‍ പ്രേക്ഷകര്‍ക്ക് ഉറപ്പുള്ള താരമാണ് കിടിലം ഫിറോസ്. അഞ്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വീട്ടിലെ ക്യാപ്റ്റനാവാനുള്ള അവസരം കിടിലനെ തേടി എത്തിയിരിക്കുന്നത്. ഇതോടെ ഇനിയുള്ള ദിവസങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.

ബീച്ച് സൈഡിൽ അവധി ആഘോഷിച്ച് നടി എറിക്ക ഫെർണാണ്ടസ്, നടിയുടെ മനോഹരമായ ചിത്രങ്ങൾ കാണാം

ക്യാപ്റ്റനായതിന് ശേഷം ഫിറോസിന്റെ സംസാരത്തിലും പ്രവൃത്തികളിലും ചെറിയ മാറ്റം വന്നിട്ടുമുണ്ട്. അതേ സമയം ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം ക്യാപ്റ്റന്റെ ജോലികള്‍ പങ്കുവെക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. വീട്ടിലെ ജോലികള്‍ക്ക് വേണ്ടി ടീം തയ്യാറാക്കുന്നത് ഇരുവരും ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇതോടെ വിമര്‍ശനം ശക്തമാവുകയും ചെയ്തു.

 ബിഗ് ബോസില്‍ ഈ ആഴ്ച രണ്ട് ക്യാപ്റ്റന്മാര്‍

ഹൗസ് ക്ലീനിങ്ങില്‍ സായി വിഷ്ണു, സന്ധ്യ അനൂപ്, എന്നിവരെ കിടിലം ഫിറോസ് സെലക്ട് ചെയ്‌തെങ്കിലും മൂന്ന് പേര് പോരാ നാല് പേരെങ്കിലും വേണമെന്ന നിര്‍ദ്ദേശത്തില്‍ രമ്യയെ കൂടി തിരഞ്ഞെടുക്കുന്നു. കിച്ചന്‍ ക്ലീനിങ്ങില്‍ റംസാന്‍, അഡോണി, ഡിംപല്‍, സൂര്യ എന്നിവരും കിച്ചനില്‍ മജ്‌സിയ, ഫിറോസ്-സജ്‌ന, മണിക്കുട്ടന്‍, എന്നിവരുമാണ്. സജ്‌ന കിച്ചണില്‍ ഉണ്ടെങ്കില്‍ അവളെ ആ ടീമിന്റെ ക്യാപ്റ്റനാക്കാനാണ് ഭാഗ്യലക്ഷ്മി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതില്‍ താല്‍പര്യപ്പെടാത്ത ഫിറോസ് സജ്‌ന ക്യാപ്റ്റനാവുന്നതിലും നല്ലത് മണിക്കുട്ടനാണെന്ന് പറയുന്നു.

 ബിഗ് ബോസില്‍ ഈ ആഴ്ച രണ്ട് ക്യാപ്റ്റന്മാര്‍

സജ്‌നയാണ് ക്യാപ്റ്റനെങ്കില്‍ നേരെ ഇങ്ങ് തന്റെ വരും. മണിക്കുട്ടനാണെങ്കില്‍ ഇച്ചിരി മനസിലാക്കട്ടേ.. എന്നും ഫിറോസ് പറയുന്നു. ഇതൊക്കെ സമ്മതിച്ച ഭാഗ്യലക്ഷ്മി, മണിക്കുട്ടന് എല്ലാം കൈകാര്യം ചെയ്യാന്‍ അറിയാമെന്ന് സൂചിപ്പിച്ചു. അവനത് ചെയ്യും. അതേ സമയം ഭാനുവും സജ്‌നയും ആയിരുന്നെങ്കില്‍ വഴക്കില്‍ അവസാനിക്കും. അതിനകത്ത് കിടന്ന് കലപില കലപില പറയുമെന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. എന്നാല്‍ തൊട്ട് പിന്നില്‍ പിള്ളേര്‍ നില്‍ക്കുന്നത് കൊണ്ട് വലിയ പ്രശ്‌നം ഉണ്ടാവില്ലെന്ന് കിടിലം ഫിറോസും വിലയിരുത്തുന്നു.

  ബിഗ് ബോസില്‍ ഈ ആഴ്ച രണ്ട് ക്യാപ്റ്റന്മാര്‍

ഇരുവരുടെയും ഈ തുറന്ന് പറച്ചില്‍ സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരിക്കുകയാണ്. ഫിറോസ് ആണോ ഭാഗ്യലക്ഷ്മിയാണോ ക്യാപ്റ്റന്‍ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. പ്രിയപ്പെട്ട ബിഗ് ബോസ് എല്ലാവരുടെയും ക്യാപ്റ്റന്‍സി വീഡിയോ കാണിക്കാറുണ്ടല്ലോ. അങ്ങനെ ധൈര്യമുണ്ടെങ്കില്‍ ഇതു ഒന്നു അടുത്ത ആഴ്ച കാണിക്കണം. രണ്ടു പേരേം ഒരുമിച്ചാണോ ക്യാപ്റ്റന്‍ ആക്കിയത്. ഇതൊന്നും കാണുന്നില്ലേ.. ഞങ്ങള്‍ പ്രേഷകര്‍ മണ്ടന്മാരാണോന്നും ചിലര്‍ ചോദിക്കുന്നു.

 ബിഗ് ബോസില്‍ ഈ ആഴ്ച രണ്ട് ക്യാപ്റ്റന്മാര്‍

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരാഴ്ച്ച 2 ക്യാപ്റ്റന്മാര്‍ ഭരിക്കുന്ന അത്യപൂര്‍വ ആഴ്ചയാണിത്. സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയാത്ത ക്യാപ്റ്റനാണോ കിടിലം ഫിറോസ്. ഭാഗ്യലക്ഷ്മിയ്ക്ക് ബിഗ് ബോസ് കുറച്ച് കൂടുതല്‍ പരിഗണ കൊടുക്കുന്നുണ്ട്, എന്ന് തുടങ്ങി ഫിറോസിനും ഭാഗ്യലക്ഷ്മിയ്ക്കുമെതിരെ കമന്റുകള്‍ നിറയുകയാണ്.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X