ഗ്രൂപ്പ് കളികള്‍ക്ക് തുടക്കമായി; ബിഗ് ബോസില്‍ ഒന്നിലധികം ചേരി തിരിഞ്ഞ് മത്സരിക്കാന്‍ ഉറച്ച് മത്സരാര്‍ഥികള്‍
ബിഗ് ബോസിലെ കളികള്‍ മാറി തുടങ്ങിയിരിക്കുകയാണ്. എല്ലാ സീസണിലും ഉള്ളത് പോലെ ആദ്യത്തെ ആഴ്ച പരസ്പരം സ്‌നേഹത്തിലും സൗഹൃദത്തിലുമൊക്കെയായിരുന്നു. പിന്നീടിങ്ങോട്ട് പലരും മാറി ഇരിക്കാനും രഹസ്യങ്ങള്‍ കൈമാറാനും തുടങ്ങി. തനിക്കൊപ്പം ചേര്‍ക്കാമെന്ന് കരുതുന്ന ചിലരെ കൂട്ടി ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതാണ് പുതിയ എപ്പിസോഡുകളില്‍ നിന്നും വ്യക്തമാവുന്നത്.
എല്ലാവരും തങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ് ഇനിയുള്ള ദിവസങ്ങളില്‍ പയറ്റാന്‍ പോവുന്നത്. അവിടെയും എലിമിനേഷന്‍ മറികടക്കുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ആദ്യം വീട്ടില്‍ നിന്നും പുറത്ത് പോവുന്ന മത്സരാര്‍ഥി ആരായിരിക്കുമെന്നുള്ള സംശയം ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

ഇതിനിടെ ലക്ഷ്മി ജയന്‍, അനൂപ് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പുതിയൊരു ഗ്രൂപ്പ് തുടങ്ങാനുള്ള കളികളിലാണ്. റിതു മന്ത്രയാണ് മറ്റൊരു സൈലന്റ് പ്ലെയര്‍. അഡോണി, റംസാന്‍ മുഹമ്മദ്, സായി വിഷ്ണു, മജ്‌സിയ എന്നിവരെ ചേര്‍ത്ത് പിടിച്ച് റിതു പുതിയ ഗെയിം തന്ത്രങ്ങള്‍ ഒരുക്കുകയാണ്. വരും ദിവസങ്ങളില്‍ ഇവര്‍ക്കിടയില്‍ നിന്നും വലിയൊരു ഗ്രൂപ്പ് ഉയര്‍ന്ന് വരാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ എപ്പിസോഡുകളില്‍ ഗ്രൂപ്പീസം ആരംഭിച്ചുവെന്നതിന്റെ സൂചന പുറത്ത് വന്നിരുന്നു. നോമിനേഷനില്‍ കുടുങ്ങാതെ ഇരിക്കാനുള്ള ആശയങ്ങളാണ് ഓരോരുത്തരും പങ്കുവെച്ചത്. മാത്രമല്ല ഹൗസ് ക്ലീനിങ്ങിന്റെ ക്യാപ്റ്റനായ ലക്ഷ്മി അതില്‍ നിന്നും മാറി നടക്കുന്നത് ഗ്രൂപ്പിലുള്ളവര്‍ക്ക് അതൃപ്തി നല്‍കിയിരുന്നു. രണ്ട് പേര്‍ ചേര്‍ന്നും കൂട്ടമായിട്ടുമൊക്കെ ഇതേ കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങി കഴിഞ്ഞു.


Click it and Unblock the Notifications