ചിലർ മറന്ന് വയ്ക്കുന്ന കുടയാണ് നമ്മളെന്ന് ജിയ, ഇത് മറുപടിയാണോ, ഋതുവിന്റെ പോസ്റ്റ് ചർച്ചയാകുന്നു
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. അഭിനേത്രി, മോഡൽ, ഗായിക എന്നിങ്ങനെ തിളങ്ങി നിന്ന ഋതു,ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പമാണ് ഋതവും ഹൗസിൽ എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ടാസ്ക്കുകളിൽ അൽപം ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ടെങ്കിലും ഋതുവിന്റെ ഹൗസിലെ പെരുമാറ്റം ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ബിഗ് ബോസ് ഷോയെ ഒരു മത്സരമായി കണ്ടാണ് നടി അവിടെ നിന്നത്. ഫൈനൽ എട്ടിലെ ഒരു മത്സരാർഥിയാണ് ഋതു മന്ത്ര.
ബാത്ത് റൂമിൽ നടി സംയുക്ത മേനോന്റെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ
ഋതുവിന്റെ പേരിനോടൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വ്യക്തിയായിരുന്നു നടനും മോഡലുമായ ജിയ ഇറാനി. ഷോയിലൂടെ ഋതുവിന്റെ പേര് ചർച്ചയായപ്പോഴാണ് ജിയ ഇറാനിയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. ഋതുവിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും മറ്റും ഇദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് തുടക്കത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ജിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ശരിക്കും ഇയാൾ ഋതുവിന്റെ കാമുകൻ അല്ലെന്നും അങ്ങനെ ആണെങ്കിൽ തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കില്ലെന്നും ആരാധകർ പറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങളെ അവഗണിച്ച് വീണ്ടും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ജിയ പങ്കുവെച്ചിരുന്നു.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഋതു ജിയയെ ഇൻസ്റ്റഗ്രാമിൽ നിന്ന് ബ്ലോക്ക് ചെയ്തിരുന്നു. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബ്ലോക്ക് ചെയ്തിട്ടും ജിയ ഋതുവിനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ജിയ ഇറാനിയുടെ ഇൻസ്റ്റഗ്രാം ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.

കഴിഞ്ഞ ദിവസം158 ഡേയ്സ് എന്ന് താരം ഇൻസ്റ്റഗ്രാം കുറിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു . ജിയ ഇറാനിയുടെ മറ്റൊരു പോസ്റ്റും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.'' ചിലർക്ക് നാം കുട പോലെയാണ് മഴ കഴിഞ്ഞാൽ മറുന്നു വയ്ക്കുന്ന കുട എന്നായിരുന്നു പോസ്റ്റ്. ഇത് ആർക്കെങ്കിലുമുളള സന്ദേശമാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.

ജിയയുടെ പോസ്റ്റിനോടൊപ്പം തന്നെ ഋതു മന്ത്രയുടെ മറ്റൊരു പോസ്റ്റും വൈറലായിട്ടുണ്ട്. ഋതുവിന്റെ പോസ്റ്റ് വന്നതിന് ശേഷമാണ് ജിയ ഇറാനിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ''നാളെ മഴയായിരിക്കാം, നാളെ മരണമായിരിക്കാം. നാളെ വസന്തമവും നാഴെ വിരഹവുമായിരിക്കാം. ഇന്ന് ഇപ്പോൾ മാത്രമാണ് ശരി. നാളെ അനിശ്ചിതാവസ്ഥയാണ്. അല്ല നാളെ എന്നുണ്ടോ? തന്നെ സംശയമാണ്''.. എന്നായിരുന്നു ഋതു പങ്കുവെച്ച പോസ്റ്റ്. ഇതിന് ശേഷമാണ് ജിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രത്യക്ഷപ്പെടുന്നത്. താരങ്ങളുടെ ശീതയുദ്ധം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചാ വിഷയമാണ് .
Recommended Video

ബിഗ് ബേസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ഋതു തന്റെ വർക്കിൽ സജീവമായിരിക്കുകയാണ്. നടിയുടെ ഫോട്ടോഷൂട്ടിനും പരസ്യങ്ങൾക്കമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഗ് ബോസ് ഫിനാലെയ്ക്ക് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫിനാലെ ഉടനെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഋതുവിനോടൊപ്പം മണിക്കുട്ടൻ, സായി, ഡിംപൽ , അനൂപ്, റംസാൻ, കിടിലൻ ഫിറോസ്, നോബി എന്നിവരാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications