പഴയ ബിഗ് ബോസ് മത്സരാർഥികളെ അനുകരിക്കാൻ ശ്രമിക്കുന്നു, ഫിറോസിനെ ട്രോളി പ്രേക്ഷകർ
ബിഗ് ബോസ് സീസൺ 3 പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരിക്കുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഷോയിൽ എത്തുന്നുണ്ട്. ഷോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ വളരെ സമാധാനപരമായിട്ടാണ് ഹൗസ് മുന്നോട്ട് പോകുന്നത്. വീട്ടിലുളള പ്രശ്നങ്ങൾ പരിഹരിച്ച് പോകുന്ന കാഴ്ചയാണ് കാണുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത് കിടലൻ ഫിറോസിനെ കുറിച്ചുള്ള ചർച്ചയാണ്. വീക്കിലി ടാസ്ക്കിനിടെയുള്ള ഫിറോസിന്റെ ഒരു കമന്റാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. സ്വപ്നത്തിന് പിന്നാലെ പോകുമ്പോൾ ഒരു ജോലി ഉറപ്പായും വേണമെന്നായിരുന്നു ഫിറോസിന്റെ കമന്റ്. സായിയുടെ പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു കമന്റ്. തന്റെ പേര് ഉപയോഗിച്ചതിനെ വിമർശിച്ച് സായ് രംഗത്തെത്തിയിരുന്നു.
താന്‍ എന്തൊക്കെ ജോലി ചെയ്തിട്ടുണ്ടെന്ന് അറിയാതെ ഇങ്ങനെ പറഞ്ഞത് ശരിയായില്ലെന്നും "ഈ പബ്ലിക് പ്ലാറ്റ്ഫോമില്‍ എന്നെപ്പറ്റി ഒരു സ്റ്റേറ്റ്മെന്‍റ് നടത്തുമ്പോൾ , അല്ലെങ്കില്‍ ഉപദേശിക്കാന്‍ നേരത്ത് ആദ്യമറിയേണ്ട കാര്യം എനിക്ക് ജോലിയുണ്ടോ എന്നാണ്. അവിടെ നിന്ന് പറയുംമുന്‍പ് എന്നോട് ചോദിക്കാമല്ലോ. ഞാന്‍ എന്തൊക്കെ ജോലി ചെയ്യുന്നുവെന്ന് ഫിറോസ് ഇക്കക്ക് അറിയില്ലല്ലോ. നീ ജോലിക്ക് പോകണം എന്ന് ഉപദേശിക്കേണ്ട കാര്യമില്ല. കാരണം പത്രം ഇടുന്ന ജോലി മുതല്‍ ഹോട്ടലില്‍ അടുക്കള കഴുകുന്ന ജോലി മുതല്‍ ഐടി ഫീല്‍ഡിലും സെയില്‍സ് മാന്‍ ആയുമൊക്കെ ഒത്തിരി ജോലി ചെയ്യുന്നുണ്ട് ഞാന്‍. ഞാനാണ് എന്‍റെ വീട്ടിലെ കാര്യം നോക്കുന്നത്, എന്‍റെ അനിയത്തിയെ പഠിപ്പിക്കുന്നത്, വീട്ടില്‍ വരുന്ന പ്രശ്നങ്ങള്‍ തീര്‍ക്കുന്നത് ഒക്കെ. പബ്ലിക് പ്ലാറ്റ്ഫോമില്‍ ഫിറോസിക്ക സംസാരിക്കുമ്പോൾ എന്നെയുംകൂടി ഒരു കണ്ടന്‍ഡ് ആക്കാന്‍ വേണ്ടീട്ട് അങ്ങനെ പറയേണ്ട ആവശ്യമില്ലെന്നും സായ് പറഞ്ഞു.
ഇതിന് മറുപടി ഫിറോസ് നൽകിയിരുന്നു. താൻ സായ്‍യെ വ്യക്തിപരമായി ഉദ്ദേശിച്ചല്ല . "നിന്നെക്കുറിച്ചല്ല പറഞ്ഞത്. പിന്നെ ഞാന്‍ ഉപദേശിച്ചതുമല്ല. ഞാന്‍ എന്‍റെ അനുഭവം പറഞ്ഞതാണ്. ബാക്കപ്പ് ആയിട്ട് നമുക്കൊരു ജോലി വേണം. നീ സിനിമയിലേക്ക് എത്താന്‍ ശ്രമം നടത്തുമ്പോള്‍ ജോലി വേണം എന്ന അര്‍ഥത്തിലല്ല പറഞ്ഞത്", ഫിറോസ് പറഞ്ഞു. ഇത് ഹൗസ് അംഗങ്ങളുടെ ഇടയിൽ ചർച്ചായയിട്ടുണ്ട്.
പ്രേക്ഷകരും രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഫിറോസ് പഴയ സീസണുകൾ കണ്ട് അനുകരിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
ശരിക്കും പറഞ്ഞാൽ ഇങ്ങേരെ ഓർത്തു സഹതാപം ഉണ്ട്.. കാരണം ഇതല്ല ഇങ്ങേരുടെ ക്യാരക്ടർ എന്ന് തോന്നുന്നു. ബിബിഎല്ലാ സീസണുകളും അരച്ച് കുടിച്ചു ആരൊക്കെയോ അനുകരിക്കാൻ നോക്കാണ് പുള്ളി.. അത് ഇങ്ങനെ ആകൂന്ന് മൂപ്പർ അറിയുന്നില്ലല്ലോ. എല്ലായിടത്തും പ്രകാശം പരക്കട്ടെ തുടങ്ങിയ കമന്റുകളാണ് പുറത്തു വരുന്നത്


Click it and Unblock the Notifications