മണിക്കുട്ടനും ഋതുവും തമ്മിൽ ഒരു സ്പാർക്ക് വന്നിട്ടുണ്ടോ, സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്നു
സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് സീസൺ 3 ചർച്ചാ വിഷയമായിരിക്കുകയാണ്. പുതിയ മത്സരാർഥികളെ കുറിച്ച് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. രണ്ടാഴ്ച കൊണ്ട് തന്നെ ബിഗ് ബോസ് സീസൺ 3 യും മത്സരാർഥികളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ഷോയിൽ എത്തിയിട്ടുണ്ട്. ദിവസങ്ങൾ കൊണ്ട് തന്നെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

ബിഗ് ബോസ് ഷോയിൽ വഴക്കും കളികളും മാത്രമല്ല പ്രണയവും പൊട്ടിവിരിയാറുണ്ട്. ഷോ ആരംഭിച്ചപ്പോൾ തന്നെ ഈ സീസണിലെ പ്രണയ ജോഡികളെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. ആദ്യ ആഴ്ചകളിലൊന്നും പ്രത്യേകിച്ച് പേരുകൾ പുറത്തു വന്നില്ലെങ്കിലും രണ്ട് താരങ്ങളുടെ പേര് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഋതുവിം മന്ത്രയുടേയും മണിക്കുട്ടന്റേയും പേരുകളാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ഇവരുട ഇടയിൽ ചെറിയ സ്പാർക്ക് തുടങ്ങിയോ എന്നാണ് പ്രേക്ഷകർ സംശയം പ്രകടിപ്പിക്കുന്നത്.
ബിഗ് ബോസ് ഹൗസിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി ഇവർ മാറിയിരിക്കുകയാണ്. ഋതു മണിക്കുട്ടനും തമ്മിൽ എന്തോ ഉണ്ടെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗം പേരും പറയുന്നത്. താരങ്ങളെ കുറിച്ച് രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ദിവസം ഋതുവിന്റേയും മണിക്കുട്ടന്റേയും വീക്കിലി ടാസ്ക്ക് കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചായയിരുന്നു. മണിക്കുട്ടനെ ചിരിപ്പിക്കുന്ന ടാസ്ക്കിൽ ഏറ്റവും മുന്നിൽ നിന്നത് ഋതുവായിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Recommended Video
റംസാനുമായുള്ള ഋതുവിന്റെ പ്രശ്നം പരിഹരിക്കാൻ ഒപ്പം നിന്നത് മണിക്കുട്ടനായിരുന്നു. സങ്കടപ്പെട്ട് ഇരിക്കുന്ന ഋതുവിനെ സമാധാനിപ്പിച്ച് തിരികെ കൂട്ടത്തിൽ കെണ്ടു പോകുകയായിരുന്നു. ബിഗ് ബോസ് ഹൗസിൽ ഇവരുടെ പേര് ചർച്ചാ വിഷയമായിട്ടില്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. വരും ദിവസങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കത്തിരിക്കുകയാണ്. ആദ്യത്തെ നോമിനേഷനിൽ ഋതു ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ നേമിനേഷൻ ലഭിച്ച മത്സരാർഥിയായിരുന്നു ഋതു. 7 വേട്ടുകാളാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications