മണിക്കുട്ടനെ മനഃപൂര്‍വ്വം മോഹന്‍ലാല്‍ പുറത്തിറക്കിയതാണോ? സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്ന സംശയങ്ങളിങ്ങനെ

ബിഗ് ബോസ് അവതാരകനായി എത്തുമ്പോള്‍ മോഹന്‍ലാല്‍ വളരെ വാത്സല്യത്തോടെ സംസാരിക്കുന്ന മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടന്‍. ഇരുവരുമൊന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നതിനൊപ്പം വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്. ഇതുവരെയും മണിക്കുട്ടനോട് ദേഷ്യപ്പെട്ട് സംസാരിക്കാത്ത മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം താരത്തെ ഏറെ വേദനിപ്പിച്ചിരുന്നു.

സന്ധ്യ മനോജുമായുണ്ടായ പ്രശ്‌നത്തിന് മണിക്കുട്ടന് വേണ്ടി മോഹന്‍ലാല്‍ മാപ്പ് പറഞ്ഞതാണ് താരത്തെ കൂടുതല്‍ വേദനിപ്പിച്ചത്. താന്‍ മൂത്തസഹോദരനെ പോലെ കണ്ട് ആരാധിക്കുന്ന ലാല്‍ സാര്‍ മാപ്പ് പറഞ്ഞത് മണിക്കുട്ടന് സഹിക്കാന്‍ പറ്റിയില്ല. അതുപോലെ നിനക്ക് മാനസിക നില തെറ്റിയോന്ന് കൂടി ചോദിച്ചതോടെ മണിക്കുട്ടന്‍ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു.

mohanlal

ഇതിന്റെ ഭാഗമായി മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ മണിക്കുട്ടന്‍ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞു. എന്നാല്‍ താരം തിരികെ വരുമെന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതിനിടെ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ടി മണിക്കുട്ടനെ പുറത്തിറക്കിയതാണെന്ന കിംവദന്തിയും പ്രചരിക്കുന്നുണ്ട്.

ക്യൂട്ടനസ് ഓവർലോഡ്, ജോസഫ് നായിക മാധുരിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ കാണാം

മോഹന്‍ലാലിന്റെ ആവശ്യപ്രകാരം മണിക്കുട്ടനെ വിട്ട് കൊടുത്തതാണെന്നുള്ള തരത്തില്‍ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് മണിക്കുട്ടനാണ്. സിനിമ തന്റെ ജീവനും ജീവിതവുമാണെന്നും അത് നഷ്ടപ്പെട്ട് പോകുമോ എന്ന ഭയം കൂടി ചേര്‍ന്നതോടെയാണ് മണിക്കുട്ടന്‍ ബിഗ് ബോസിനോട് വിട പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X