നോബി ബിബി ഹൗസിൽ പക്ഷാപാതം കാണിക്കുന്നു, താരത്തിനെതിരെ വിമർശനവുമായി ആരാധകർ
സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരം മുറുകുകയാണ്. മത്സരാർഥികൾ എല്ലാം തന്നെ പരസ്പരം വാശിയോടെയാണ് ഓരോ ടാസ്ക്കും നേരിടുന്നത്. 14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിലിപ്പോൾ 17 മത്സരാർഥികളാണുള്ളത്. ഒന്നിനൊന്ന് മികച്ച പേരാട്ടമാണ് ഇവർ കാഴ്ച വയ്ക്കുന്നത്.
മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് സീസൺ 3 വലിയ ചർച്ചയായിട്ടുണ്ട്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായിരുന്നു ഇത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഷോയിൽ പങ്കെടുക്കുന്നുണ്ട്. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഇവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 3 ൽ എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന താരമാണ് നോബി മാർക്കോസ്. സീസൺ 3 യെ കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ നോബിയുടെ പേര് പ്രചരിച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ ആദ്യം എത്തിയതും നോബി തന്നെയായിരുന്നു എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.

സഹമത്സരാർഥികളുമായി വളരെ അടുത്ത സൗഹൃദമാണ് നോബിക്കുള്ളത്. ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകളിൽ ആക്ടീവ് ആണെങ്കിലും ബിഗ് ബോസ് ഹൗസിലെ വഴക്കിലും ബഹളങ്ങളിലും നടൻ ഇടപെടാറിവല്ല. പുറത്തെ പോലെ എല്ലാവരേയും ചിരിപ്പിക്കുന്ന നോബിയൊണ് ഹൗസിനുള്ളിലും കാണുന്നത്. മറ്റുള്ളവരുമായി പ്രശ്നങ്ങൾ ഉണ്ടാക്കാനോ പ്രശ്നങ്ങളിൽ ഇടപെടാനും ഇദ്ദേഹം പോകാറില്ല.

എന്നാൽ തുടക്കം ആഴ്ചകളിൽ നിന്നു വ്യത്യസ്തമായിരുന്നു ബിഗ് ബോസ് ഹൗസിലെ നോബിയുടെ ഈ ആഴ്ച. ക്യാപ്റ്റനായിരുന്നു അദ്ദേഹം. നോബി പക്ഷാപാതം കണിക്കുന്നുവെന്ന് ആരോപിച്ച് സജ്ന ഫിറോസ് രംഗത്തെത്തിയിരുന്നു ഭാഗ്യലക്ഷ്മിയും- സജ്നയും തമ്മിലുണ്ടായ പ്രശ്നത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സജ്ന നോബിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇപ്പോഴിത സോഷ്യൽ മീഡിയയിലും നടനെതിരെ ഇതേ ആരോപണം ഉയരുകയാണ്. ക്യാപ്റ്റൻ സി ടാസ്ക്കിലേയ്ക്കുള്ള നോമിനേഷന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്,
Recommended Video

വീക്കിലി ടാസ്ക്കിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്യാപ്റ്റൻസി നോമിനേഷൻ. മികച്ച പ്രകടനം കാഴ്ച വെച്ച 5 പേരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സരാർഥികൾ തിരഞ്ഞെടുത്തത് സജ്ന -ഫിറോസ്, കിടിലൻ ഫിറോസ്, മണിക്കുട്ടൻ, റംസാൻ, അനൂപ് എന്നിവരെ ആയിരുന്നു. നോബി നോമിനേറ്റ് ചെയ്തത് റംസാനെ ആയിരുന്നു. വീക്കിലി ടാസ്ക്കിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് മണിക്കുട്ടനായിരുന്നു. നോബിയുടെ നോമിനേഷൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നോബിക്ക് റംസാൻ എന്ന പേര് മാത്രമേ അറിയുകയുള്ളൂവെന്നും ഗ്രൂപ്പ് കളിക്കുകയാണെന്നുമാണ് പ്രേക്ഷകർ വിമർശിക്കുന്നത്.


Click it and Unblock the Notifications