twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വന്തം വ്യക്തിത്വം പണയം വെക്കാതെ നില്‍ക്കുന്നത് ഒരു ക്വാളിറ്റി തന്നെയാണ്, റംസാനെ കുറിച്ച് പ്രേക്ഷകന്‍

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്ന മല്‍സരാര്‍ത്ഥിയാണ് റംസാന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് റംസാന്‍. കൂടാതെ സിനിമകളിലും ചെറിയ റോളുകളില്‍ റംസാനെ എല്ലാവരും കണ്ടിരുന്നു. തുടക്കം മുതല്‍ മികച്ച പ്രകടനമാണ് റംസാന്‍ ബിബി ഹൗസില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആരുടെ മുന്നിലായാലും ധൈര്യത്തോടെ തുറന്നുപറയാറുണ്ട് താരം.

    സാരി ലുക്കില്‍ ഗ്ലാമറസായി നടി സയാനി പ്രധാന്‍, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    ഇമോഷണലായി ബിബി ഹൗസില്‍ അധികം കാണാതിരുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് റംസാന്‍. ഗെയിം എന്താണെന്ന് ശരിക്കും മനസിലാക്കി തന്നെ റംസാന്‍ കളിക്കുന്നു. ഇത്തവണ ടോപ് ഫൈവില്‍ എത്താന്‍ സാധ്യതയുളള മല്‍സരാര്‍ത്ഥിയാണ് റംസാനെന്നാണ് പലരും പറയുന്നത്. അതേസമയം റംസാനെ കുറിച്ച് ബിഗ് ബോസ് ആരാധകന്‌റെതായി വന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    ആര്യന്‍ ശങ്കര്‍ എന്ന പ്രേക്ഷകനാണ്

    ആര്യന്‍ ശങ്കര്‍ എന്ന പ്രേക്ഷകനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രൂപ്പില്‍ റംസാനെ കുറിച്ചുളള കുറിപ്പുമായി എത്തിയത്. "ബാക്കിയുള്ളവരില്‍ ചിലര്‍ക്ക് ഓരോ ആഴ്ചയും ഓരോ സ്വഭാവം. ചിലര്‍ കണ്ണുനീരും സഹതാപവും കരച്ചിലും ചാരിറ്റിയും.. ചിലര്‍ക്ക് നിലപാട് ഇല്ലാതെ എന്തിനോടും മൗനം മാത്രം. മറ്റുചിലര്‍ ആകട്ടെ, നിലനില്‍പിനു വേണ്ടി വാക്കുകളും സാഹചര്യങ്ങളും വളച്ച് ഓടിക്കുന്നു. അവര്‍ക്ക് ഇടയില്‍ സ്വന്തം വ്യക്തിത്വം പണയം വെക്കാതെ നില്‍ക്കുക എന്ന് പറയുന്നത് ഒരു ക്വാളിറ്റി തന്നെ ആണ്, റംസാനെ കുറിച്ച് പോസ്റ്റില്‍ പറയുന്നു.

    അതേ, തെറ്റുകുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്

    അതേ, തെറ്റുകുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്, പ്രായത്തിന്റേതായ ചില സ്വഭാവങ്ങളും. വെറും ഇരുപത്തിയൊന്ന് വയസില്‍ ബിഗ്ഗ്ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ആയി നില്‍ക്കുമ്പോള്‍ റംസാന്റെ എനെര്‍ജിയും, കോണ്‍ഫിഡന്‍സും, ഗെയിം സ്പിരിറ്റും പിന്നെ ഏറ്റവും പ്രധാനമായി റിയല്‍ ആന്‍ഡ് ജെനുവിന്‍ ആയ വ്യക്തിത്വവും അഭിനന്ദനമര്‍ഹിക്കുന്നു. പുറത്തുപോയവരും അകത്തുള്ളവരും ഏറ്റവും നല്ലതു പറഞ്ഞതും റംസാനെ പറ്റീ തന്നെ.

    ബിഗ്ഗ്ബോസ് എന്ന പ്ലാറ്റഫോമില്‍

    ബിഗ്ഗ്ബോസ് എന്ന പ്ലാറ്റ്ഫോമില്‍ ഒരു ഇന്‍ഡിവിച്വല്‍ മത്സരാര്‍ത്ഥി ആയി നില്‍ക്കുമ്പോള്‍ മറ്റു മത്സരാര്‍ത്ഥികളുടെ ഇഷ്ടം നേടിയെടുത്തത് ഒരിക്കലും നിസാരമായി തള്ളിക്കളയാന്‍ പറ്റുന്നതല്ല. തനിക്കു കിട്ടിയ ക്യാപ്റ്റന്‍സി ടാസ്‌ക്ക് ഒക്കെയും മികച്ച രീതിയില്‍ ചെയ്തു 2 തവണ ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റന്‍ ആയപ്പോള്‍ നാം കണ്ടത് പ്രായത്തിലും അധികം പക്വത ഉള്ള ഒരു മികച്ച ക്യാപ്റ്റനെ ആണ്. കിട്ടിയ ടാസ്‌ക് ഒക്കെ ഏറ്റവും ഭംഗി ആയി ചെയ്യാന്‍ അങ്ങേ അറ്റം എഫേര്‍ട്‌സ് എടുക്കുന്ന വ്യക്തി ആണ് റംസാന്‍.

    തികഞ്ഞ മത്സര ബുദ്ധി പ്രകടിപ്പിച്ചപ്പോളൂം

    തികഞ്ഞ മത്സര ബുദ്ധി പ്രകടിപ്പിച്ചപ്പോളൂം സൗഹൃദങ്ങള്‍ക്ക് വളരെ അധികം വില കല്പിച്ച വ്യക്തി ആണ് എന്ന് സന്ധ്യ, ഭാഗ്യലക്ഷ്മി, അഡോണി, നോബി, റിതു ഇവരുടെ വാക്കുകളില്‍ നിന്നും വ്യക്തം ആണ്. സ്വന്തം നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയാന്‍ മടി ഇല്ലാത്തത് ഒരു സ്‌ട്രോങ് കണ്‍ടസ്റ്റന്റിന്റെ ലക്ഷണം ആണ്. അനാവശ്യ ഡ്രാമകള്‍ ഇല്ല, കണ്ണീര്‍ കഥകളില്ല... പ്രേമ നാടകങ്ങള്‍ ഇല്ല.. മനസില്‍ ഗെയിം മാത്രം.

    Recommended Video

    Bigg boss malayalam season 3 is going to end?
    ഒരിക്കല്‍ ഒരു തെറ്റ് സംഭവിച്ചു

    ഒരിക്കല്‍ ഒരു തെറ്റ് സംഭവിച്ചു..അത് ഏറ്റു പറയാനും ചെയ്ത തെറ്റിന് ഒട്ടും പതറാതെ കിട്ടിയ ശിക്ഷ അനുഭവിക്കാനൂം അതേ തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളില്‍ തളര്‍ന്നു പോകാതെ മുന്നേറാനും തികഞ്ഞ മത്സര വീര്യം ഉള്ള ഒരാള്‍ക്ക് മാത്രമേ കഴിയൂ.. അതേ, മനക്കരുത്തിന്റെ ഈ മത്സരത്തില്‍ തളരാത്ത മനസ്സും ആത്മവീര്യവും അത്യന്താപേക്ഷിതമാണല്ലോ. അഗ്‌നി പരീക്ഷയുടെ നാളുകള്‍ കഴിഞ്ഞു ഇനി വിജയത്തിലേക്ക് ഉള്ള പ്രയാണം ആണ്.. അനുഭവങ്ങളുടെ വെളിച്ചം ഈ യാത്രയില്‍ പ്രകാശം പരത്തട്ടെ..

    English summary
    Bigg Boss Malayalam Season 3: Is Ramzan The Only Genuine Player In BB House, Here's Why
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X