തിരസ്‌കരിക്കപ്പെടുമോ എന്ന ഭയമാണല്ലെ?, റിതുവിന്‌റെ കാമുകന്‌റെ മറുപടി വെെറല്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് റിതു മന്ത്ര. സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് തിളങ്ങിയ ശേഷമാണ് റിതു ഷോയിലെത്തിയത്. പൊതുവെ ശാന്ത സ്വഭാവക്കാരിയായ നടി ആവശ്യമുളള കാര്യങ്ങളില്‍ മാത്രമാണ് കയറി സംസാരിക്കാറുളളത്. തന്നോട് ഉടക്കാന്‍ വരുന്നവര്‍ക്കെല്ലാം കൃത്യമായ മറുപടി റിതു നല്‍കാറുണ്ട്. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഫൈനലിസ്റ്റാവാന്‍ യോഗ്യതയുളള മല്‍സരാര്‍ത്ഥിയാണ് റിതുവെന്നാണ് പൊതുവെയുളള അഭിപ്രായം.

സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, പുത്തന്‍ ചിത്രങ്ങള്‍ കാണാം

അതേസമയം അടുത്തിടെയാണ് ബിഗ് ബോസ് താരം പുറത്തുളള ഒരാളുമായി പ്രണയത്തിലാണെന്ന് എല്ലാവരും അറിഞ്ഞത്. നടനും മോഡലുമായ ജിയ ഇറാനിയാണ് റിതുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. റിതുവും താനും നാല് വര്‍ഷമായി പ്രണയത്തിലാണെന്നാണ് ജിയ വെളിപ്പെടുത്തിയത്.

ആദ്യ ഭാര്യയുമായുളള വിവാഹ മോചനം

ആദ്യ ഭാര്യയുമായുളള വിവാഹ മോചനം നടക്കുന്നതുകൊണ്ടാണ് റിതുവിനൊപ്പമുളള ചിത്രങ്ങള്‍ മുന്‍പ് പങ്കുവെക്കാതിരുന്നത് എന്നാണ് ജിയ അന്ന് അറിയിച്ചത്. തുടര്‍ന്ന് റിതു മന്ത്രയുടെ കാമുകന്‌റെ പോസ്റ്റ് വാര്‍ത്തകളില്‍ ഒന്നടങ്കം ഇടംപിടിക്കുകയും ചെയ്തിരുന്നു. റിതുവിനൊപ്പമുളള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളാണ് ജിയ ഇറാനി അന്ന് പുറത്തുവിട്ടത്.

കാമുകിക്കൊപ്പമുളള ചിത്രങ്ങള്‍ ജിയ ഇറാനി

കാമുകിക്കൊപ്പമുളള ചിത്രങ്ങള്‍ ജിയ ഇറാനി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതേസമയം റിതുവിനൊപ്പമുളള പുതിയ ചിത്രത്തിന് താഴെ വന്ന കമന്‌റിന്‌റ ജിയ ഇറാനി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. തിരസ്‌ക്കരിക്കപ്പെടുമോ എന്നുളള ഭയമാണ് നിങ്ങള്‍ക്ക് അല്ലെ എന്നാണ് ജിയ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാള്‍ കമന്‌റിട്ടിരിക്കുന്നത്.

ഇതിന് മറുപടിയായി

പിന്നാലെ ഇതിന് മറുപടിയായി ജിയ ഇറാനി എത്തിയിരുന്നു. ഞാന്‍ നിങ്ങളുടെ ചിന്തകള്‍ക്ക് ഉത്തരവാദിയല്ല, സേഫ് ആയിരിക്കൂ എന്നാണ് ജിയ ഇറാനി കമന്റിന് മറുപടിയായി കുറിച്ചത്. റിതുവിനൊപ്പമുളള ഒരു റൊമാന്‌റിക്ക് ചിത്രമാണ് ഇത്തവണയും ജിയ ഇറാനി തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് കമന്റുകളുമായി നിരവധി പേര്‍ എത്തിയത്.

റിതുവിനെ ഒരു ഷൂട്ടിംഗിനിടെയാണ്

റിതുവിനെ ഒരു ഷൂട്ടിംഗിനിടെയാണ് ആദ്യമായി കാണുന്നതെന്ന് മുന്‍പ് ജിയ ഇറാനി തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് ഏറെ നേരം ഒരുമിച്ച് സംസാരിക്കുമായിരുന്നു ഇരുവരും. അങ്ങനെ സംസാരിച്ചത് ഏകദേശം ഒരേ കാര്യങ്ങള്‍ തന്നെയായിരുന്നു. അങ്ങനെയാണ് ഇഷ്ടം തുടങ്ങുന്നതെന്നും ജിയ മുന്‍പ് പറഞ്ഞു. അതേസമയം മുന്‍ മിസ് ഇന്ത്യ മല്‍സരാര്‍ത്ഥി കൂടിയാണ് റിതു മന്ത്ര.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
അഭിനേത്രി, ഗായിക, മോഡല്‍ എന്നീ

അഭിനേത്രി, ഗായിക, മോഡല്‍ എന്നീ നിലകളിലാണ് റിതു മന്ത്ര ശ്രദ്ധേയയായത്. ദിലീപ് ചിത്രം കിംഗ് ലയറില്‍ ഒരു കഥാപാത്രമായി റിതു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. കൂടാതെ റോള്‍ മോഡല്‍സ്, തുറമുഖം എന്നീ സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും റിതു അഭിനയിച്ചു. ബിഗ് ബോസ് ഫൈനലില്‍ റിതു എന്തായാലും എത്തുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X