ഗെയിം തന്ത്രങ്ങള്‍ മാറി മറിയുന്നു; ബിഗ് ബോസിലെ ഗ്രൂപ്പ് കളികള്‍ക്ക് തുടക്കമായി, സൈലൻ്റെ പ്ലെയറായി റിതു

ബിഗ് ബോസ് തുടങ്ങി ഏകദേശം ഒരാഴ്ചയോളം ആവുന്നതോടെ മത്സരാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം കടുപ്പമേറിയത് ആവുകയാണ്. ഓരോരുത്തരും തങ്ങളുടെ നിലനില്‍പ്പ് മുന്നില്‍ കണ്ട് പ്രകടനം കാഴ്ച വെക്കാന്‍ തുടങ്ങി. ഇതിനിടെ മറ്റുള്ളവരുടെ ഗെയിം തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരെയും കാണാം. റിതു മന്ത്ര, അഡോണി ജോണ്‍, സായി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് എലിമിനേഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്.

മറ്റുള്ളവര്‍ നോമിനേറ്റ് ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗത്തെ കുറിച്ചും മറ്റുള്ളവരുടെ പ്രകടനത്തില്‍ വരുന്ന വീഴ്ചകളെ കുറിച്ച് റിതുവാണ് സഹമത്സരാര്‍ഥികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നത്. ഇതോടെ ഈ സീസണിലെ സൈലന്റ് പ്ലെയര്‍ എന്ന വിളിപ്പേര് റിതു സ്വന്തമാക്കിയിരിക്കുകയാണ്. പുറത്ത് വന്ന വീഡിയോ അതിവേഗം വൈറലായി മാറുകയും ചെയ്തു.

 adony-rithu

കുറച്ച് പേര്‍ ഇന്ന് ചേര്‍ത്ത് പിടിച്ചെന്ന് കരുതി നാളെ അവര്‍ നിന്നെ നോമിനേറ്റ് ചെയ്യും. അത് നീ തലയില്‍ ഓര്‍ത്തിരിക്കണമെന്ന് സായി വിഷ്ണുവിനെ ഉപദേശിക്കുകയാണ് റിതു. നമ്മള്‍ വീക്ക് ആണെന്ന് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടി താരം പറയുന്നു. ഒപ്പമുണ്ടായിരുന്ന അഡോണിയും റംസാനുമെല്ലാം ഇക്കാര്യം ശരി വെച്ചിരിക്കുകയാണ്.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

എന്നാല്‍ ഒരാള്‍ക്ക് മറ്റൊരാളെ നോമിനേറ്റ് ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു കാരണം പോലും വേണ്ടെന്നാണ് റംസാന്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ ഒരാളെ നോമിനേറ്റ് ചെയ്തിട്ട് കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് അവര് ഈ വീട്ടിലെ നല്ല പെര്‍ഫോമര്‍ ആണ്. എന്റെ എതിരാളി ആയത് കൊണ്ട് എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് നോമിനേറ്റ് ചെയ്തതെന്ന് പറഞ്ഞു. അത്രയും കാരണമൊക്കെ മതി ഒരാള്‍ക്ക് മറ്റൊരാളെ നോമിനേറ്റ് ചെയ്യാനെന്നും റംസാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X