ഡിംപലിനെതിരെ പരാതിയുമായി മജിസിയയും സന്ധ്യയും ഭാഗ്യലക്ഷ്മിയും, ബിഗ് ബോസ് ഹൗസിൽ പരാതി രൂക്ഷമാകുന്നു

ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിട്ട് രണ്ട് ആഴ്ചയാവുകയാണ്. ഫെബ്രുവരി 14 ന് പതിനാല് പേരുമായിട്ടാണ് ഷോ ആരംഭിച്ചത്. ബിഗ് ബോസ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇപ്പോൾ 16 മത്സരാർഥികളാണ് ഹൗസിലുള്ളത്. ആദ്യത്തെ ആഴ്ച വളരെ ശാന്തമായിട്ടാണ് മുന്നോട്ട് പോയതെങ്കിലും രണ്ടാമത്തെ ആഴ്ചയിൽ കഥ ആകെ മാറുകയാണ് . ബിഗ് ബോസ് ഹൗസിൽ ചെറിയ പൊട്ടലും ചീറ്റലും ആരംഭിച്ചിട്ടുണ്ട്.

താരപുത്രിയുടെ മേക്കോവർ ചിത്രം വൈറലാകുന്നു

ഡിംപലും മിഷേലും തമ്മിലുളള പ്രശ്നത്തിന് പിന്നാലെയാണ് ബിഗ് ബോസ് ഹൗസിൽ പല പ്രശ്നങ്ങളും തലപൊക്കിയത്. ആദ്യമൊക്കെ അഭിപ്രായഭിന്നതകൾ സൗഹൃദവലയത്തിൽ ഒതുങ്ങി നിന്നിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ഇവ മറനീക്കി പുറത്തു വരുകയാണ്. അടുത്ത സൗഹൃത്തുക്കളാണ് ഇപ്പോൾ മുഖാമുഖം എത്തുന്നത്.

 ഭക്ഷണം  പ്രശ്നമായി

ബിഗ് ബോസ് ഹൗസിൽ ഭക്ഷണവുമായി ചുറ്റിപ്പറ്റിയാണ് പ്രശ്നം നടക്കുന്നത്. വളരെ പരിമിതമായ ഭക്ഷണസാധനങ്ങളാണ് ഇവർക്ക് ബിഗ് ബോസ് നൽകുന്നത്. പല സീസണുകളിലും ഭക്ഷണം വലിയ വഴക്കിലേയ്ക്ക് നയിക്കാറുണ്ട്. ഇവിടേയും ഭക്ഷണം മത്സരാർഥികളുടെ ഇടയിൽ പ്രശ്നമാകുകയാണ്. മുട്ടയും തക്കാളിയുമൊക്കെ ആദ്യ സീസണുകളിലെ വില്ലന്മാരായിരുന്നു. എന്നാൽ സീസൺ 3 ൽ ചായയാണ് പ്രശ്നം. ഡിംപലിനെതിരേയും മത്സരാർഥികൾ രംഗത്തെത്തുന്നുണ്ട്.

ഡിംപലിനെതിരെ പരാതി

മജിസിയ, ഭാഗ്യലക്ഷ്മി, സന്ധ്യയുമാണ് ചായയെ കുറിച്ചുള്ള ചർച്ച ആദ്യം തുടങ്ങി വയ്ക്കുന്നത്. മജിസിയയ്ക്കും സന്ധ്യയ്ക്കും ക്ഷീണമാണെന്ന് പറഞ്ഞ് ഡിംപൽ എപ്പോഴും ചായയുണ്ടാക്കി കുടിക്കുന്നുവെന്നും ഇന്ന് നാലാം തവണയാണ് ഇങ്ങനെ ചായ ഉണ്ടാക്കുന്നതെന്നും സൂര്യയോട് ഇവർ പറയുന്നു. കൂടാതെ എന്തിനാണ് ഇങ്ങനെ എപ്പോഴും ചായ ഉണ്ടാക്കുന്നതെന്നും ഇവർ ചോദിക്കുന്നുണ്ട്. എന്നും രാവിലെ ഒരു വലിയ പാത്രത്തിൽ ചായയും കട്ടൻ ചായയും ഉണ്ടാക്കി വയ്ക്കുന്നുണ്ട്. എന്നിട്ട് വീണ്ടും ഡിപംൽ അവിടെ വന്ന് ചായ ഉണ്ടാക്കി പാൽ തീർക്കുന്നുവെന്നും ഇവർ പറയുന്നു,. കൂടാതെ ചായ ഇട്ട പാത്രം കഴുകില്ലെന്നും പറയുന്നു.

പരാതിയിൽ പ്രതികരിച്ച്  ഡിംപൽ

ആർക്കും ചായയിട്ട് കൊടുക്കേണ്ടെന്നും രാവിലത്തേയും വൈകിട്ടത്തേയും ചായയുടെ കര്യം കിച്ചൻ ടീം നോക്കുമെന്നും ഡിംപലിനേട് പറയാൻ ഭാഗ്യലക്ഷ്മി സൂര്യയെ എൽപ്പിക്കുന്നു. അത് സൂര്യ ഡിംപലിനോട് പറയുകയും ചെയ്യുന്നുണ്ട്. ഡിംപലിന് മാത്രം ചായ ഉണ്ടാക്കിയാൽ മതിയെന്നും പരാതികൾ വരുന്നുണ്ടെന്നും സൂര്യ ഡിംപലിനോട് പറഞ്ഞു. എന്നാൽ ആര് പരാതി പറഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നാണ് ഡിപംൽ പറയുന്നത്. ഇവിടെ തനിക്ക് വേണ്ടിയല്ല ചായ ഉണ്ടാകുന്നത്. എല്ലാവരും മടുത്തിട്ടുണ്ടാകും ക്ഷീണിച്ചിട്ടുണ്ടാകും അപ്പോഴാകും ചായ ഇട്ട് കൊടുക്കുക..

Recommended Video

Bigg Boss Malayalam Season 3 : മിഷേൽ ബിഗ്‌ബോസിന്‌ പുറത്തു പോകും ?
മജിസിയയോട് ഡിംപൽ

ലക്ഷ്മിയ്ക്കും സന്ധ്യയ്ക്കും ഭാനുവിനുമാണ് താൻ ചായയിട്ട് കൊടുക്കുന്നത് . ആണുങ്ങൾക്ക് അവർക്ക് ആവശ്യമായത് ഉണ്ടാക്കി കഴിക്കും മറ്റുള്ളവരുടെ കാര്യത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഡിംപൽ പരാതിയായി സൂര്യയോട് പറഞ്ഞു. ലക്ഷ്മി ജയനും ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ഡിംപലിനെ സപ്പോർട്ട് ചെയ്യുകയായിരുന്നു ലക്ഷ്മി.
കൂടാതെ നിനക്ക് ആവശ്യമുള്ളത് നീ കഴിക്കണമെന്നാണ് ഡിംപൽ മജീസിയയോട് പറയുകയും ചെയ്തിരുന്നു. ചായ പ്രശ്നം അഡോണിയും മജിസിയയോട് സൂചിപ്പിച്ചിരുന്നു. ബിഗ് ബോസ് സീസൺ 3 ൽ ചായ ഒരു വലിയ പ്രശ്നമാകാൻ സാധ്യതയുണ്ട്. കൂടാതെ ഇതിന്റെ പേരിൽ ഡിംപലിനോടും ഉടക്കാൻ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X