ബിഗ് ബോസ് സീസൺ 3 യുടെ ഫൈനൽ വോട്ടിംഗ് അവസാനിച്ചിട്ടില്ല, ഒരാഴ്ചകൂടി നീട്ടുന്നു,ട്വിസ്റ്റ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷേeയായിരുന്നു ബിഗ് ബോസ് സീസൺ 3. ലോക്ക് ഡൗണിനെ തുടർന്നാണ് സീസൺ 2 നിർത്തി വയ്ക്കുന്നത്. പിന്നീട് മാസങ്ങൾക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സീസൺ 3 ആരംഭിക്കുകയായിരുന്നു. 14 പേരുമായി ഫെബ്രുവരി 14 നാണ് ഷോ ആരംഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഇക്കുറി ഹൗസിൽ എത്തിയിരുന്നു. വളരെ പെട്ടെന്ന് തന്നെ ബിഗ് ബോസ് സീസൺ 3 പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായി മാറുകയായിരുന്നു.

bigg boss malayalam

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മൂന്നാം സീസണും ഫിനാലെയ്ക്ക് മുൻപ് അവസാനിപ്പിക്കുകയായിരുന്നു. 95ാം ദിവസമാണ് ഷോ നിർത്തി വയ്ക്കുന്നത്. എന്നാൽ മത്സരത്തിന് വിജയി ഉണ്ടാകുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. വോട്ടിങ്ങിലൂടെയാകും വിജയിയെ കണ്ടെത്തുക. ഇതിന്റെ ഭാഗമായി വോട്ടിങ്ങും നടന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ശനിയാഴ്ച രാത്രി12 മണിവരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം. ഞായറാഴ്ചയോടെ വോട്ടിങ്ങും അവസാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വോട്ടിങ്ങ് ആരംഭിക്കാൻ തയ്യാറെടുക്കായണ്. ഹോട്ട്സ്റ്റാറിൽ തിങ്കളാഴ്ച 10. 30 പിഎം മുതൽ വോട്ടിങ്ങ് ആരംഭിക്കുമെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വോട്ടിങ്ങ്  വീണ്ടു

ബിഗ് ബോസ് സീസൺ 3 യുടെ വോട്ടിങ്ങ് വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ച് ബിഗ് ബോസ് ടീമോ ചാനൽ അധികൃതരേ അറിയിച്ചിട്ടില്ല. എന്നൽ ഹോട്ട്സ്റ്റാറിലെ ഇത്തരത്തിൽ നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകരെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇതിനെ കുറിച്ച് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിട്ടുണ്ട്.

ടെക്ലിക്കലിയുള്ള  പിഴവ്

സാധാരണ വോട്ടിങ്ങിനെ കുറിച്ചുള്ള അറിയിപ്പുകൾ ബിഗ് ബോസോ അവതാരകനായ മോഹൻലാലോ പ്രഖ്യാപിച്ചതിന് ശേഷം മാത്രമായിരുന്നു ഹോട്ട്സ്റ്റാറിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അറിയിപ്പ് നൽകുന്നതിന് മുൻപ് ഇത്തരത്തിൽ ഹോട്ട്സ്റ്റാറിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായിട്ടാണ്. ടെക്നിക്കലി ഉണ്ടായ പിഴവ് ആകാനാണ് സാധ്യത. വോട്ട് ക്ലോസ് ചെയ്തു എന്നുള്ള അറിയിപ്പ് അധികൃതർ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോട്ട്സ്റ്റാറിലും വോട്ടിങ്ങ് അവസാനിപ്പിച്ചിരുന്നു. ഹോട്ട് സ്റ്റാറിൽ വോട്ടിങ്ങ് ആരംഭിച്ചതും ഇത്തരത്തിലുള്ള അറിയിപ്പ് ലഭിച്ചതിന് ശേഷമായിരുന്നു.

വോട്ടിങ്ങ്  ആരംഭിച്ചോ

സോഷ്യൽ മീഡിൽ പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ജൂൺ ആദ്യ വാരത്തിലാകും വിജയിയെ പ്രഖ്യാപിക്കുക. ഇനിയും ഫിനാലെയ്ക്ക് ഒരാഴ്ച ബാക്കിയുണ്ട്. അതിനാൽ വീണ്ടും വോട്ടിങ്ങ് നീട്ടാനുള്ള സമയവുമുണ്ട്. മികച്ച മത്സരമായിരുന്നു മത്സരാർഥികളുടെ ഇടയിൽ നടന്നത്. കട്ടയ്ക്കുള്ള മത്സരമായിരുന്നു പുറത്ത് പ്രചരിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം മണിക്കുട്ടൻ, സായ് വിഷ്ണു എന്നിവരുടെ പേരുകളാണ് ആദ്യത്തെ രണ്ട് സ്ഥാനങ്ങളിൽ കേൾക്കുന്നത്. മണിക്കുട്ടൻ തന്നെ സീസൺ 3 യുടെ വിജയി ആകുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

വിജയി ആര്

വോട്ടിങ്ങ് 10.30ന് ആരംഭിക്കും എന്നുള്ള അറിയിപ്പ് ഹോട്ട് സ്റ്റാർ ഒഴിവാക്കിയിട്ടുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായതിനെ തുടർന്നാണ് ഇത് ഒഴിവാക്കിയിരിക്കുന്നത്. സീസൺ 3 യുടെ ഫിനാലെയെ കുറിച്ചുളള അറിയിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വോട്ടിങ്ങ് അവസാനിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഗ്രാൻഡ് ഫിനാലെയുട തീയതി പ്രഖ്യാപിക്കും. മണിക്കുട്ടൻ, സായ് , കിടിലൻ ഫിറോസ്, നോബി , ഋതു, റംസാൻ , അനൂപ്, ഡിംപൽ എന്നിവരാണ് നിലവിൽ പ്രേക്ഷകവിധിക്കായി കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X