ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച യാത്ര പറയുന്നത് എയ്ഞ്ചൽ; സോഷ്യൽ മീഡിയയിൽ ചർച്ച

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സീസൺ 2 പകുതിയിൽ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം മൂന്നാം സീസൺ ആരംഭിക്കുകയായിരുന്നു. ആദ്യത്തെ സീസണുകളെ പോലെ മൂന്നാം ഭാഗവും മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3 ആരംഭിച്ച് 1 മാസം പിന്നിടാൻ പോകുകയാണ്.14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 17 മത്സരാർഥികളാണ് ഉള്ളത്. ലക്ഷ്മി ജയനും, മിഷേലും ഷോയിൽ നിന്ന് പുറത്തു പോയിരുന്നു. ലക്ഷ്മി ആദ്യത്തെ എവിക്ഷനിലായിരുന്നു പുറത്ത് പോയത്. കഴിഞ്ഞ ആഴ്ചയായിരുന്നു മിഷേൽ ഹൗസിൽ നിന്ന് യാത്ര പറഞ്ഞത്. വീണ്ടും ഒരു എവിക്ഷന് തയ്യാറെടുക്കുകയാണ് ബിഗ് ബോസ് സീസൺ 3.

എവിക്ഷൻ

ദിവസങ്ങൾ കഴിയുന്തോറും മത്സരം കടുക്കുകയാണ്. മത്സരാർഥികൾ ഗംഭീര പ്രകടനമാണ് ബിബി ഹൗസിൽ കാഴ്ച വെയ്ക്കുന്നത്. ബിഗ് ബോസ് ഹൗസ് അംഗങ്ങളും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാരാന്ത്യം എപ്പിസോഡ് വീണ്ടും വന്നെത്തിയിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ മത്സരാർഥികളെ കാണാൻ ഹൗസിൽ എത്തുന്നത്. തുടർന്നുള്ള യാത്രയിൽ ആരൊക്കെയുണ്ടാവുമെന്ന് പ്രഖ്യാപിക്കുന്നതും ലാലേട്ടൻ എത്തുന്ന വാരാന്ത്യം എപ്പിസോഡിലാണ്.

അഞ്ച് പേർ

ഇക്കുറി അ‍ഞ്ച് പേരാണ് നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. എയ്ഞ്ചൽ, റിതു മന്ത്ര, സൂര്യ, മണിക്കുട്ടൻ, സജ്ന-ഫിറോസ്, എന്നിവരാണ്. എയ്‍ഞ്ചല്‍- മൂന്ന്, റിതു മന്ത്ര- മൂന്ന്, മണിക്കുട്ടൻ- നാല്, സൂര്യ- ആറ്, സജ്‍ന- ഫിറോസ്- ഒമ്പത് എന്നിങ്ങനെയാണ് നോമിനേഷൻ. ഇവരെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് . ഇവരിൽ ആര് പോകുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ഈ ആഴ്ച എവിക്ഷൻ ഉണ്ടായിരിക്കില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

എയ്ഞ്ചൽ പുറത്ത്

എന്നാൽ ഈ ആഴ്ച എയ്ഞ്ചൽ പുറത്തു പോകുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ റിപ്പോർട്ട്. എന്നാൽ കൃത്യമായ ചിത്രം അറിയാൻ അൽപം സമയം കാത്തിരിക്കണം. മോഹൻലാൽ എത്തിയാൽ മാത്രമേ കൃത്യമായ ചിത്രം മനസിലാവുകയുള്ളൂ. ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മത്സരാർഥിയായിരുന്നു എയ്ഞ്ചൽ . രണ്ട് ആഴ്ചകൾക്ക് മുൻപാണ് താരം ഹൗസിലെത്തിയത്. ചെറിയ സമയം കൊണ്ട് തന്നെ ബിഗ്ബോസ് ഹൗസിലെ അംഗങ്ങളുമായി സൗഹൃദത്തിലാകാൻ എയ്ഞ്ചലിന് കഴിഞ്ഞിരുന്നു.

മികച്ച ആഴ്ച

ബിഗ് ബോസ് സീസൺ 3 ലെ മനോഹരമായ ആഴ്ചയായിരുന്നു കടന്നു പോയത്. വലിയ സംഭവ വികാസങ്ങളൊന്നും ഈ ആഴ്ച നടന്നിരുന്നില്ല. വളരെ സന്തോഷത്തോടെയായിരുന്നു മുന്നോട്ട് പോയത്. ഇതിന് കാരണം വീക്കിലി ടാസ്ക്ക് ആയിരുന്നു. സർവകലാശാല എന്ന രസകരമായ ടാസ്ക്ക് ആയിരുന്നു മത്സരാർഥികൾക്കായി നൽകിയത്.. എല്ലാവരും മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X