ഏവരെയും ഞെട്ടിച്ച് ഫിറോസിൻ്റെ കുമ്പസാരം; ഭാര്യ എതിര്‍ത്താലും കുഴപ്പമില്ല, ഇത് പ്രഹസനമായി പോയെന്ന് ആരാധകരും
ബിഗ് ബോസ് വിന്നര്‍ ആരായിരിക്കുമെന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള മത്സരമാണ് ഇത്തവണ നടക്കുന്നത്. ഓരോരുത്തരും ഗംഭീര പ്രകടനം കാഴ്ച വെക്കാന്‍ തുടങ്ങിയതോടെ പ്രേക്ഷകരും സംശയത്തിലായി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ നാല് പേരില്‍ മൂന്ന് പേരും പുറത്ത് പോയെങ്കിലും ഫിറോസ്-സജ്‌ന ദമ്പതിമാര്‍ മുന്നിട്ട് നില്‍ക്കുകയാണ്.
ഭർത്താവിനൊപ്പം പ്രണയനിമിഷങ്ങളിൽ നടി പൂജ രാമചന്ദ്രൻ, മനോഹരമായ ചിത്രങ്ങൾ കാണാം
തുടക്കം മുതല്‍ എല്ലാവരോടും വഴക്ക് ഉണ്ടാക്കി ഫിറോസ് ക്യാമറ സ്‌പേസ് നേടി എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച അവതാരകനായ മോഹന്‍ലാല്‍ വാണിംഗ് കൊടുത്തതോടെ ഫിറോസ് ഒതുങ്ങി. വീക്ക്‌ലി ടാസ്‌കില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും കഴിഞ്ഞ എപ്പിസോഡില്‍ താരത്തിന്റെ കുമ്പസാരമാണ് പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചത്.

എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലെ എന്ന് പറഞ്ഞാണ് ഫിറോസ് സംസാരിച്ച് തുടങ്ങിയത്. വളരെയധികം ചിന്തിക്കേണ്ടതും റിസ്‌ക് ഉള്ളതുമായ ഗെയിമില്‍ ഞാന്‍ ഗോള്‍ഡണ്‍ ബോള്‍ പിടിച്ചു. എന്റെ മാര്‍ക്ക് തന്നെ ഇരട്ടിപ്പിക്കുന്ന എനിക്കൊത്തിരി ഗുണം ചെയ്യുന്ന കാര്യമാണ്. പക്ഷേ ആ സ്പിരിറ്റിനിടയ്ക്ക് റെഡ് മാര്‍ക്കിനെ കവര്‍ ചെയ്തുവെന്ന് എന്റെ സുഹൃത്തുക്കള്‍ ഇവിടെ പറഞ്ഞു. ഞാനാ സ്പിരിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും വീണ്ടും ആലോചിച്ചു. അങ്ങനെ ഞാനാ റെഡ് മാര്‍ക്ക് കഴിഞ്ഞ ബോള്‍ പിടിച്ചേ എന്ന് വിശ്വസിക്കുന്നു.

അങ്ങനെ ആണെങ്കില്‍ അത് നിയമത്തിന് എതിരാണ്. അത് കൊണ്ട് എനിക്ക് അവകാശപ്പെടാത്ത മാര്‍ക്കും ലീഡര്‍ഷിപ്പും വേണ്ടെന്ന് പറയുകയാണെന്ന് ഫിറോസ് പറയുന്നു. എന്റെ ഭാര്യ പോലും എന്നെ എതിര്‍ത്താലും കുഴപ്പമില്ല. ബിഗ് ബോസ് അത് കണ്ടിട്ടും റിഡക്ഷന്‍ തന്നതായിരിക്കും എന്ന് കൂടി ഫിറോസ് പറഞ്ഞതോടെ ഒരാള്‍ക്ക് മാത്രമായി റിഡക്ഷന്‍ തരില്ല ഫിറോസിക്ക എന്ന് പറഞ്ഞ് സജ്‌ന ചൂടായി. ഇതിന്റെ പേരില്‍ എന്ത് വന്നാലും താനെടുത്ത് കൊള്ളാം എന്നൊക്കെ ഫിറോസ് പറഞ്ഞെങ്കിലും സജ്‌നയ്ക്കും മറ്റ് മത്സരാര്‍ഥികള്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഇത് തന്നെയാണ് പ്രേക്ഷകര്‍ക്കും പറയാനുള്ളത്.

മികച്ച സത്യസന്ധനുള്ള അവാര്‍ഡ് ഫിറോസ് ഖാന് കൊടുക്കണം. ഒരു മര്യാദ രാമനാവാനുള്ള ശ്രമമായിരുന്നു. പക്ഷേ നല്ലവനായ ആട്ടിന്‍കുട്ടിയുടെ വേഷം നിനക്ക് ചേരുന്നില്ല. സജ്‌നയ്ക്ക് പോലും സഹിക്കാന്‍ പറ്റാത്ത ചീപ്പ് ഷോ ആയി പോയി. ഇത്രയും ദിവസം കൊണ്ട് ഫിറോസ് കെട്ടി പണിത് ഉണ്ടാക്കിയ എല്ലാ ഇംപാക്ടും ഇതിലൂടെ അവസാനിച്ചു. അഭിനയമാണെന്ന് ആര്‍ക്കും മനസിലാവില്ല. സജ്‌നയ്‌ക്കൊരു നൊബേല്‍ സമ്മാനം കൊടുക്കേണ്ടി വരും തുടങ്ങി ഫിറോസിനെ പിന്തുണച്ചവരെല്ലാം തിരിച്ച് കമന്റുകളുമായി വന്നു.
Recommended Video

സജ്‌നയും ഇയാളും രണ്ട് തവണ നന്നായി കളിച്ചു. കള്ള പോയിന്റ്‌സ് അന്ന് ഉണ്ടാക്കിയപ്പോള്‍ മിണ്ടാത്ത ആളാണ് പൊളി ഫിറോസ്. അന്ന് ഡിംപല്‍ അത് കണ്ടു പിടിച്ചപ്പോള്‍ അവളെ കുറ്റം പറഞ്ഞു. ആ അയാളാണ് എന്റെ മോശം ദിവസം എന്നും പറഞ് ഇപ്പോള്‍ ഇറക്കുന്നത്. ഇത് മുഴുവനും പ്രഹസനമാണ്. ആദ്യം സജ്‌നയോട് വിയോജിപ്പ് തോന്നിയെങ്കിലും ഇപ്പോള്‍ ഫിറോസിനെക്കാളും ഇഷ്ടം തോന്നുന്നത് അവരോടാണ്. ഭര്‍ത്താവ് കാരണം ഒത്തിരി സഹിക്കേണ്ടി വരുന്ന അവസ്ഥയിലാണ് അവരെന്നും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications











