ഋതുവിനായി ഇരുവറിലെ പാട്ട് സമര്‍പ്പിച്ച് ജിയ ഇറാനി, അവളെ വെറുതെ വിടൂവെന്ന് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന മല്‍സരാര്‍ത്ഥിയാണ് ഋതു മന്ത്ര. ഫിനാലെ ഉടന്‍ വരാനിരിക്കെ ഋതുവും ആദ്യ സ്ഥാനങ്ങളില്‍ എത്തുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. ബിഗ് ബോസ് നിര്‍ത്തിവെച്ചതിന് പിന്നാലെ ലൈവ് വീഡിയോകളിലൂടെയും മറ്റും ഋതു പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കുമെല്ലാം നന്ദി അറിയിച്ചിരുന്നു താരം. ഋതു ബിഗ് ബോസിലുണ്ടായ സമയത്താണ് കാമുകന്‍ ജിയ ഇറാനിയെ കുറിച്ച് എല്ലാവരും അറിഞ്ഞത്.

ഗ്ലാമറസ് ലുക്കുകളില്‍ തിളങ്ങി നടി യാഷിക ആനന്ദ്, ഫോട്ടോസ് കാണാം

ഋതുവിനൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജിയ വാര്‍ത്തകളില്‍ നിറഞ്ഞത്. നാല് വര്‍ഷമായി ബിഗ് ബോസ് താരവുമായി പ്രണയത്തിലാണെന്ന് ജിയ മുന്‍പ് അറിയിച്ചു. ആദ്യ ഭാര്യയുമായുളള വിവാഹ മോചന ശേഷമാണ് ജിയ ഋതുവിനെ കുറിച്ച് മനസുതുറന്നത്.

ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും

ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും തന്നെ കരകയറാന്‍ സഹായിച്ചത് ഋതുവാണെന്ന് ജിയ പറഞ്ഞു. 'ഒരുമിച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ലെന്ന് ഋതു മുന്‍പ് പരാതി പറഞ്ഞിട്ടുണ്ടെന്നും അതാണ് താനിപ്പോള്‍ പുറത്തുവിടുന്നതെന്നും' ജിയ പറഞ്ഞു. ബിഗ് ബോസിലുളള സമയത്ത് 'പുറത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടെന്ന്' ഋതു പറഞ്ഞിട്ടുണ്ട്. 'എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ അതെങ്ങനെ ആയിരിക്കുമെന്ന് അറിയില്ലെന്നും' ഋതു പറഞ്ഞു.

അന്ന് 'തിരുമ്പി വന്ത് പാറെടാ കണ്ണാ

അന്ന് 'തിരുമ്പി വന്ത് പാറെടാ കണ്ണാ' എന്നാണ് ജിയ ഇറാനി ഋതുവിന് മറുപടിയായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഋതു മന്ത്രയെ കുറിച്ചുളള ജിയയുടെ പോസ്റ്റുകളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഋതുവിനൊപ്പമുളള പ്രണയ നിമിഷങ്ങളാണ് ജിയ എപ്പോഴും പങ്കുവെക്കാറുളളത്. ഫോട്ടോയ്ക്ക് വരുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കാറുമുണ്ട് താരം.

അതേസമയം ഇത്തവണ ഇരുവര്‍ എന്ന

അതേസമയം ഇത്തവണ ഇരുവര്‍ എന്ന സിനിമയിലെ ഒരു രംഗം ഋതുവിന് സമര്‍പ്പിച്ചുകൊണ്ടാണ് ജിയ എത്തിയത്. ഇരുവറില്‍ പ്രകാശ് രാജും തബുവും ഒരുമിച്ചുളള റൊമാന്റിക്ക് സീനിന്‌റെ വീഡിയോ ആണ് ജിയ ഇറാനി തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഋതു മന്ത്രയ്ക്ക് സമര്‍പ്പിക്കുന്നതായി പറഞ്ഞ് ലവ് ഇമോജികളും പോസ്റ്റ് ചെയ്താണ് ജിയ വീഡിയോ പങ്കുവെച്ചത്.

അതേസമയം ജിയയുടെ പുതിയ പോസ്റ്റിന്

അതേസമയം ജിയയുടെ പുതിയ പോസ്റ്റിന് പിന്നാലെ വിമര്‍ശനങ്ങളുമായി ചിലര്‍ എത്തിയിരിക്കുകയാണ്. 'ഋതുവിനെ വെറുതെ വിടണമെന്നാണ് പലരും ജിയയോട് ആവശ്യപ്പെടുന്നത്. 'അവളെ മുന്നോട്ട് പോകാന്‍ അനുവദിക്കുക, അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കുക', എന്നാണ് ഒരാള്‍ കുറിച്ചത്‌. മുന്‍പും ഇത്തരത്തിലുളള കമന്റുകള്‍ ജിയ ഇറാനിക്ക് വന്നിട്ടുണ്ട്.

ഋതു ജിയയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ

ഋതു ജിയയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേകുറിച്ച് ജിയയോട് ചോദിച്ചപ്പോള്‍ 'എന്തെങ്കിലും തിരക്ക് കാണും' എന്ന മറുപടിയാണ് നല്‍കിയത്. കൂടാതെ ജിയ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ ഋതു ഇതേകുറിച്ച് മനസുതുറക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. അതേസമയം ബിഗ് ബോസ് ഫൈനലിന് ശേഷം ജിയയെ കുറിച്ച് ഋതു മനസുതുറക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X