For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിതുവിന്റെ പേഴ്‌സണല്‍ ഫോട്ടോസ് പുറത്ത് വിട്ടതിനും കാരണമുണ്ട്; നാല് വർഷമായി പ്രണയത്തിലാണെന്ന് കാമുകൻ ജിയ ഇറാനി

  |

  മുന്‍ മിസ് ഇന്ത്യ മത്സരാര്‍ഥിയായ റിതു മന്ത്ര ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ഥിയായി മാറി കൊണ്ടിരിക്കുകയാണ്. 100 ദിവസങ്ങളിലായി നടക്കുന്ന ഷോ മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയാവുമ്പോഴും റിതു മുന്നില്‍ തന്നെയുണ്ട്. ഇതിനിടയില്‍ റിതുവും റംസാനും തമ്മില്‍ പ്രണയമാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ട്രോളുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി.

  വീണ്ടും യാത്രകളിലാണോ, എയർപോർട്ടിൽ നിന്നുള്ള നടി റായി ലക്ഷ്മിയുടെ ചിത്രങ്ങൾ

  റിതുവിന്റെ ആണ്‍സുഹൃത്തായ ജിയ ഇറാനി അതിലൊരു കഴമ്പുമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിതുവിനൊപ്പമുള്ള ചില സ്വകാര്യ നിമിഷത്തിലെ ചിത്രങ്ങളാണ് ജിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോ എന്ന സംശയവും ഉയര്‍ന്നു. ഒടുവില്‍ നാല് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുകയാണ് മോഡലായ ജിയ ഇറാനി.

  ഞാന്‍ നേരത്തെ വിവാഹിതനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആ ബന്ധം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. അതിലൊരു മകനുണ്ട്. ഫെബ്രുവരിയില്‍ റിതു ബിഗ് ബോസിലേക്ക് പോയതോടെ ഡിവേഴ്‌സ് നടന്നില്ല. ആ കേസ് ഒരു മാസം മുന്‍പ് തന്നെ തീര്‍പ്പായി. അതിന് ശേഷമാണ് ഞങ്ങളൊരുമിച്ചുള്ള ഫോട്ടോസ് ഇടാമെന്ന് ഞാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ അവള്‍ അറിയപ്പെടുന്ന നിലയിലേക്ക് മാറി. ഇതോടെ ഞങ്ങളുടെ ബന്ധം പുറംലോകത്തിന് വെളിപ്പെടുത്തേണ്ട സമയമാണെന്ന് എനിക്ക് തന്നെ തോന്നി.

  റിതുവിനെ ഒരു ഷൂട്ടിങ്ങിനിടയില്‍ നിന്നാണ് ആദ്യം കണ്ടുമുട്ടുന്നത്. ഏറെ നേരം നീണ്ട സംഭാഷണത്തിനൊടുവില്‍ ഇരുവരും സംസാരിച്ചത് ഏകദേശം ഒരേ കാര്യങ്ങളാണ്. അങ്ങനെയാണ് ഇഷ്ടം തുടങ്ങുന്നത്. നിങ്ങള്‍ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ റിതുവിന് ഇഷ്ടക്കുറവ് ഉണ്ടാവുമോ എന്ന ചോദ്യത്തിനും ജിയ മറുപടി പറഞ്ഞിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിട്ട് ഏകദേശം നാല് വര്‍ഷത്തിന് മുകളിലായി. അവളെ എനിക്ക് നന്നായി അറിയാം. ഇങ്ങനെ ഫോട്ടോസ് ഇട്ടതില്‍ അവള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാവില്ല.

  ഞങ്ങള്‍ ഒരുമിച്ച് ഒത്തിരി യാത്ര ചെയ്യുകയും അവളുടെ ആയിരക്കണക്കിന് ചിത്രങ്ങള്‍ എന്റെ കൈയിലുണ്ട്. ഇപ്പോഴെങ്കിലും ഇതെല്ലാം പോസ്റ്റ് ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രത്യേകമായൊരു കാരണം കൊണ്ടല്ല ഈ ചിത്രങ്ങള്‍ ഇട്ടത്. അതില്‍ തെറ്റ് കണ്ടുപിടിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. റിതു ബിഗ് ബോസ് വിന്നറായി തിരിച്ച് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കൂടി ജിയ വ്യക്തമാക്കിയിരുന്നു.

  Bigg Boss Malayalam : Manikuttan and rithu mantra's love track in bigg boss

  ബിഗ് ബോസിനുള്ളില്‍ റംസാനുമായി റിതു പ്രണയത്തിലാണോ എന്ന തരത്തില്‍ ചില കിംവദന്തികള്‍ നടക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഈ ഫോട്ടോസ് കാണുന്നതോടെ റിതുവിന് പുറത്ത് മറ്റൊരു റിലേഷന്‍ ഉണ്ടെന്നുള്ളത് ആളുകള്‍ മനസിലാക്കും. അങ്ങനൊരു ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു. ചില ട്രോളുകള്‍ ചെറുതായി എന്നെയും ഒന്ന് അലട്ടിയിരുന്നു. പക്ഷേ എനിക്ക് റിതുവിനെ അറിയാം. റംസാനെ അവളുടെ ചെറിയൊരു സഹോദരനെ പോലെയെ അവള്‍ കണ്ടിട്ടുണ്ടാവുകയുള്ളു. നൂറ് ദിവസത്തെ ഷോ യില്‍ അവര്‍ ഒരുമിച്ചുണ്ടെന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞങ്ങള്‍ക്കിടയില്‍ ആത്മബന്ധമാണുള്ളതെന്നും ജിയ ഇറാനി വ്യക്തമാക്കുന്നു.

  English summary
  Bigg Boss Malayalam Season 3: Jiya Irani Opens Up Why He Shared Intimate Photos Of Rithu Manthra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X