'ബിഗ് ബോസിന്‌റെ സീക്രട്ട് കോഡ്', നമ്മള് ഈ സീന്‍ പണ്ടേ വിട്ടതാണെന്ന് റിതുവിന്‌റെ കാമുകന്‍
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് റിതു മന്ത്ര. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് റിതു. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് റിതു ബിഗ് ബോസില്‍ കാഴ്ചവെക്കുന്നത്. സൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധേയയായ ശേഷമാണ് റിതു ഷോയിലെത്തുന്നത്. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ റിതു ചില സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും നടി വേഷമിട്ടു.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി, ചിത്രങ്ങള്‍ കാണാം
അടുത്തിടെയാണ് റിതുവിന്‌റെ കാമുകനായ ജിയ ഇറാനിയെ കുറിച്ച് എല്ലാവരും അറിഞ്ഞത്. റിതുവിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ജിയ വാര്‍ത്തകളില്‍ നിറഞ്ഞത്. റിതുവുമായി നാല് വര്‍ഷമായി പ്രണയത്തിലാണെന്ന് ജിയ ഇറാനി വെളിപ്പെടുത്തിയിരുന്നു.

കുടജാദ്രി എന്ന ഗാനത്തില്‍ പ്രത്യക്ഷപ്പെട്ട ജിയ ഇറാനി അഭിനയ രംഗത്ത് സജീവമായുണ്ട്. വിവാഹ മോചിതനായ ജിയ കേസ് നടന്നുകൊണ്ടിരിക്കുന്ന സമയമായതുകൊണ്ടാണ് മുന്‍പ് റിതുവുമായുളള പ്രണയത്തെ കുറിച്ച് പറയാതിരുന്നത്. ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും തന്നെ മോചിതനാവാന്‍ സഹായിച്ചത് ഋതുവാണെന്ന് ജിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന്‌റെ രഹസ്യകോഡ് താനും റിതുവും നേരത്തെ തന്നെ ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി എത്തിരിക്കുകയാണ് ജിയ ഇറാനി.
Also Read: ദിവസം വെറും 100 രൂപ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപ, അറിയാം എങ്ങനെയെന്ന്

ഭാര്‍ഗവി നിലയം വീക്ക്‌ലി ടാസ്‌ക്കില്‍ കൊലയാളിയായ മണിക്കുട്ടനും അസിസ്റ്റന്റായ റംസാനും ബിഗ് ബോസ് നല്‍കിയ കോഡ് ഭാഷയായിരുന്നു കുക്കുരുക്കു, കൂ കൂ. ഈ രഹസ്യ കോഡ് താനും റിതുവും നേരത്തെ തന്നെ ഉപയോഗിച്ചിരുന്നതായി ജിയ ഇറാനി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. ഋതുവിന്‌റെതായി മുന്‍പ് വന്ന ഓണാശംസ പോസ്റ്റിന് താഴെയാണ് ഇരുവരും ഈ കമന്റുകള്‍ ഇട്ടത്.

ഹാപ്പി ഓണം കുക്കുരു കുക്കു എന്നാണ് ജിയ കമന്റിട്ടത്. ഇതിന് മറുപടിയായി കൂകൂ എന്ന് റിതുവും മറുപടി നല്‍കി. ഈ കമന്‌റിന്‌റെ ഡേറ്റ് നോക്കൂവെന്നും പറഞ്ഞാണ് ജിയ ഇറാനി സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വാരാന്ത്യ എപ്പിസോഡില്‍ ലാലേട്ടന്‍ പറഞ്ഞപ്പോഴാണ് ഈ രഹസ്യകോഡിനെ കുറിച്ച് മറ്റ് മല്‍സരാര്‍ത്ഥികള്‍ അറിഞ്ഞത്. കൊലയാളി ആരാണെന്ന് എല്ലാവരോടും ചോദിച്ചപ്പോള്‍ മണിക്കുട്ടന്റെ പേരാണ് ചിലര്‍ പറഞ്ഞത്.
Recommended Video

ഒടുവില്‍ മണിക്കുട്ടനാണ് കൊലയാളിയെന്ന് എല്ലാവരും അറിയുകയായിരുന്നു. മോഹന്‍ലാല്‍ അന്ന് ഫോണില്‍ മണിക്കുട്ടനെ വിളിച്ചിരുന്നു. ഈ രഹസ്യകോഡ് എല്ലാവര്‍ക്കുംമുന്നില്‍ വെച്ച് ഇരുവരും പറയുകയും ചെയ്തു. ബിഗ് ബോസില്‍ ഇത്തവണയും വീക്ക്‌ലി ടാസ്‌ക്ക് ശ്രദ്ധേയമായിരുന്നു. ഓരോരുത്തരും വേറിട്ട കഥാപാത്രങ്ങളായാണ് ടാസ്‌ക്കില്‍ പങ്കെടുത്തത്. സൂര്യക്കൊപ്പം പോലീസുദ്യോഗസ്ഥ ആയാണ് റിതു മന്ത്ര എത്തിയത്. റിതുവിനും സൂര്യക്കും വലിയൊരു റോള്‍ തന്നെയാണ് ബിഗ് ബോസ് നല്‍കിയത്. സായി, കിടിലം ഫിറോസ്, അനൂപ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചുവീണത്.


Click it and Unblock the Notifications











