പ്രിയപ്പെട്ടവളുടെ മടിയിൽ കിടന്ന് ജിയ ഇറാനി, ഋതുവിന്റെ പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നു

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഷോ പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഷോയ്ക്ക് ലഭിച്ചിരുന്നത്. 2018 ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് രണ്ട് സീസൺ കൂടി ആരംഭിക്കുകയായിരുന്നു. എന്നാൽ ഇവയ്ക്ക് 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് സീസൺ രണ്ടും മൂന്നും നിർത്തി വയ്ക്കുകയായിരുന്നു. ഫിനാലെയിലേയ്ക്ക് അടുക്കുമ്പോഴാണ് മൂന്നാം ഭാഗം നിർത്തി വയ്ക്കുന്നത്.

സിമ്പിൾ ലുക്കിലും അദിതി റാവു ഹൈദരി ഇത്രയും സുന്ദരിയാണോ, ചിത്രങ്ങൾ നോക്കൂ

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതുമന്ത്ര. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളേടൊപ്പം എത്തിയ ഋതു വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. വ്യക്തിത്വത്തിലൂടെയാണ് ഋതു ബിഗ് ബേസ് ഹൗസിൽ ശ്രദ്ധിക്കപ്പെടുന്നത്. ഹൗസിൽ എല്ലാവരോടും വളരെ മികച്ച ബന്ധമായിരുന്നു ഋതു മന്ത്രയ്ക്ക് ഉണ്ടായിരുന്നത്.

സുദേവിനൊടൊപ്പമുള്ള ചിത്രം

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഋതു സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ചിത്രങ്ങളും തന്റെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഋതു പങ്കുവെച്ച നടൻ സുദേവ് നായർക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ''ചില ആളുകൾ നിങ്ങളെ ഒരിക്കലും ഇഷ്ടപ്പെടില്ല. കാരണം നിങ്ങളുടെ ആത്മാവ് അവരെ പ്രകോപിപ്പിക്കന്നു''... എന്ന കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു. ഇത് ആരോടൊ പറയുന്നത് പോലെ അല്ലെങ്കിൽ കോമൺ ആണോ, കിടിലൻ.. ഇത് കണ്ടാൽ ജിയാ ഇറാനി ചോട്ടൻ ഇനി എന്ത് പട്ടി ഷോ ആണ് കാണിക്കാൻ പോകുന്നത്, അനാർക്കലിയിലെ അളിയൻ എന്നിങ്ങനെയുള്ള കമന്റുകളായിരുന്നു ലഭിച്ചത്. ഋതുവിന്റ ചിത്രം വൈറലായതിന് പിന്നാലെ ഋതുവിനോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് ജിയ ഇറാനി രംഗത്ത് എത്തിയിരുന്നു.

ഋതുവിന്റെ മടിയിൽ തലവെച്ച

ഋതുവിന്റെ മടിയിൽ തലവെച്ച് കിടക്കുന്ന ചിത്രമായിരുന്നു ജിയ പങ്കുവെച്ചത്. ഗുഡ് നൈറ്റ് എന്ന കുറിപ്പോടെയായിരുന്നു ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ഇത് കൂടാതെ ഋതുവിനോടൊപ്പമുള്ള മറ്റൊരു ചിത്രം കൂടി ജിയ പങ്കുവെച്ചിരുന്നു. ഋതുവിന്റേയും ഇറാനിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ നൂറ്റാണ്ടിലങ്ങാനും ഇതിന്റെ സ്റ്റോക്ക് തീരുമോ എന്നാണ് ഒരു ആരാധിക ചോദിക്കുന്നത്.

ഋതുവിനൊടൊപ്പമുള്ള ചിത്രം

ഋതുവിന്റെ പേരിനോടൊപ്പമായിരുന്നു ജിയ ഇറാനി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി കൊണ്ടാണ് ജിയ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. കൂടാതെ ഋതുവിനോടൊപ്പമുള്ള ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഋതുവുമായിട്ടുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെതിരെ പ്രേക്ഷകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

വിമർശനം

സ്വകാര്യ ചിത്രങ്ങൾ ഇങ്ങനെ പങ്കുവെയ്ക്കുന്നത് ശരിയല്ലെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ജിയ ഇറാനി ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യുന്നതെന്നും പ്രേക്ഷകർ അന്ന് പറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നപ്പോഴും ഋതുവുമായുള്ള ചിത്രങ്ങൾ ജിയ ഇറാനി നിരന്തരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിൽ ഒരിക്കൽ പോലും ഋതു ജിയയുടെ പേരോ പ്രണയത്തെ കുറിച്ചോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ തനിക്കൊരു പ്രണയമുണ്ടെന്ന് നടി ലാലേട്ടനോട് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് ഋതു പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ജിയ ഇറാനിയെ ഇൻസ്റ്റഗ്രാമിൽ നിന്ന് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.

ഋതു മന്ത്ര ഇൻസ്റ്റഗ്രാം പോസ്റ്റ്

Recommended Video

Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

ജിയ ഇറാനിയുടെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X