ക്ലൈമാക്സ് പൊളിക്കുമെന്ന് ആരാധകർ, ഋതുവിന് പിന്നാലെ ബിഗ് ബോസ് താരങ്ങൾക്കൊപ്പം ജിയയും, ചിത്രം വൈറൽ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. നടിയും മോഡലുമായ ഋതു ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പടുത്തത്. വളരെ ചെറിയ സമയം കൊണ്ട് താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. എല്ലവരോടും മികച്ച സൗഹൃദം സൂക്ഷിക്കുന്ന പെരുമാറ്റമാണ് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഫൈനൽ എട്ടിലെ ഒരു മത്സരാർഥിയാണ് ഋതു.
ഋതുവിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട പേരാണ് ജിയ ഇറാനിയുടേത്. നടനും മോഡലുമായ ജിയയെ ഋതുവിന്റെ പേരിനോടൊപ്പമാണ് പ്രേക്ഷകരുടെ ഇടയിലൽ അറിയപ്പെടുന്നത്. ഋതുവുമായുളള അടുപ്പം വെളിപ്പെടുത്തി കൊണ്ടാണ് ജിയ ഇറാനി ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. തുടക്കത്തിൽ രൂക്ഷവിമർശനം കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ജിയയ്ക്കും ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഇറാനി. രസകരമായ പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. അധികവും ഋതുവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് പങ്കുവെയ്ക്കുന്നത്. ഋതു ബിഗ് ബോസ് ഹൗസിൽ പോയതിന് പിന്നാലെയാണ് ഋതുവിനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. ഇത് ഋതുവിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. യഥാർഥ സ്നേഹമല്ലെന്നും പേരിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് ഋതുവിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെന്നും ആരാധകർ പറഞ്ഞിരുന്നു.

എന്നാൽ വിമർശനങ്ങൾക്ക് ജിയ ഇറാനി ചെവി കൊടുത്തിരുന്നില്ല. പിന്നേയും ഋതുവിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ബിഗ് ബോസിൽ നിന്ന് ഋതു പുറത്ത് ഇറങ്ങിയ ശേഷം പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുമെന്ന് ജിയ പറഞ്ഞിരുന്നു. എന്നാൽ ഋതു എത്തിയതിന് പിന്നാല തന്നെ ഇയാളെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്യുകയായിരുന്നു. ജിയ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള പിണക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ഋതു അൺഫോളോ ചെയ്തെങ്കിലും ഇന്നും ഋതുവിനോടൊപ്പമുള്ള ചിത്രം താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിയാ ഇറാനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ബിഗ് ബോസ് താരങ്ങളോടൊപ്പമുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മജ്സിയഭാനു, സജ്ന, ഫിറോസ് ഖാൻ, ലക്ഷ്മി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. പൊളി ഫിറോസിനോടൊപ്പമുള്ള മറ്റൊരു ചിത്രവും ജിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ലവ് ഇമോജിയോടൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അവിടെയും എത്തിയോ,പൊളി ഓഫ് ഇന്ത്യ ഇന്ന് കുറെ കുരു പൊട്ടും എവിടെ ഋതു, ഋതുവിനെ കണ്ടോ, ഫിനാലെയ്ക്ക് ഉണ്ടാകുമോ, പൊളി മാസ് ക്ലൈമാക്സ് ആയിരിക്കുമല്ലേ, എന്ന് തുടങ്ങുന്ന കമന്റുകളാണ് ലഭിക്കുന്നത്. അധികം പേരും ഋതുവിനെ കുറിച്ചാണ് ചോദിക്കുന്നത്. ഫിനാലെയോടെ ഇരുവരും തമ്മിലുള്ള പിണക്കം മാറുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട് . ഇപ്പോൾ ഋതുവിനെ പോലെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ജിയ ഇറാനി.
ജിയ ഇറാനി ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications