ഫോട്ടോഷൂട്ടിനിടെ ഋതുവിനെ നായ വളഞ്ഞു, എന്റെ കൊച്ച് പേടിച്ച് പോയെന്ന് ജിയ ഇറാനി...
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. മോഡലും നടിയുമായ ഋതുവിനെ ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ഋതുവും ഹൗസിലെത്തിന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ ശ്രദ്ധനേടുകയായിരുന്നു. ഹൗസിലുള്ളവരോടുള്ള ഋതുവിന്റെ പെരുമാറ്റമായിരുന്നു ആരാധകരെ വർധിപ്പിച്ചത്.
ഋതുവിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു നടനും മോഡലുമായ ജിയ ഇറാനിയുടേത്. ഋതുവുമായുള്ള പ്രണയം വെളിപ്പെടുത്തി കൊണ്ടാണ് ജിയ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.. ഋതവിനോടൊപ്പമുള്ള നിരവധി ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഋതുവുമായുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കരുതെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും താരം പരിഗണിച്ചിരുന്നില്ല. പിന്നേയും പങ്കുവെയ്ക്കുകയായിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിയ ഇറാനിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഋതുവിന്റെ ഒരു രസകരമായ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ ഋതുവിനെ പട്ടി വളയുന്നതിന്റെ വീഡിയോയാണ് ജിയ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. എന്റെ കൊച്ച് പോടിച്ച് പോയി എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''കടിക്കില്ല കളിക്കുകയാണെന്നുള്ള ജിയയുടെ ശബ്ദവും വീഡിയോയിൽ കേൾക്കുന്നുണ്ട്. രസകരമായ ഋതുവിന്റെ സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഋതുവിന്റെ മറ്റൊരു വീഡിയോ ജിയ ഇറാനി പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്നുള്ള വീഡിയോയായിരുന്നു അത് . ഗുഡ് നൈറ്റ് ആശംസിച്ച് കൊണ്ടായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ ഋതുവിന്റെ നിരവധി ചിത്രങ്ങൾ ജിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നൽ ഇതിനെ കുറിച്ച് ഋതുവരെ പ്രതികരിച്ചിട്ടില്ല.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഋതു ഇൻസ്റ്റഗ്രാമിൽ നിന്ന് ജിയയെ അൺഫോളോ ചെയ്തിരുന്നു. ഋതുവിന്റെ ലൈവിലും കമന്റുമായി ജിയ എത്തിയിരുന്നു. എന്നാൽ അതിനും ഋതു പ്രതികരിച്ചിരുന്നില്ല. ജിയ തന്നെയാണ് തന്നെ ഇൻസ്റ്റഗ്രാമിൽ നിന്ന് തന്റെ ബ്ലോക്ക് ചെയ്ത കാര്യം പ്രേക്ഷകരോട് വെളിപ്പെടുത്തിയത്.
Recommended Video

ജിയ ഇറാനി തങ്ങളുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഋതു ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരിക്കൽ മാത്രമാണ് താനിക്കൊരു പ്രണയമുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. മോഹൻലാൽ ചോദിച്ചപ്പോഴാണ് പ്രണയത്തെ കുറിച്ച് താരം പറഞ്ഞത്. ഒരു പ്രണയമുണ്ടെന്നും ബിഗ് ബോസില്‍ നിന്നും പുറത്ത് ഇറങ്ങിയാല്‍ അത് കൂടെയുണ്ടാവുമോയെന്ന് അറിയില്ല എന്നുമായിരുന്നു ഋതു അന്ന് പറഞ്ഞത്. ഋതുവിന്റെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ഋതു പ്രണയത്തെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











