ചിത്രങ്ങൾക്ക് പിന്നാലെ ഋതു അയച്ച ശബ്ദ സന്ദേശം പുറത്ത് വിട്ട് ജിയ ഇറാനി....
ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളിൽ ഒരാളാണ് ഋതു മന്ത്ര. നടിയും മോഡലുമായ ഋതു ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടാൻ തുടങ്ങിയത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ഋതു ബിഗ് ബോസ് ഹൗസിൽ എത്തിയത്. വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ഗ്ലാമറസ് ലുക്കിൽ രശ്മി നായർ, ചിത്രം നോക്കൂ
ബിഗ് ബോസ് ഹൗസിലെ ഏറ്റവും സൈലന്റായ മത്സരാർഥിയാണ് ഋതു മന്ത്ര. മറ്റുള്ളവരുമായി അനാവശ്യ വഴക്കുകൾക്കും തർക്കത്തിനുമൊന്നും ഋതു പോകാറില്ല. എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് ഋതു ഇടപെടുന്നത്. ഇത് താരത്തിന്റെ നല്ല ഗുണമായിട്ടാണ് പ്രേക്ഷകർ കാണുന്നത്. തുടക്കത്തിൽ ഹൗസിൽ അധികം സജീവമായിരുന്നില്ല ഋതു മന്ത്ര. പിന്നീട് ഋതു കൂടുതൽ ആക്ടീവ് ആകുകയായിരുന്നു. ബിഗ് ബോസ് സീസൺ 3യിലെ അവസാനത്തെ ക്യാപ്റ്റനാണ് ഋതു മന്ത്ര.
Recommended Video

ഋതുവിന്റെ പേര് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാൻ തുടങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു പേരായിരുന്നു ജിയ ഇറാനിയുടേത്. നടനും മോഡലുമായ ഇയാൾ ഋതുവിന്റെ കാമുകനാണെന്ന് സ്വയം ആരോപിച്ച് കൊണ്ട് രംഗത്ത് എത്തുകയായിരുന്നു. ഋതുവുമായുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പ്രണയത്തിലാണെന്നുള്ള വിവരം പുറത്തു വിട്ടത്. ദിവസേനെ ഋതുവുമായുള്ള സ്വകാര്യ ചിത്രങ്ങൾ ജിയ പങ്കുവെയ്ക്കാറുണ്ട്. നിരവധി യാത്രകൾ തങ്ങൾ ഒരുമിച്ചു നടത്തിയിട്ടുണ്ട് എന്നും, ആയിരക്കണക്കിന് ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ജിയ ഇറാനിക്കൊപ്പമുള്ള ഋതുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

എന്നാൽ പ്രേക്ഷകർ ഇത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ഇത് ഋതുവിന്റെ യഥാർഥ കാമുകൻ അല്ലെന്നും യഥാർഥ കാമുകൻ ആയിരുന്നെങ്കിൽ സോഷ്യൽ മീഡിയയിലൂടെ സ്വാകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കില്ലെന്നും പ്രേക്ഷകർ പറയുന്നു. ചിത്രങ്ങൾക്ക് ശേഷം ഋതുവിന്റെ ശബ്ദ സന്ദേശം പുറത്ത് വിട്ടിരിക്കുകയാണ് ജിയ ഇറാനി, ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഋതു തിനിക്ക് അയച്ച ഓഡിയോ നോട്ട് ഇയാൾ പങ്കുവെച്ചിരിക്കുന്നത്. ഋതു ബിഗ് ബോസിൽ കയറും മുൻപ് അയച്ച ശബ്ദ സന്ദേശമാണിത്.

ബിഗ് ബോസിൽ കയറുന്നതിന് അഞ്ചു ദിവസം മുൻപേ വസീഗര സോങ് ഋതു ആലപിക്കുന്ന വീഡിയോ കണ്ട് ആരോ അഭിനന്ദിച്ചു കൊണ്ട് അയച്ചതാണ് എന്ന ക്യാപ്‌ഷനോടെയാണ് ഓഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഫാനിനെ കിട്ടിയ സന്തോഷം ആണ് ഇതെന്നും ഇപ്പോൾ ഇതാണോ സ്ഥിതിയെന്നും ജിയ ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. 'കണ്ട കണ്ട ഫാൻസ് കയറുന്നത് കണ്ട; എല്ദോയ്ക്ക് ഫാൻസ് ആയെ', എന്നും ഋതു ഓഡിയോ നോട്ടിൽ പറയുന്നുണ്ട്.. ജിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറവലായിട്ടുണ്ട്. സ്വകാര്യ സന്ദേശം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ശരിയല്ല എന്നാണ് ആരാധകർ പറയുന്നത്.

ഒരു വാരാന്ത്യം എപ്പിസോഡിൽ ഋതു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മോഹൻലാൽ പ്രണയത്തെ കുറിച്ച് മത്സരാർഥികളോട് ചോദിച്ചതിനെ തുടർന്നാണ് ഋതു തന്റെ പ്രണയം വെളിപ്പെടുത്തിയത്. തനിക്ക് ഒരാളെ ഇഷ്ടമാണെന്നും . എന്നാൽ അത് എന്താകുമെന്ന് അറിയില്ല, താൻ തിരിച്ച് ചെല്ലുമ്പോൾ അതുണ്ടാകുമോ എന്നറിയില്ലെന്നും ഋതു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഋതുവിനോടൊപ്പമുള്ള ഒരു ചിത്രം ജിയ ഇറാനി പങ്കുവെച്ചിരുന്നു. ഋതുവിന ചുംബിക്കുന്ന ചിത്രമായിരുന്നു ഇത്. തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ.. എന്നായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചായായിരുന്നു. ജിയ പ്രണയത്തെ കുറിച്ച് പറയുന്നത് പോലെ ഋതു എന്താണ് ഹൗസിൽ തന്റെ കാമുകനെ കുറിച്ച് സംസാരിക്കാത്തതെന്ന് പ്രേക്ഷകർ സംശയം ഉന്നയിച്ചിട്ടുണ്ട്.
ജിയ ഇറാനി ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications