ഇഷ്ടമാണ്, അത് പറയാൻ ഒരു നാണവുമില്ല, മറക്കാൻ പറ്റില്ലെന്ന് ജിയ, ഋതുവിനോട് ഇത്രയ്ക്ക് ഇഷ്ടമോ...
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. ഗായികയും മോഡലുമായ ഋതുവിനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടാൻ തുടങ്ങിയത് ബിഗ് ബോസ് ഷോയിലൂടെയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികൾക്കൊപ്പമാണ് ഋതു ബിഗ് ബോസ് ഷോയിൽ എത്തിയത്. തുടക്കത്തിൽ അൽപം തണുത്ത പ്രകടനമായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു.
ബിഗ് ബോസ് ഷോയിലൂടെ ഋതു ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു നടനും മോഡലുമായ ജിയ ഇറാനിയുടേത്. ഋതുവുമായി പ്രണയത്തെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ജിയ പ്രേക്ഷകരുടെ ഇടയിൽ എത്തുന്നത്. തുടക്കത്തിൽ പ്രേക്ഷകർ ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പിന്നീട് ഋതുവിനോടൊപ്പമുളള ചിത്രങ്ങൾ താരം പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ ജിയ ഇറാനി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയായിരുന്നു.

ഋതുവിനോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ ജിയ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് ഋതുവിന്റെ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. എതിർപ്പുമായി ഇവർ രംഗത്തെത്തുകയായിരുന്നു. ഋതുവിനെ ജിയ യഥാർഥത്തിൽ സ്നേഹിക്കുന്നില്ലെന്നും പ്രശസ്തിയ്ക്ക് വേണ്ടിയാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പേസ്റ്റ് ചെയ്യുന്നതെന്നും ഒരു വിഭാഗം പേർ പറഞ്ഞിരുന്നു. ഷോയിൽ നിന്ന് ഋതു എത്തിയതിന് ശേഷം ഇതിനുള്ള മറുപടിയുമായി ഒന്നിച്ച് ലൈവിൽ എത്തുമെന്നാണ് മറുപടിയായി ജിയ അന്ന് പറഞ്ഞിരുന്നു.

എന്നാൽ ബിഗ് ബോസ് ഷോയിൽ ഒരിക്കൽ പോലും ഋതു ജിയ ഇറാനിയെ കുറിച്ച് പറഞ്ഞിരുന്നില്ല. ഷോയുടെ അവാസന ഘട്ടത്തിൽ മോഹൻലാൽ ചോദിക്കുമ്പോഴാണ് ഋതു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. എന്നാൽ പേരോ മറ്റ് വിവരങ്ങളൊ താരം പറഞ്ഞിരുന്നില്ല. തനിക്കൊരു പ്രണയം ഉണ്ടെന്ന് മാത്രമായിരുന്നു അന്ന് പറഞ്ഞത്. ഋതു ഹൗസിലെ മറ്റൊരാളോടും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നില്ല.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് പിന്നാലെ ഋതു മന്ത്ര ജിയ ഇറാനിയെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്യുകയായിരുന്നു. ഋതുവും ജിയ ഇറാനിയുമായുള്ള പിണക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയായിരുന്നു. ഋതു അൺഫോളോ ചെയ്തിട്ടും ഋതുവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ജിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
Recommended Video

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഋതുവിനോടൊപ്പമുള്ള വീഡിയോയാണ് ജിയ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ഒരു ഡയലോഗും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമ ഡയലോഗാണ് വീഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്നത്. തനിക്ക് അവളെ ഇഷ്ടമാണെന്നും അത് പറയാൻ ഒരു നാണവുമില്ല. അവൾ എന്ത് പറഞ്ഞാലും തനിക്ക് മറക്കാൻ പറ്റില്ലെന്നുമാണ് ഡയലോഗ്. ജിയയയുടെ വീഡിയോ വൈറലായിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിച്ചാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications