ഫേക്കാണ് പുതിയ ട്രെന്‍ഡ്, കുറെ പേര്‍ ഈ ഒരു സ്‌റ്റൈലിലാണെന്ന് തോന്നുന്നു, ജിയയുടെ പോസ്റ്റ്
ബിഗ് ബോസ് താരം ഋതു മന്ത്രയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ജിയ ഇറാനി. ഋതുവുമായി പ്രണയത്തിലാണെന്നും ഇപ്പോഴാണ് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ സാധിച്ചതെന്നും കുറിച്ചാണ് ജിയയുടെ എത്തിയത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത് എന്നാണ് മുന്‍പ് ജിയ പറഞ്ഞത്. ഋതുവിനെ പോലെ മോഡലിംഗ് രംഗത്ത് തിളങ്ങിയ താരമാണ് ജിയ ഇറാനി. ജിയ പറഞ്ഞത് ആദ്യം ആരും വിശ്വസിച്ചില്ലെങ്കിലും പിന്നീട് ഋതുവിനൊപ്പമുളള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ എല്ലാവരിലും സംശയമുണ്ടായി.
നടി ഷംന കാസിമിന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
ബിഗ് ബോസിലുളള സമയത്ത് പുറത്ത് ഒരു റിലേഷനുണ്ടെന്ന് ഋതു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ശേഷം ഇതേകുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല നടി. ബിഗ് ബോസിന് ശേഷം ജിയയെ ഋതു ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു. അതേസമയം ഋതുവിനെ കുറിച്ചുളള പോസ്റ്റുകളുമായി എപ്പോഴും എത്താറുണ്ട് ജിയ ഇറാനി.

നിമിഷനേരംകൊണ്ടാണ് ഇതെല്ലാം വൈറലാകാറുളളത്. ഋതുവിനോടുളള പ്രണയം പല സമയത്തും പ്രകടിപ്പിക്കാറുണ്ട് നടന്‍. അതേസമയം ജിയ ഇറാനിയുടെതായി വന്ന എറ്റവും പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മാസ്ക്ക് കൊണ്ട് പകുതി മറച്ച മുഖം കാണിച്ചുളള ചിത്രം പങ്കുവെച്ചാണ് ജിയയുടെ പോസ്റ്റ് വന്നത്.

'ഫേക്കാണ് പുതിയ ട്രെന്‍ഡ്, കുറെ പേര്‍ ആ ഒരു സ്‌റ്റൈലിലാണെന്ന് തോന്നുന്നു' എന്ന് ചിത്രത്തിനൊപ്പം കുറിച്ചാണ് ജിയ എത്തിയത്. എന്നാല്‍ ഇത് ഋതുവിനെ ഉദ്ദേശിച്ചാണോ എന്ന കാര്യം വ്യക്തമല്ല. ജിയ ഇറാനിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വിട്ടുകളയണം അതിനെയൊക്കെ ബ്രോ എന്നാണ് ഒരാള്‍ കുറിച്ചത്.

മാസ്‌ക്ക് വെച്ച് തുടരാന്‍ ഒരാള്‍ക്ക് അധികകാലം കഴിയില്ലെന്ന് മറ്റൊരു കമന്റും വന്നു. 'ഒന്നുകില്‍ അവര്‍ക്ക് അത് സ്വയം എടുക്കേണ്ടിവരും, അല്ലെങ്കില്‍ മറ്റുള്ളവര്‍ അത് പറിച്ചെടുക്കും'. അതേസമയം ബിഗ് ബോസിലെ ഇത്തവണത്തെ ഫൈനല്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു മന്ത്ര. ഫൈനല്‍ കഴിയാത്തതിനാല്‍ ഇതുവരെ അഭിമുഖങ്ങളിലും മറ്റു പരിപാടികളിലും ഒന്നും നടി പങ്കെടുത്തില്ല.
Recommended Video

കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെയാണ് ഋതു മന്ത്ര ആക്ടീവാകാറുളളത്. ബിഗ് ബോസിന് ശേഷം പ്രേക്ഷക പിന്തുണ കൂടിയ മല്‍സരാര്‍ത്ഥിയാണ് ഋതു. നടിയുടെ പേരില്‍ ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. തുടക്കത്തില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന താരത്തെ രണ്ടാം പകുതിയിലാണ് ബിഗ് ബോസ് ഹൗസില്‍ കൂടുതല്‍ ആക്ടീവായി കണ്ടത്. ബിഗ് ബോസിന് മുന്‍പ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു ഋതു മന്ത്ര. എന്നാല്‍ നടി ചെയ്ത റോളുകളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications