ഡിംപൽ ധരിച്ചത് ജൂലിയറ്റിന്റെ യൂണിഫോം ആയിരുന്നോ, സത്യം തുറന്ന് പറഞ്ഞ് ജൂലിയറ്റിന്റെ മാതാപിതാക്കൾ

ബിഗ് ബോസ് സീസൺ 3 ആരംഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായ പേരുകളാണ് ഡിംപൽ ഭാലും കൂട്ടുകാരി ജൂലിയറ്റും. മലയാളി പ്രേക്ഷകർക്ക് സുപരിചിതമല്ലാത്ത വ്യക്തിയാണ് ഡിംപൽ. എന്നാൽ ഷോ തുടങ്ങി ദിവസങ്ങൾ കൊണ്ട് തന്നെ ഡിംപ‍ൽ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. പ്രേക്ഷകർക്ക് മാത്രമല്ല സഹമത്സരാർഥികൾക്കും ഡിംപൽ പ്രിയപ്പെട്ടതാണ്. ഡിംപലിന്റ അടുത്ത സുഹൃത്താണ് ജൂലിയറ്റ്. ഡിപംൽ ബിഗ് ബോസ് ഹൗസിൽ എത്തിയതോടെ ജൂലിയറ്റിന്റെ പേരും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ആത്മസുഹൃത്തിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ജൂലിയറ്റിന്റെ പേര് ചർച്ചയായത്. എല്ലവരും നിറ കണ്ണുകളോടെയാണ് ജൂലിയറ്റ്- ഡിംപൽ സൗഹൃദത്തിനെ കുറിച്ച് കേട്ടത്.

Dimpal Bhal


വൈൽഡ് കാർഡ് എൻട്രിയിലൂടെ മിഷേൽ ബിഗ് ബോസ് ഹൗസിൽ എത്തിയതിന് പിന്നാലെ വീണ്ടും ജൂലിയറ്റിന്റെ പേര് സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്. ഡിംപൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും ഗെയിമിന് വേണ്ടിയാണ് ജൂലിയറ്റിന്റെ വീട്ടിൽ പോയതെന്നും ടാറ്റുവും യൂണിഫോം ധരിച്ചതും ബിഗ് ബോസ് മത്സരത്തെ മുന്നിൽ കണ്ടു കൊണ്ടാണെന്നുമാണ് മിഷേൽ പറഞ്ഞത്.

മിഷേലിന്റെ കണ്ടുപിടിത്തം ബിഗ് ബോസ്ഹൗസിന് അകത്തും പുറത്തും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തി ജൂലിയറ്റിന്റെ മാതാപിതാക്കൾ രംഗത്ത്. കേരളീയം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജൂലിയറ്റും ഡിംപലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

Recommended Video

Bigg Boss Malayalam : അമിട്ട് പൊട്ടിച്ച് മിഷേൽ.. ഇനി അടിയുടെ പൂരം

ഷോയിൽ ഡിംപൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്നാണ് ജൂലിയറ്റിന്റെ അച്ഛനും അമ്മയും പറയുന്നത്. സംഭവം വൈറലായപ്പോൾ ഇതിനെ കുറിച്ച് നിരവധി പേർ ചോദിച്ചതായും ജൂലിയറ്റിന്റെ അമ്മ പറഞ്ഞു. 20 വർഷത്തിന് ശേഷമാണ് ഡിംപൽ തങ്ങളെ കാണൻ എത്തിയെന്നും ഡിംപലിനെ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും ജൂലിയറ്റിന്റെ അമ്മ പറഞ്ഞു. താൻ പറഞ്ഞത് അനുസരിച്ചിട്ടാണ് ഡിംപൽ യൂണിഫോം ധരിച്ചത്. അവസാനം വന്നപ്പോഴാണ് ബിഗ് ബോസ് ഹൗസിൽ പോകുന്ന വിവരം പറഞ്ഞത്. ആരോടും പറയരുതെന്നും ഷോ കഴിഞ്ഞിട്ട് ആദ്യം ഇങ്ങോട്ട് വരുമെന്നും ഡിംപൽ പറഞ്ഞിരുന്നതായും ജൂലിയറ്റിന്റെ അമ്മ പറഞ്ഞു. കൂടാതെ ഡിംപൽ ധരിച്ച ജൂലിയറ്റിന്റെ യൂണിഫോം കാണിച്ച് കൊടുത്തിരുന്നു. തന്റെ മകൾക്ക് നല്ല ഉയരവും വണ്ണവും ഉണ്ടായിരുന്നുവെന്നും ജൂലിയറ്റിന്റെ അച്ഛനും പറഞ്ഞിരുന്നു. ടാസ്ക്കിൽ ഡിംപൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

വീഡിയോ , കടപ്പാട്, കേരളീയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X