സൂര്യയെ 10 ആഴ്ച ഇമോഷണലി യൂസ് ചെയ്തു; മറ്റ് താരങ്ങളുടെ വാദങ്ങളെ പൊളിച്ചെഴുതി മണിക്കുട്ടന്റെ മറുപടി

ശക്താരയ മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പുത്തന്‍ വീക്ക്‌ലി ടാസ്‌ക് ആണ് ഈ ആഴ്ച ബിഗ് ബോസ് കൊടുത്തത്. നാട്ടൂക്കുട്ടം എന്ന പേരില്‍ നടത്തുന്ന ടാസ്‌കില്‍ മണിക്കുട്ടനെ ചോദ്യം ചെയ്യുന്ന വീഡിയോ വ്യാപകമായി വൈറലായിരുന്നു. എതിര്‍ ടീമിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളാണ് മണിക്കുട്ടന്‍ നല്‍കിയത്.

ആരെയും മയക്കുന്ന നോട്ടം, നടി പ്രിയ ഭാവനി ശങ്കറിൻ്റെ കിടിലൻ ഫോട്ടോസ് വൈറലാവുന്നു

ആറ് പേര്‍ ഒരുമിച്ച് നിന്ന് ബഹളം ഉണ്ടാക്കിയപ്പോഴും മണിക്കുട്ടന്റെ ശബ്ദം ഉയര്‍ന്ന് നിന്നു. ഇത് ആരാധകര്‍ക്ക് സന്തോഷം നല്‍കിയ നിമിഷമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഇതിനിടെ മണിക്കുട്ടന്റെയും മറ്റ് താരങ്ങളുടെയും വാദപ്രതിവാദങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു ആരാധിക എഴുതിയിരുന്നു. അത് വൈറലാവുകയാണ്.

  സൂര്യയെ 10 ആഴ്ച ഇമോഷണലി യൂസ് ചെയ്തു

'മണിക്കുട്ടന്‍: നിന്റെ ഗെയിം പ്ലാന്‍ ഇല്‍ കൂട്ട് നില്‍ക്കാത്തവര്‍ ചതിയന്മാര്‍ ആണെങ്കില്‍ ഞാന്‍ ചതിയന്‍ ആണെടാ? ഫിറോസ്: മിണ്ടരുത്. മണിക്കുട്ടന്‍: മിണ്ടരുതെന്നു പറയാന്‍ തനിക്ക് യോഗ്യത ഇല്ല? നോബി : ഫിറോസ് ചെയ്ത കാര്യം എന്റെ തലയില്‍ കേറ്റി വെക്കാന്‍ നോക്കിയാല്‍ മണിക്കുട്ടാ, നിന്നെ മലയാളികള്‍ എടുത്തോളും. മണിക്കുട്ടന്‍: ഈ പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് പറഞ്ഞു ചെരിപ്പില്‍ പേരെഴുതി കാണിച്ചു താങ്കള്‍. ഞാന്‍ അത് ഇത് വരെ പറയാത്തത് എന്റെ ആണത്തം.

 സൂര്യയെ 10 ആഴ്ച ഇമോഷണലി യൂസ് ചെയ്തു

ക്യാമറയില്‍ നോക്കെടാ. നിന്റെ മുഖം മൂടി അഴിഞ്ഞു ഫിറോസ്. നീ ചേര്‍ത്ത് വിവച്ച കൊള്ളസാമ്രാജ്യം തീര്‍ന്നു ഫിറോസ്. കേരളക്കര നിന്നെ വലിച്ചു കീറാന്‍ പോകുവാണെടാ. മണിക്കുട്ടന്റെ വാള് നാക്കാണെടാ. റംസാന്‍: പാവം സൂര്യ ചേച്ചിയെ പത്ത് ആഴ്ച ഇമോഷണലി യൂസ് ചെയ്തു നിങ്ങള്‍. നാണം കെട്ട ഗെയിം.

   സൂര്യയെ 10 ആഴ്ച ഇമോഷണലി യൂസ് ചെയ്തു

മണിക്കുട്ടന്‍: അത് നീയാണെടാ ഒരു പാവം പെങ്കൊച്ചിനെ കൊണ്ട് ആപ്പിള്‍ പഴം എല്ലാം അരിയിച്ചു. അവളെ കൊണ്ട് പാലില്‍ ചോക്ലേറ്റ് കലക്കിക്കുന്നു. അയ്യേ. ഫിറോസ് നിന്റെ മുഖം മൂടി അഴിഞ്ഞു. ആണുങ്ങളെ പോലെ കളിക്കാന്‍ അറിയാതെ പെണ്ണുങ്ങളെ മുന്‍നിര്‍ത്തി ഗെയിം കളിക്കുന്നു.
കലിംഗ നാട് ടീം ഓണ്‍ എയര്‍. ശേഷം മണിക്കുട്ടന്‍ ഡാന്‍സ് കളിച്ചോണ്ട് ചിരിക്കുന്നു. റംസാന്‍: ആ വളിച്ച ചിരി കാണട്ടെ. കോലോത്തെ നാട് ടീം: അയ്യേ അയ്യേ.. ഫാന്‍സിന് ഏറ്റവും സന്തോഷം സമ്മാനിച്ച നിമിഷങ്ങള്‍ അതായിരുന്നു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
  സൂര്യയെ 10 ആഴ്ച ഇമോഷണലി യൂസ് ചെയ്തു

ഇതുവരെ നാട്ടുക്കൂട്ടം ടാസ്‌കില്‍ പങ്കെടുത്ത എല്ലാവരും പരസ്പരം കലഹിച്ചു എന്നല്ലാതെ കൃത്യമായ ഉത്തരങ്ങള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ ചോദിക്കാന്‍ നിന്നവര്‍ക്കെല്ലാം കൃത്യമായ പോയിന്റുകള്‍ വെച്ച് വായ അടപ്പിച്ചുള്ള മറുപടിയായിരുന്നു മണിക്കുട്ടന്‍ നല്‍കിയത്. എന്നാല്‍ സൂര്യയുടെ പ്രണയത്തെ നിസാരമായി കാണാതെ അതിനെ വീണ്ടും ചര്‍ച്ചാക്കാനുള്ള അവസരം നല്‍കാതെ ഒഴിവാക്കാമെന്ന് കൂടി ചിലര്‍ സൂചിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X