ഈ ടോട്ടൽ സീസൺ മിക്കവാറും അവളുടെ കൈയിലാകും, ഡിംപലിനെ കുറിച്ച് ഫിറോസിന്റെ പ്രവചനം

ബിഗ് ബോസ് സീസൺ 3 ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ പ്രണയദിനത്തിലാണ് ആരംഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഈ സീസൺ 3 യുടെ ഭാഗമായിട്ടുണ്ട്. ഷോ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിട്ടുണ്ട്.

അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായ മത്സരാർഥികളാണ് ഡിംപൽ ഭാലും, മജിസിയ ഭാനുവും. ആദ്യ ദിവസം മുതലെ പ്രേക്ഷകരുടെ ഇടയിൽ ഇരുവരും ചർച്ച വിഷയമായിരുന്നു. കഴിഞ്ഞ ദിവസത്തെ വീക്കിലി ടാസ്ക്ക് കഴിഞ്ഞതിന് പിന്നാലെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരിക്കുകയാണ്. ഇപ്പോഴിതാ സീസൺ 3 ലെ മത്സരാർഥി കിടലൻ ഫിറോസ് ഇരുവരേയും കുറിച്ച് നടത്തിയ വിലയിരുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഫിറോസിന്റെ പ്രവചനം

ഡിംപൽ, ഭാനു എന്നിവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ടാസ്ക്കിന് ശേഷമായിരുന്നു ഫിറോസിന്റെ പ്രവചനം. ഫിറോസിനോടൊപ്പം സായ്, ലക്ഷമി ജയൻ തുടങ്ങിയവരുമുണ്ട്. കുട്ടിക്കാലത്ത് നഷ്ടടപ്പെട്ട സുഹൃത്തിനെ കുറിച്ചും തന്റെ അസുഖത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചുമാണ് ഡിംപൽ പറഞ്ഞത്. മറ്റുള്ള മത്സാർഥികൾക്കൊപ്പം തന്നെ പ്രേക്ഷകരുടെ കണ്ണുകളും ഈറൻ അണിഞ്ഞിരുന്നു. വളരെ മികച്ച രീതിയിലായിരുന്നു ഡിംപലിന്റെ അവതരണവും.

മജിസിയ വെളിപ്പെടുത്തിയത്

തന്റെ കരിയറിലെ നേട്ടങ്ങളെ കുറിച്ചായിരുന്നു മജിസിയ വെളിപ്പെടുത്തിയത്. സ്പോർട്സ് രംഗത്ത് എത്തിയതും മെഡലുകൾ സ്വന്തമാക്കിയതും ഏറെ അഭിമാനത്തോടെയായിരുന്നു ഭാനും ഹൗസ് അംഗങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. കയ്യടികളോടെയായിരുന്നു മജിസിയയേയും സഹമത്സരാർഥികൾ സ്വീകരിച്ചത്. ഇവരുടെ ടാസ്ക്കിന് ശേഷമായിരുന്നു ഫിറോസിന്റേയും കൂട്ടരുടേയും വിലയിരുത്തൽ.

നേട്ടങ്ങൾ

മജിസിയ ഭാനു കേരളത്തിനായി നേടിയ മെഡലുകളുടെ നേട്ടങ്ങൾ വിഷയമാക്കി തുറന്ന് പറഞ്ഞ് കേരളക്കരയെ ഏറ്റെടുത്തുവെന്നും ഡിംപിൾ വേറെ ലെവലായെന്നുമാണ് ഫിറോസിന്റെ അഭിപ്രായം. നേരത്തേ പറഞ്ഞ നമ്മളെ മാർക്കറ്റ് ചെയ്യാൻ നമ്മൾ മാത്രമേ ഇവിടെയുള്ളൂ എന്ന പോയിന്റ് കൃത്യമായി വിനിയോഗിച്ചത് ഡിംപിൾ ആണെന്ന് സായി വിഷ്ണു ചൂണ്ടിക്കാട്ടി. അവൾ പെർഫെക്ട് ഷോ മേക്കറെന്നും അവൾക്കെതിരെ കളിക്കുന്നവർ മനുഷ്യത്വമില്ലാത്തവരാണെന്നും ഫിറോസും ചൂണ്ടിക്കാട്ടുകയുണ്ടായി.

ഡിംപലിനെ കുറിച്ച് ഫിറോസിന്റെ പ്രവചനം

കൂടാതെ റംസാൻ ഡ്രസ്സിന്റെ കാര്യം പറഞ്ഞപ്പോൾ കയർത്തു സംസാരിച്ചതും അവളിൽ ശ്രദ്ധിക്കപ്പെട്ടുവെന്നും സൈക്കോളജി പഠിച്ചതിനാൽ അതിന്റെ ഗുണം അവളുടെ പേഴ്സണാലിറ്റിയിൽ കാട്ടുന്നുണ്ടെന്നും ഫിറോസ് സായിയോടും ലക്ഷ്മിയോടുമായി പറഞ്ഞു.ടോട്ടൽ സീസൺ മിക്കവാറും അവളുടെ കൈയിലാകും ഫിറോസ് കൂട്ടിച്ചേർത്തു. അവൾ അവളുടെ ഹെയർ സ്റ്റൈലും ചിന്തകളും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയാണെന്ന് സായി വിഷ്ണുവും അഭിപ്രായപ്പെട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X