For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലം ഫിറോസിന് സഹായവുമായി മജ്സിയ ഭാനു, ഒരുപാടിഷ്ടമെന്ന് താരം, അഭിനന്ദനവുമായി ആരാധകർ

  |

  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയണ് ബിഗ് ബോസ്. ഹിന്ദിയിൽ ആയിരുന്നു ബിഗ് ബോസ് ആദ്യം ആരംഭിക്കുന്നത്. വൻ വിജയമായതിനെ തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും തുടങ്ങുകയായിരുന്നു. സൂപ്പർതാരങ്ങൾ അവതാരകരായി എത്തുന്ന ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് . താരങ്ങളുടെ റിയൽ ലൈഫാണ് ബിഗ് ബോസിലൂടെ കാണിക്കുന്നത്.

  വേദികയുടെ തന്ത്രം ഫലിച്ചോ, സഞ്ജനയുടെ ജോലി കാര്യത്തിൽ സംഭവിച്ചത്, അച്ഛനെ വിമർശിച്ച് മകൻ

  2018 ആണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു എത്തിയത്. സാബു മോൻ ആയിരുന്നു ആദ്യ സീസൺ വിജയിച്ചത്. രണ്ടാം സീസൺ 2020 ആയിരുന്നു തുടങ്ങിയത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. 2021 ആയിരുന്നു ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച ആരംഭിച്ച ഷോ വൻ വിജയമായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസൺ 3യ്ക്ക് ലഭിച്ചത്.

  അർജുന്റേയും മകളുടേയും കാര്യം നിരന്തരം ചോദിക്കും, ശ്രീദേവിയുടെ സ്വഭാവത്തെ കുറിച്ച് ബോണി കപൂർ

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഷോയിൽ എത്തിയിരുന്നു. മണിക്കുട്ടൻ ആയിരുന്നു ഷോയുടെ വിജയി ആയത്. ഭാഗ്യലക്ഷ്മി, കിടിലൻ ഫിറോസ്, റംസാൻ, ഫിറേസ് ഖാൻ , ഗായിക ലക്ഷ്മി ജയൻ, മജ്സിയ ഭാനു, സായി, അനൂപ്, ഋതു, സൂര്, ഡിംപൽ എന്നിവരായിരുന്നു ബിഗ് ബോസ് സീസൺ 3 ലെ മത്സരാർഥികൾ. താരങ്ങൾക്കൊപ്പം എത്തിയ പുതുമുഖങ്ങൾക്കും . മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.

  ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേരാണ് കിടിലം ഫിറോസ്. മികച്ച മത്സരാർഥിയായിരുന്നു ഫിറോസ്. അവസാനം വരെ ഷോയിൽ നിന്നിരുന്നു. ആറാം സ്ഥാനമായിരുന്നു ഫിറോസ് നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് കിടിലൻ ഫിറോസ്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഫിറോസിന്റെ കുറിപ്പാണ്. സനാഥാലയം സന്ദർശിക്കാൻ മജ്സിയ ഭാനുവും ലക്ഷ്മിയും എത്തിയതിനെ കുറിച്ചാണ് താരം വാചാലനാവുന്നത്. ഭാനുവിന്റെ വക സമ്മാനത്തെ കുറിച്ചും കിടിലം പറയുന്നുണ്ട്.

  കിടിലത്തിന്റെ വാക്കുകൾ ഇങ്ങനെ'' സൗഹൃദങ്ങളുടെ ശക്തി 💎വൈകുന്നേരം SANADHALAYAM Can care centre ഇൽ ഞങ്ങളാകെ വിയർത്തിരിക്കുന്നയാണ് !!
  മൂന്നു വയസ്സുള്ള ഒരു കുഞ്ഞാവ വരും .താമസിക്കാനിടമില്ലാത്തതു കൊണ്ട് ഒരു മുറി കൂടി സെറ്റ് ആക്കുകയാണല്ലോ .പക്ഷേ ആ പണി ഇന്നത്തോടെ നിന്നു !!പൂശും ,ഫ്ലോർ പണിയും നാളെമുതൽ ലേബർ കൊടുക്കാൻ വഴിയില്ല !!എന്ത്ചെയ്യും ? മെറ്റീരിയൽ ആണെങ്കിൽ എത്രവേണമെങ്കിലും നിങ്ങളോട് ചോദിക്കാം .നിങ്ങൾ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട് .ഇതിപ്പോ ലേബർ ചാർജ് അല്ലേ ? കയ്യിലുള്ളതൊക്കെ കുലുക്കി തീർത്തിട്ടിരിക്കുകയാണ് ഞങ്ങൾ .

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  സന്ധ്യയോടെ പെങ്ങളൂട്ടികൾ രണ്ടാളും സനാഥാലയം കാണാൻ വന്നു. ഭാനുവും ലക്ഷ്മിയും. എല്ലായിടവും കണ്ടു കേട്ട് സന്തോഷമായി പോകാൻ നേരം ചോദിച്ചു ,
  ഇതെന്താ പണി തീരാത്തത് ??-ലേബർ ചാർജ് സെറ്റ് ആക്കാൻ ഉള്ള താമസം മോളേ .സെറ്റ് ആകും .അടുത്ത വരവിനു നോക്കിക്കോ, ഞങ്ങൾ ഇവിടെ ഗംഭീരമാക്കി മാറ്റും. ഭാനു - വലിയ ഡയലോഗ് ഒന്നും വേണ്ട .ഇങ്ങള് പണിക്കാരോട് നാളെ വരാൻ പറയൂ പണിക്കൂലി എന്റെ വക .സനാഥാലയം അതാണ് .
  ഒന്നും മുടങ്ങാതെ ഏതോ ഒരു അദൃശ്യ ശക്തി പരിപാലിക്കുന്ന ഒരിടം !!ഒരുപാടിഷ്ടം ഭാനു ലക്ഷ്മി പരക്കട്ടെ പ്രകാശം , ഫിറോസ് സോഷ്യൽ മീഡിയയിൽ കുറിച്ച ഫിറോസിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്. മജ്സിയയ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. അഭിമാനം തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത്.,

  English summary
  Bigg Boss Malayakam Season 3 kidilam Firoz About Majziya 's help For Sanadhalayam Construction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X