മണിക്കുട്ടന്റെ സ്ത്രീ സംരക്ഷകനായ പൊന്നാങ്ങള ഇമേജ് തീര്‍ന്നു; ബിഗ് ബോസിനുള്ളില്‍ പ്രവചനം നടത്തി കിടിലം ഫിറോസ്
ബിഗ് ബോസില്‍ പ്രവചനങ്ങളിലൂടെ ശ്രദ്ധേനായ താരമാണ് കിടിലം ഫിറോസ്. ഇടയ്ക്ക് അവതാരകനായ മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ മണിക്കുട്ടനെയും സൂര്യയെയും കുറിച്ചുള്ള കാര്യങ്ങളാണ് കിടിലം ഫിറോസ് അഡോണിയോട് ചര്‍ച്ച ചെയ്യുന്നത്. ഇരുവരും വേറിട്ട ക്യാരക്ടറിലാണ് ഇതുവരെ നിന്നതെന്നും അതെല്ലാം പൊളിഞ്ഞ് വീഴുകയാണെന്നും കിടിലം പറയുന്നു.
'എനിക്ക് സൂര്യയെ മുന്‍പേ അറിയാമല്ലോ. സൂര്യ നൂറ് ശതമാനവും ഇങ്ങനെ അല്ല. പൊളി ഫിറോസും വന്നിട്ട് അത് തന്നെയാണ് പറഞ്ഞത്. ഇരുപത് ദിവസം കഴിയുമ്പോള്‍ ഒരാളുടെ മാറ്റം അറിയാം. ഇത് ഇരുപത് കഴിഞ്ഞു മുപ്പതും, നാല്‍പതും, അന്‍പതും കഴിഞ്ഞു. സൂര്യ അങ്ങനെ തന്നെയാണ്. അപ്പോള്‍ സൂര്യ ഒരു ക്യാരക്ടറിലാണ്.

അതാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് കാഴ്ചക്കാര്‍ക്കും അറിയാം സൂര്യക്കും അറിയാം, നമ്മള്‍ക്കും അറിയാം. നമുക്ക് എവിടെ എങ്കിലും വച്ചൊരു പിഴവ് സംഭവിക്കില്ലേ. മണി പിടിച്ചിരുന്ന ക്യാരക്ടര്‍ പോയത് കണ്ടോ? ഇരുപത് ഇരുപത്തിയഞ്ച് ദിവസം കൊണ്ട് തന്നെ മണിക്കുട്ടന്റെ ക്യാരക്ടര്‍ മാറി. സ്ത്രീ സംരക്ഷകനായ പൊന്നാങ്ങള, നന്മയുള്ള നായകന്‍ ആയിരുന്നു മണി പിടിച്ചിരുന്ന ക്യാരക്ടര്‍.
കാലുകളിലാണ് ഭംഗി, ആരെയും മയക്കുന്ന പോലെ സുന്ദരിയായി നടി കൈനത്ത് അറോറ
Recommended Video
ഇരുപത്തിയൊന്ന് കഴിഞ്ഞപ്പോഴെക്കും എങ്ങനെ എങ്കിലും ഇവിടെ നിന്നാല്‍ മതിയെന്നായി. ഇപ്പോള്‍ മണി നമ്മളൊക്കെ എങ്ങനെയാണോ അങ്ങനെയാണ്. പോകുന്നിടത്തോളം പോകട്ടേ. നില്‍ക്കുന്നിടത്തോളം നില്‍ക്കട്ടേ. മോശം ഗെയിം കളിക്കില്ല. അതാണ് ഇപ്പോഴത്തെ സ്ട്രാറ്റര്‍ജി എന്നുമാണ് അഡോണിയോട് സംസാരിക്കവേ കിടിലം ഫിറോസ് പറയുന്നത്.


Click it and Unblock the Notifications